ഒരുഭാ​ഗത്ത് നിന്നും വാൻ, മറുവശത്ത് നിന്ന് മൂന്നുപേരുമായി ബൈക്ക്, എല്ലാം സംഭവിച്ചത് നിമിഷങ്ങൾക്കുള്ളിൽ, വീഡിയോ

Published : Jun 02, 2025, 10:28 AM ISTUpdated : Jun 02, 2025, 10:44 AM IST
ഒരുഭാ​ഗത്ത് നിന്നും വാൻ, മറുവശത്ത് നിന്ന് മൂന്നുപേരുമായി ബൈക്ക്, എല്ലാം സംഭവിച്ചത് നിമിഷങ്ങൾക്കുള്ളിൽ, വീഡിയോ

Synopsis

യുവാവിന് പോലും താനിപ്പോൾ എന്താണ് ചെയ്തത് എന്ന് വിശ്വസിക്കാൻ സാധിക്കാത്ത രീതിയിലായിരുന്നു ബൈക്ക് വെള്ളത്തിൽ വീണപ്പോഴുള്ള അയാളുടെ പ്രതികരണം.

ഭാ​ഗ്യം എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെയാണ് ഭാ​ഗ്യം എന്ന് പറയാൻ തോന്നുന്ന ചില സംഭവങ്ങളുടെ വീഡിയോ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ടാവും അല്ലേ? ഏതായാലും, അങ്ങനെ ഉള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. 

നാല് മില്ല്യൺ ആളുകൾ കണ്ടിരിക്കുന്ന ഈ വീഡിയോ ശരിക്കും നെറ്റിസൺസിനെ ഞെട്ടിച്ചു കളഞ്ഞു. ഒരു യുവാവ് വലിയ അപകടത്തിൽ നിന്നും എങ്ങനെയാണ് ഒന്നും സംഭവിക്കാതെ സമയത്തിന് രക്ഷപ്പെട്ടത് എന്ന് കാണിക്കുന്നതാണ് വീഡിയോ. 

വീഡിയോയിൽ മൂന്ന് യുവാക്കൾ ചേർന്ന് ഒരു ബൈക്കിൽ വരുന്നത് കാണാം. ഒരു പാലത്തിന്റെ സമീപത്താണ് സംഭവം. ഒരു വാനും അങ്ങോട്ട് വരുന്നുണ്ട്. വാൻ വരുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. പിന്നാലെ മറ്റൊരു വശത്ത് നിന്നും വരികയായിരുന്ന ബൈക്ക് നേരെ പോയി വീഴുന്നത് വെള്ളത്തിലോട്ടാണ്. ബൈക്കിൽ ഏറ്റവും പിന്നിലിരിക്കുകയായിരുന്ന യുവാവ് വെള്ളത്തിലേക്ക് വീഴാതെ അതിവിദ​ഗ്‍ദ്ധമായി പാലത്തിന്റെ കൈവരിയിൽ പിടിച്ച് നിൽക്കുന്നതാണ് പിന്നെ കാണുന്നത്. 

യുവാവിന് പോലും താനിപ്പോൾ എന്താണ് ചെയ്തത് എന്ന് വിശ്വസിക്കാൻ സാധിക്കാത്ത രീതിയിലായിരുന്നു ബൈക്ക് വെള്ളത്തിൽ വീണപ്പോഴുള്ള അയാളുടെ പ്രതികരണം. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ അനേകങ്ങളാണ് തങ്ങളുടെ അവിശ്വാസവും അമ്പരപ്പുമെല്ലാം പങ്കുവച്ചുകൊണ്ട് വന്നിരിക്കുന്നത്. 

ഇത് ശരിക്കും ഒരു ആക്ഷൻ ഹീറോ മൂവിയിലെ രം​ഗം പോലെ തന്നെയുണ്ട് എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. 'ഇപ്പോൾ തന്നെ അയാൾക്ക് ഒരു ആക്ഷൻ പടത്തിൽ ഒരു റോൾ നൽകണം' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്, 'ബൈക്ക് വരെ പരാജയപ്പെട്ടു. പക്ഷേ യുവാവ് പരാജയപ്പെടാൻ ഒരുക്കമായിരുന്നില്ല' എന്നാണ്. മറ്റൊരാൾ കമന്റ് നൽകിയത്, 'ഇത് ഭാ​ഗ്യമല്ല, സഹജവാസന കാരണമാണ് അയാൾ അങ്ങനെ പ്രതികരിച്ചത്' എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

അബദ്ധത്തിൽ കുട്ടിയുടെ കൈ കൊണ്ട് സ്വർണ കിരീടം തകർന്നു; നഷ്ടം 51.50 ലക്ഷം രൂപ!
'നിങ്ങളുടെ കുട്ടിയും നാളെ ഇത് തന്നെ ചെയ്യട്ടെ!'; രോഗിയായ അച്ഛനെ വൃദ്ധസദനത്തിലാക്കിയ മകനോട് സ്ത്രീ, വീഡിയോ