ബെംഗളൂരുവിൽ ട്രാഫിക് തർക്കത്തിനിടെ സ്കൂട്ടർ യാത്രക്കാരൻ കാർ ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഹെൽമെറ്റില്ലാതെ നിയമം ലംഘിച്ചെത്തിയ ഇയാൾ കഠാരയുമായി കാറിനടുത്തേക്ക് വരുന്നതിന്‍റെ ഡാഷ്ക്യാം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 

ബെംഗളൂരു നഗരത്തിൽ തിരക്കേറിയ ട്രാഫിക്കിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ സ്കൂട്ടർ യാത്രക്കാരൻ കാർ യാത്രക്കാരന്‍റെ നേരെ കത്തി കാട്ടി ഭീഷണി മുഴക്കി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഹെമറ്റ് ധരിക്കാതെ അരയിൽ കത്തിയുമായി തിരക്കേറിയ റോഡിലൂടെയുള്ള യുവാവിന്‍റെ യാത്രയിൽ സമൂഹ മാധ്യമ ഉപയോക്താക്കൾ വലിയ ആശങ്ക രേഖപ്പെടുത്തി. ആയുധങ്ങളുമായി റോഡിലേക്ക് ഇറങ്ങുന്നത് നിയമപരമാണോയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിച്ചു.

നിയമം ലംഘിച്ച് സ്കൂട്ടർ യാത്രക്കാരൻ

ഇന്നലെ (ജനുവരി 16 ന്) വൈകുന്നേരം 6 മണിയോടെ നെക്സസ് ശാന്തിനികേതൻ മാളിന് സമീപത്ത് ഒരു ട്രാഫിക് സിഗ്നലിൽ വാഹനങ്ങൾ നിർത്തിയിരിക്കുമ്പോഴാണ് സംഭവം. ചെറിയൊരു തർക്കമായി തുടങ്ങിയത് പെട്ടെന്ന് ഗുരുതരവും അപകടകരവുമായി മാറുകയായിരുന്നു. കാർ ഡ്രൈവർ പറയുന്നതനുസരിച്ച്, ഒരു ഇരുചക്ര വാഹന യാത്രികൻ ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം. ട്രാഫിക്കിൽ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുമ്പോൾ, സ്കൂട്ടർ ഓടിച്ചിരുന്നയാൾ വാഹനം നടുറോഡിൽ നിർത്തിയിട്ട് ഒരു കഠാരയുമായി കാറിനടുത്തേക്ക് നടക്കുന്നത് കാറിന്‍റെ ഡാഷ്ക്യാമിൽ കാണാം. ഇയാൾ കാർ ഡ്രൈവറെ അസഭ്യം പറയുന്നു. റോഡിലെ ചെറിയൊരു തർക്കം നിമിഷ നേരം കൊണ്ട് ഭീകരാന്തരീക്ഷത്തിലേക്ക് നീങ്ങി. വീഡിയോ വൈറലായതിന് പിന്നാലെ സ്കൂട്ടർ യാത്രക്കാരനെതിരെ നടപടി ആവശ്യം ശക്തമായി.

Scroll to load tweet…

നടപടി ആവശ്യപ്പെട്ട് നെറ്റിസെന്‍സ്

നെക്സസ് ശാന്തിനികേതൻ മാളിന് എതിർവശത്തുള്ള ട്രാഫിക്കിൽ ഇന്നലെ വൈകീട്ട് 6 മണിയോടെ KA53JB3274 (അർബാസ് ഖാന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്) എന്ന സ്കൂട്ടർ ഓടിക്കുന്ന വ്യക്തി പരസ്യമായി ഒരു കഠാര വീശി. റോഡ് റാഗ് ചെയ്യുക, അധിക്ഷേപിക്കുക, ഭീഷണിപ്പെടുത്തുക. വീഡിയോയിൽ കാണുന്നതുപോലെ, തന്‍റെ പാന്‍റിന്‍റെ പിന്നിൽ സൂക്ഷിച്ച കഠാര അയാൾ പരസ്യമായി കാണിച്ചുവെന്നും ബെംഗളൂരു പോലീസിനെ ടാഗ് ചെയ്ത അദ്ദേഹം എഴുതി. പിന്നാലെ നിരവധി പേരാണ് ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ആളുകൾ പല വിധമാണെന്നും അവരെ പ്രകോപിപ്പിക്കുമ്പോൾ സൂക്ഷിക്കണമെന്നും ചിലർ ചൂണ്ടിക്കാട്ടി.