ആദ്യമായിട്ടല്ലേ? വിൻഡോ സീറ്റിലിരിക്കൂ; സഹയാത്രികന് സീറ്റ് മാറിക്കൊടുത്ത് യുവാവ്; വൈറലായി വീഡിയോ

Published : Sep 07, 2026, 02:25 PM IST
viral video

Synopsis

യാത്രക്കാരൻ വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കാൻ ശ്രമിക്കുന്നത് കണ്ട യുവാവ്, തന്റെ സീറ്റ് അദ്ദേഹത്തിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നയാൾക്ക് ആകാശക്കാഴ്ചകൾ പൂർണ്ണമായി ആസ്വദിക്കാൻ ഇതിലൂടെ സാധിച്ചു.

നാം ചെയ്യുന്ന ചില ചെറിയ കാര്യങ്ങൾ മറ്റുള്ളവർക്ക് വലിയ സന്തോഷത്തിന് കാരണമായിത്തീരാറുണ്ട്. അതുപോലെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു അനുഭവമാണ് ഇത്. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്തയാൾക്ക് തന്റെ വിൻഡോ സീറ്റ് വിട്ടുകൊടുത്ത യുവാവാണ് ഈ പോസ്റ്റിലുള്ളത്. ലക്ഷയ് മേത്ത എന്ന യുവാവാണ് എക്സ് (ട്വിറ്റർ) ൽ ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 'ഞാൻ എപ്പോഴും വിൻഡോയ്ക്കരികിലാണ് ഇരിക്കാറ്. ഇന്ന് നിങ്ങൾ പുറത്തെ കാഴ്ചകൾ ആസ്വദിക്കൂ' എന്ന് പറഞ്ഞാണ് യുവാവ് തന്റെ സീറ്റ് മാറിക്കൊടുത്തത്.

വിമാനത്തിൽ കയറിയ സഹയാത്രികൻ തന്റെ ആദ്യ യാത്രയായതിനാൽ സീറ്റ്‌ ബെൽറ്റ് ധരിക്കാൻ ബുദ്ധിമുട്ടുന്നത് യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം യാത്രക്കാരനെ ബെൽറ്റ് ധരിക്കാൻ സഹായിക്കുകയും അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ ഫോണിൽ പകർത്തി നൽകുകയും ചെയ്തു. യാത്രക്കാരൻ വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കാൻ ശ്രമിക്കുന്നത് കണ്ട യുവാവ്, തന്റെ സീറ്റ് അദ്ദേഹത്തിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നയാൾക്ക് ആകാശക്കാഴ്ചകൾ പൂർണ്ണമായി ആസ്വദിക്കാൻ ഇതിലൂടെ സാധിച്ചു.

ചെറിയ കാര്യങ്ങളിലൂടെ മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ സാധിക്കുന്നത് വലിയൊരു കാര്യമാണെന്ന സന്ദേശമാണ് ഈ സംഭവം നൽകുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നതും. കണ്ടറിഞ്ഞ് സീറ്റ് മാറിക്കൊടുക്കാൻ മനസ് കാണിച്ച യുവാവിനെ അനേകങ്ങൾ അഭിനന്ദിച്ചു. 'മറ്റുള്ളവരുടെ സന്തോഷത്തിൽ ആനന്ദം കണ്ടെത്താൻ എല്ലാവർക്കും കഴിയാറില്ല', 'ഈ ലോകം കുറച്ചുകൂടി മനോഹരമാക്കുന്നത് ഇത്തരം മനുഷ്യരാണ്' എന്നിങ്ങനെ നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ഇത്തരം പ്രവൃത്തികള്‍ വെറും കണ്ടന്‍റുകളാക്കി മാറ്റാനുള്ളവയാണോ, ഇത് വ്യൂസിന് വേണ്ടിയല്ലേ എന്ന് കമന്‍റ് ചെയ്തവരുമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കിട്ടുന്ന ശമ്പളം മുഴുവനും വാടക കൊടുക്കണം, ചെറിയ വീടും വൻ ചിലവും; ന​ഗരങ്ങളിലെ ജോലി കൊണ്ട് കാര്യമുണ്ടോ? വീഡിയോ
മിസ് ചെയ്യുന്നത് ഇന്ത്യയെ അല്ല, ആ മുറിയേയും ആറുപേരെയും; കാനഡയിൽ നിന്നും ഇന്ത്യക്കാരി