
ഏറ്റവും കൂടുതൽ അപകടകരമായ ജീവികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരുപക്ഷേ ഓസ്ട്രേലിയയിൽ നിന്നായിരിക്കും. കാരണം, അത്രയേറെ പാമ്പും മുതലയും ഒക്കെ അവിടെയുണ്ട്. ചീങ്കണ്ണിയെ ഫ്രയിംഗ് പാൻ വച്ച് ഓടിക്കുക, വീടിന്റെ മേൽക്കൂരയിൽ കൂറ്റൻ പെരുമ്പാമ്പിനെ കാണുക തുടങ്ങി ഒരുപാട് വീഡിയോകൾ ഇതിന് മുമ്പ് തന്നെ ഇവിടെ നിന്നും വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയ ഒരെണ്ണം കൂടി വന്നിരിക്കയാണ്.
ഒരു കൂറ്റൻ മുതലയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരാൾ ഒരു വലിയ മുതലയെ ഓടിച്ചുവിടുന്ന രംഗമാണ് ഈ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുക. ആ മുതലയാവട്ടെ ആകെ പരിഭ്രാന്തി പിടിപെട്ട പോലെയാണ് അവിടെ നിന്നും വേഗത്തിൽ നീങ്ങുന്നത്. അയാൾ മുതലയെ അവിടെ നിന്നും എങ്ങനെയെങ്കിലും ഓടിച്ച് വിടുന്നതിനായി അതിന്റെ പിന്നാലെ തന്നെ പോകുന്നതും വീഡിയോയിൽ കാണാം. ഇയാളുടെ വളർത്തുനായയുടെ അടുത്തെത്തിയതിനാലാണ് മുതലയെ അയാൾ ഓടിച്ച് വിടുന്നത് എന്നാണ് പറയുന്നത്.
'ഓസ്ട്രേലിയയിൽ മാത്രമേ ഒരാൾ ഒരു മുതലയെ ഓടിച്ച് വിടുന്ന രംഗം നമുക്ക് കാണാൻ സാധിക്കൂ' എന്നും പറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
'അമേസിംഗ് നേച്ചർ' എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകളുമായി എത്തിയിരിക്കുന്നതും.
ഒരാൾ കമന്റ് നൽകിയിരിക്കുന്നത് 'ഓസ്ട്രേലിയയിലെ നായകൾക്ക് മുതലയെ പേടിയില്ലല്ലോ' എന്നാണ്. 'മുതലകളെ ഓടിച്ച് വിടുന്നതൊക്കെ ഓസ്ട്രേലിയക്കാർക്ക് ദിവസേനയുള്ള വ്യായാമം പോലെ മാത്രമേ ഉള്ളൂ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അമ്പമ്പോ എന്തൊരു നാവാണ് ഈ യുവതിക്ക്; ഐഫോണിന്റെ വലിപ്പം, ഗിന്നസ് വേൾഡ് റെക്കോർഡ് നേടി വിദ്യാർത്ഥിനി