'ജീവിതകാലം മുഴുവൻ അച്ഛൻ ഓട്ടോ ഓടിച്ചു, അമ്മ വീട് നോക്കി, അവർക്കുവേണ്ടി ഇതെങ്കിലും ചെയ്യണ്ടേ?', വീഡിയോ

Published : Apr 23, 2026, 09:29 AM IST
viral video

Synopsis

ജീവിതകാലം മുഴുവൻ ഓട്ടോറിക്ഷ ഓടിച്ച് തന്നെ വളർത്തിയ അച്ഛന്‍, വീടുനോക്കിയ അമ്മ. ഇവര്‍ക്ക് ഒരു സ്വപ്ന യാത്ര സമ്മാനിച്ചിരിക്കുകയാണ് ചേതൻ താംബെ എന്ന മകൻ. അതിമനോഹരം ഈ വീഡിയോ.

അച്ഛനും അമ്മയ്ക്കുമായി മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിക്കുക, അവരെ സന്തോഷിപ്പിക്കുക, നമ്മുടെ നേട്ടങ്ങളിൽ‌ അവരെ കൂടി ചേർത്തു പിടിക്കുക ഇങ്ങനെ ആ​ഗ്രഹിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. അതുപോലെ, എല്ലാ കഷ്ടപ്പാടുകൾക്കിടയിലും തന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് മറക്കാനാവാത്ത ഒരു സമ്മാനം നൽകിയിരിക്കയാണ് ഈ മകൻ. ചേതൻ താംബെ എന്ന യുവാവാണ് ഈ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ജീവിതകാലം മുഴുവൻ ഓട്ടോറിക്ഷ ഓടിച്ച് തന്നെ വളർത്തിയ അച്ഛനും, വീട്ടമ്മയായിരുന്ന തന്റെ അമ്മയ്ക്കും ഒരു സ്വപ്ന യാത്രയാണ് ഈ മകൻ സമ്മാനിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഈ ഹൃദയസ്പർശിയായ വീഡിയോ ഇതിനോടകം അനേകങ്ങളാണ് ഏറ്റെടുത്തത്.

'അച്ഛൻ ജീവിതകാലം മുഴുവൻ ഓട്ടോ ഓടിക്കുകയായിരുന്നു, അമ്മ വീട് നോക്കുകയും. അവർക്ക് വേണ്ടി ഒന്നും അവർ ചോദിച്ചു വാങ്ങിയിട്ടില്ല, മറ്റുള്ളവർക്ക് കൊടുക്കാൻ മാത്രമേ അവർക്കറിയാമായിരുന്നുള്ളൂ' എന്നാണ് ചേതൻ കുറിച്ചിരിക്കുന്നത്. യാത്രയ്ക്കിടയിൽ തന്റെ അമ്മയിലെ സാഹസികത കണ്ട് താൻ അത്ഭുതപ്പെട്ടു പോയെന്നും പാരാഗ്ലൈഡിംഗും എടിവി റൈഡിംഗും അമ്മ ഏറെ ആസ്വദിച്ചു എന്നും ചേതൻ പറയുന്നു. യാത്രയ്ക്കിടയിൽ അച്ഛൻ മകനെ കെട്ടിപ്പിടിച്ചുകൊണ്ട് 'നീയെന്റെ അഭിമാനമാണ്' എന്നാണ് പറയുന്നത്. മാതാപിതാക്കളുടെ മുഖത്തെ ആ പുഞ്ചിരിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും ചേതൻ പറയുന്നു. 'നിങ്ങളുടെ മാതാപിതാക്കളെ ഒരു യാത്ര കൊണ്ടുപോകൂ, ആ സന്തോഷം മറ്റൊരു തലത്തിലുള്ളതാണ്' എന്നും ചേതൻ പറഞ്ഞു.

 

 

നിരവധിപ്പേരാണ് ഹൃദയസ്പർശിയായ ഈ വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. ഇങ്ങനെയൊരു മകനെ കിട്ടുക എന്നാൽ ഭാ​ഗ്യം തന്നെയാണ്, ആ മാതാപിതാക്കളുടെ ഭാ​ഗ്യം തന്നെയാണ് ഈ മകൻ തുടങ്ങി അനേകം കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

PREV
Read more Articles on
click me!

Recommended Stories

കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തി പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ ആർമി പൈലറ്റ്, വീഡിയോ വൈറൽ
ഈഫൽ ടവറിന് മുന്നിൽ ഇന്ത്യൻ സ്ത്രീകളുടെ സാരി റാമ്പ് വാക്ക്, നൃത്തത്തേക്കാൾ മനോഹരമെന്ന് നെറ്റിസെൺസ്