ഉറക്കത്തിൽ കൂട്ട് ചീറ്റപ്പുലികൾ, ഒരു പുതപ്പിനടിയിൽ കെട്ടിപ്പിടിച്ചുറങ്ങി മൂന്ന് ചീറ്റപ്പുലികളും ഒരു മനുഷ്യനും

Published : Mar 22, 2023, 05:28 PM IST
ഉറക്കത്തിൽ കൂട്ട് ചീറ്റപ്പുലികൾ, ഒരു പുതപ്പിനടിയിൽ കെട്ടിപ്പിടിച്ചുറങ്ങി മൂന്ന് ചീറ്റപ്പുലികളും ഒരു മനുഷ്യനും

Synopsis

രാത്രിയിലാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. പുതപ്പ് പുതച്ച് കിടന്നുറങ്ങുന്ന ഒരു മനുഷ്യന്റെ ചുറ്റുമായി നാല് ചീറ്റപ്പുലികളും കിടന്നുറങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്.

മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് മൃഗങ്ങൾ എന്ന് പറയാറുണ്ട്. അതിന് കാരണം ഇണക്കി വളർത്തുന്ന മൃഗങ്ങൾ അതിന്റെ ‍‍യജമാനനോട് കാണിക്കുന്ന വിധേയത്വമാണ്. ഇങ്ങനെ മനുഷ്യനോട് ഇണങ്ങി ചേർന്ന് ജീവിക്കുന്ന ജീവികളിൽ പട്ടിയും പൂച്ചയും ആനയും ‍ഒക്കെ ഉൾപ്പെടുന്നു. പക്ഷെ, ലോകത്തെവിടെയെങ്കിലും ചീറ്റപ്പുലികളെ ഇത്തരത്തിൽ ഇണക്കി വളർത്തുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ തന്നെ ഭയമാകുന്നു അല്ലേ? അപ്പോൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ വീഡിയോ കണ്ടാൽ എന്തായിരിക്കും അവസ്ഥ. മൂന്ന് ചീറ്റപ്പുലികളെ കെട്ടിപ്പിടിച്ച് കിടന്ന് ഒരു മനുഷ്യൻ ഉറങ്ങുന്നതാണ് ഈ വീഡിയോ.

രാത്രിയിലാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. പുതപ്പ് പുതച്ച് കിടന്നുറങ്ങുന്ന ഒരു മനുഷ്യന്റെ ചുറ്റുമായി നാല് ചീറ്റപ്പുലികളും കിടന്നുറങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. പെട്ടന്ന് ഒരു ചീറ്റപ്പുലിയുണർന്ന് ചുറ്റും നോക്കിയതിന് ശേഷം ആ മനുഷ്യന്റെ അരികിലേക്ക് അൽപ്പംകൂടി അടുത്ത് ചെല്ലുന്നു. അപ്പോൾ അയാൾ ഉറക്കത്തിൽ നിന്നുണർന്ന് ഒരമ്മ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കിടത്തി ഉറക്കുന്നതുപോലെ പുലിയെ തന്നോട് ചേർത്ത് കിടത്തി തന്റെ പുതപ്പുകൊണ്ട് പുതപ്പിച്ച് ശരീരത്തിൽ തട്ടി ഉറക്കുന്നു. തൊട്ടുപിന്നാലെ രണ്ടാമത്തെ ചീറ്റയും ഉണർന്ന് അയാളുടെ ചൂട് പറ്റി ഉറങ്ങാനായി അയാളുടെ അടുത്തേക്ക് ചെല്ലുന്നു. അയാൾ ശ്രദ്ധാപൂർവും അതിനും തന്നോട് ചേർന്ന് സുഖകരമായ ഒരു സ്ഥലം ഒരുക്കി നൽകുന്നു. ഉടൻ തന്നെ മൂന്നാമനും ഉണർന്ന് അയാൾക്കരികിലേക്ക് നീങ്ങിക്കിടക്കുന്നു. അപ്പോൾ അയാൾ മൂന്നാമത്തെ ചീറ്റയ്ക്കും കരുതലോടെ സ്ഥലമൊരുക്കുന്നു. ശേഷം എല്ലാവരും ചേർന്ന് സുഖമായി ഉറങ്ങുന്നതാണ് വീഡിയോയിൽ.

@BhattKJ12 എന്ന ട്വിറ്റർ ഉപയോക്താവ് ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. വീഡിയോ കണ്ട മുഴുവൻ ആളുകൾ ഇത്തരത്തിൽ ഒരു സാഹസത്തിന് മുതിർന്ന മനുഷ്യനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് തങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്തത്. സ്വന്തം ജീവൻ വച്ച് കളിക്കരുതെന്നും ഏതു നിമിഷം വേണമെങ്കിലും ചീറ്റകൾ ഇരപിടിയൻമാരായി മാറുമെന്നുമായിരുന്നു ചിലർ കുറിച്ചത്. അതേ സമയം ഈ വീഡിയോ നേരത്തെയും ഇന്റർനെറ്റിൽ വൈറലായതാണ്. 

PREV
click me!

Recommended Stories

ആഡംബര ഹോട്ടൽ മുറിയിൽ അപരിചിതർ; 6 വയസുകാരി കരഞ്ഞുകൊണ്ട് പുറത്തേക്കോടി, പോസ്റ്റുമായി യുവതി
അശ്ലീല സിനിമാലോകം ഉപേക്ഷിച്ചു? ഈശ്വരനിലേക്ക് കൂടുതലടുക്കണം, 'ജ്ഞാനസ്നാനം' സ്വീകരിച്ച് ഒൺലി ഫാൻസ് താരം