'എന്നാലും ഇതെന്തോന്ന്?'; വിവാഹപന്തലിൽ സുഹൃത്ത് എത്തിയത് വരന്‍റെയും വധുവിന്‍റെയും മുഖങ്ങൾ നെഞ്ചിൽ ടാറ്റൂ ചെയ്ത്; വീഡിയോ

Published : Aug 26, 2026, 04:17 PM IST
Man Tattooed Friend And His Wife's Faces On His Chest

Synopsis

സുഹൃത്തിന്‍റെ വിവാഹത്തിന്, വരന്‍റെയും വധുവിന്‍റെയും മുഖങ്ങൾ നെഞ്ചിൽ ടാറ്റൂ ചെയ്ത് ഒരു സുഹൃത്ത് എത്തി. ഈ അസാധാരണ സ്നേഹപ്രകടനത്തിന്‍റെ വീഡിയോ വൈറലായതോടെ, സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവന്നത്.

സുഹൃത്തിനോടുള്ള സൗഹൃദവും സ്നേഹവും പ്രകടിപ്പിക്കാൻ പലരും വ്യത്യസ്ത മാർഗങ്ങളാണ് തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ, തന്‍റെ സുഹൃത്തിന്‍റെ വിവാഹ വേദിയിലേക്ക് വരൻറെയും വധുവിന്‍റെയും മുഖങ്ങൾ നെഞ്ചിൽ ടാറ്റൂ ചെയ്ത ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വൈറലായി. പിന്നാലെ സൗഹ‍ൃദങ്ങളെ കുറിച്ചുള്ള ചർച്ചകൾക്കും വീഡിയോ തുടക്കമിട്ടു.

നെഞ്ചിൽ പച്ച കുത്തിയത് വരന്‍റെയും വധുവിന്‍റെയും ചിത്രം

വീഡിയോയിൽ വിവാഹ വേദിയിലെത്തിയ സുഹൃത്ത് വരന്‍റെയും വധുവിന്‍റെയും മുഖങ്ങൾ വരച്ച ഒരു പെയിന്‍റിംഗ് സമ്മാനിക്കും. പിന്നാലെ അയാൾ ഷർട്ട് ഊരി ഇരുവർക്കും പിന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാനെത്തുമ്പോഴാണ് നെഞ്ചിലെ ചിത്രം വധുവിന്‍റെയും വരന്‍റെയും ഒപ്പം മറ്റ് അതിഥികളുടെയും കണ്ണിൽ പെടുക. ഇതോടെ ഏവരും അമ്പരന്ന് നോക്കുന്നതും വീഡിയോയിൽ കാണാം. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. അടുത്ത സുഹൃത്തിനോടുള്ള സ്നേഹവും ഇരുവരുടെയും ബന്ധത്തിന്‍റെ പ്രാധാന്യവും പ്രകടിപ്പിക്കാനാണ് ഇത്തരമൊരു ടാറ്റൂ തെരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സമ്മിശ്ര പ്രതികരണം

വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടെങ്കിലും ആരുടെ വിവാഹമാണെന്നോ എവിടെ വച്ചാണ് നടന്നതെന്നോയുള്ള വിവരങ്ങൾ ലഭ്യമല്ല. എന്നാൽ, വീഡിയോ കണ്ട മിക്കയാളുകളും അമ്പരപ്പും അസ്വസ്ഥതയും പ്രകടിപ്പിച്ചു. സുഹൃത്തിന്‍റെയും ഭാര്യയുടെയും മുഖം ഒരാളുടെ നെഞ്ചിൽ ടാറ്റൂ ചെയ്യുന്നത് സാധാരണ സൗഹൃദത്തിന്‍റെ പരിധി കടന്നതാണെന്നാണ് ചിലൃ അഭിപ്രായപ്പെട്ടു. വീഡിയോയുടെ അവസാനം യുവാവ് വരന്‍റെയും വധുവിനെയും തന്‍റെ ചുമലിൽ പൊക്കിയെടുക്കുന്നതും കൂടിയാകുമ്പോൾ അഭിനവ ഹനുമാൻ എന്ന് എഴുതിയവരും കുറവല്ല.

അതേസമയം, മറ്റ് ചിലർ യുവാവിന്‍റെ തീരുമാനത്തെ വ്യത്യസ്തമായ സൗഹൃദപ്രകടനമായി കണ്ടു. സൗഹൃദത്തിന്‍റെ വില മനസിലാക്കാൻ കഴിയാത്തവരാണ് വിമർശിക്കുന്നതെന്ന് ചിലരെഴുതി. ഒരാളുടെ ശരീരത്തിൽ എന്ത് ടാറ്റൂ ചെയ്യണമെന്നത് വ്യക്തിപരമായ തീരുമാനമാണെന്നും അതിനെ പരിഹസിക്കേണ്ടതില്ലെന്നും മറ്റ് ചിലർ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

79 -ാം വയസിലും സൈക്കിളിൽ ഡെലിവറിയുമായി ഒരു മനുഷ്യൻ, വൈറലായി മുഖർജി
ലണ്ടൻ വ്ലോഗറെ അത്ഭുതപ്പെടുത്തി ചണ്ഡീഗഢ്; നഗരത്തിന്റെ പ്ലാനിംഗിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ