Viral Video: ആള്‍ത്തിരക്കിനിടയില്‍ ഭാര്യയുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവ്; വൈറലായി ഒരു വീഡിയോ

Published : Mar 06, 2023, 08:39 AM ISTUpdated : Mar 06, 2023, 11:56 AM IST
Viral Video:  ആള്‍ത്തിരക്കിനിടയില്‍ ഭാര്യയുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവ്; വൈറലായി ഒരു വീഡിയോ

Synopsis

ഭാര്യയുടെ മികച്ചൊരു ചിത്രമെടുക്കാന്‍ ഭര്‍ത്താവ് ഏറെ പണിപ്പെടുന്നത് വീഡിയോയില്‍ കാണാം. ആള്‍ത്തിരക്കിനിടയില്‍ പ്രതിമയുടെ പശ്ചാത്തലത്തില്‍ ഭാര്യയുടെ ചിത്രമെടുക്കാനായി അദ്ദേഹം പല തവണ ശ്രമിക്കുന്നു. 


രു വീഡിയോയ്ക്കുള്ള ആശയം എന്താണെന്ന് കുറച്ച് കാലം മുമ്പുവരെ നമ്മുക്ക് ഒന്ന് ആലോചിച്ചെടുക്കേണ്ട കാര്യമായിരുന്നു. എന്നാല്‍ ഇന്ന് മൊബൈലുകളും അവയില്‍ ക്യാമറകളും വ്യാപകമായതോടെ വളരെ നിസാരമെന്ന് കരുതുന്ന സംഗതികള്‍ പോലും വീഡിയോയുടെ വിഷയങ്ങളായി വന്നു തുടങ്ങി. അത്തരം വിഷയങ്ങളില്‍ സ്നേഹത്തിനുള്ള മൂല്യം ഏറെ വലുതാണെന്ന് ഇന്‍റര്‍നെറ്റ് ലോകത്ത് വ്യാപകമാകുന്ന ചില വീഡിയോകള്‍ നമ്മുക്ക് കാണിച്ച് തരുന്നു. മനുഷ്യര്‍ തമ്മിലുള്ള സ്നേഹബന്ധമോ മൃഗങ്ങളുടെ സ്നേഹ പ്രകടനങ്ങളോ വിഷയമായി വരുന്ന വീഡിയോകള്‍ക്ക് അതിനാല്‍ തന്നെ ഏറെ സ്വീകാര്യതയും ഇന്‍റര്‍നെറ്റ് ലോകത്ത് ലഭിക്കുന്നു. അത്തരത്തില്‍ ഒരു സ്നേഹ പ്രകടനത്തിന്‍റെ വീഡിയോയെ കുറിച്ചാണ്. 

തമിഴ്നാട്ടിലെ ആദിയോഗി ശിവ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് തന്‍റെ ഭാര്യയുടെ നല്ലൊരു ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെ ചിത്രീകരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. ഭാര്യയുടെ മികച്ചൊരു ചിത്രമെടുക്കാന്‍ ഭര്‍ത്താവ് ഏറെ പണിപ്പെടുന്നത് വീഡിയോയില്‍ കാണാം. ആള്‍ത്തിരക്കിനിടയില്‍ പ്രതിമയുടെ പശ്ചാത്തലത്തില്‍ ഭാര്യയുടെ ചിത്രമെടുക്കാനായി അദ്ദേഹം പല തവണ ശ്രമിക്കുന്നു. ഫോട്ടോ പകര്‍ത്താനുള്ള ഭര്‍ത്താവിന്‍റെ ശ്രമം ഭാര്യയില്‍ ചിരയുണര്‍ത്തുന്നു. അവര്‍ നാണത്തോടെ വേണ്ടെന്ന് കൈ കൊണ്ട്  ആംഗ്യം കാണിച്ച്  ഭര്‍ത്താവിന്‍റെ സമീപത്തേക്ക് വരുന്നതും വീഡിയോയില്‍ കാണാം. ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. ഇൻസ്റ്റാഗ്രാമിൽ മാത്രം 50 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഏതാണ്ട് 9 ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. 

 

 

കൂടുതല്‍ വായനയ്ക്ക്: 2.2 ലക്ഷം കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കൈവശംവെച്ച 72 കാരൻ അറസ്റ്റിൽ

ഇത് വിശുദ്ധ പ്രണയമെന്നായിരുന്നു ചിലര്‍ പ്രതികരിച്ചത്.  "സ്നേഹം കൊണ്ട് കരയുന്നു" എന്നായിരുന്നു മറ്റൊരു കമന്‍റ്. "ഇതിൽ മധുരവും മനോഹരവുമായ എന്തോ ഉണ്ട്. പ്രകടിപ്പിക്കാൻ കഴിയില്ല. പക്ഷേ, നിങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു". വേറൊരാള്‍ കുറിച്ചു. "ഇത് വളരെ ആരോഗ്യകരമാണ്!" മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. വളരെ നിസാരമെന്ന് തോന്നുമെങ്കിലും ഭാര്യയും ഭര്‍ത്തവും തമ്മിലുള്ള ഏറ്റവും മനോഹരമായ മുഹൂര്‍ത്തമാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. 

കൂടുതല്‍ വായനയ്ക്ക്: 1859 രൂപ മോഷ്ടിച്ചു; പോലീസിനെ പേടിച്ച കള്ളൻ ഗുഹയില്‍ ഒളിച്ച് ജീവിച്ചത് 14 വര്‍ഷം 
 

 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും