പൊലീസ് ശേഖരിച്ച ചിത്രങ്ങൾ എല്ലാത്തിനും കൂടി ഒരു ടണ്ണിൽ അധികം ഭാരം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നവരെയും അത്തരം ചിത്രങ്ങള്‍ സ്വകാര്യ ശേഖരത്തില്‍ സൂക്ഷിക്കുന്നവര്‍ക്കെതിരെയും കേരളാ പൊലീസ് നടത്തുന്ന പി ഹണ്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും പത്രങ്ങളിലൂടെ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ അങ്ങ് അമേരിക്കയിലെ ഫ്ലോറിഡയില്‍ ഇത്തരം സ്വഭാവവൈകല്യമുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ചിത്രശേഖരം കണ്ട് പോലീസ് തന്നെ അതിശയിച്ച് പോയി. വീട്ടിനുള്ളിൽ കുട്ടികളുടെ നഗ്നചിത്രങ്ങൾ വൻതോതിൽ സൂക്ഷിച്ച 72 കാരനാണ് അറസ്റ്റിലായത്. ഫ്ലോറിഡയിലെ ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കുട്ടികളുടെ 2.2 ലക്ഷം നഗ്ന ചിത്രങ്ങളാണ്. പൊലീസ് ശേഖരിച്ച ചിത്രങ്ങൾ എല്ലാത്തിനും കൂടി ഒരു ടണ്ണിൽ അധികം ഭാരം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിൽ പോൾ സിറ്റൽ എന്ന ആളെ ഫ്ലോറിഡ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ വീട്ടിൽ കിടപ്പുമുറയിലെയും ഓഫീസ് മുറിയിലെയും ചുമരുകൾ മുഴുവൻ കുട്ടികളുടെ നഗ്നചിത്രങ്ങൾ പതിച്ചിരിക്കുകയായിരുന്നു. ഇത് കൂടാതെ ലക്ഷക്കണക്കിന് ചിത്രങ്ങൾ പ്രിന്‍റ് എടുത്ത് അലമാരയ്ക്കുള്ളിലും ഇയാൾ സൂക്ഷിച്ചിരുന്നു. കുട്ടികളുടെ നഗ്നചിത്രങ്ങൾ ഇത്തരത്തിൽ കൈവശം വെച്ചതിന് ഇയാൾക്കെതിരെ 25 കേസുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 23 നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ മരിയോൺ കൗണ്ടി ജയിലിൽ കസ്റ്റഡിയിൽ തുടരുകയാണ്.

കൂടുതല്‍ വായനയ്ക്ക്: കൈലാസത്തിലേക്ക് സൗജന്യ പൗരത്വവുമായി നിത്യാനന്ദ, എവിടെയാണ് 'കൈലാസ' എന്ന ഹിന്ദു രാഷ്ട്രം ? 

കുട്ടികളുടെ നഗ്നചിത്രങ്ങൾ കൈവശം വയ്ക്കുന്നതിന് പുറമേ അവ ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നതും ഇയാളുടെ പതിവായിരുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന നിരവധി ഫയലുകൾ ഇയാള്‍ ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തതായി ജനുവരിയിൽ ഡിറ്റക്ടീവ് ചേസ് കിംഗിന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.കമ്പ്യൂട്ടർ ഐ പി വിലാസം ട്രാക്ക് ചെയ്താണ് പൊലീസ് ഇയാളെ പിടികൂടിയത്. പരിശോധനയ്ക്കായി വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ തന്‍റെ കിടപ്പുമുറിയിലെക്കോ ഓഫീസ് മുറിയിലേക്കോ കയറാൻ ഇയാൾ അനുവദിച്ചില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിക്കുകയും തുടർന്ന് അവർ നടത്തിയ പരിശോധനയിലാണ് ലക്ഷക്കണക്കിന് കുട്ടികളുടെ നഗ്നചിത്രങ്ങൾ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. പരിശോധനയിൽ പിടിച്ചെടുത്ത ചിത്രങ്ങളുടെയും മറ്റും വലിയ ശേഖരം പൊലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതല്‍ വായനയ്ക്ക്: 'പശുവിനെ കൊല്ലുന്നവര്‍ നരകത്തില്‍ ചീയും'!; വിചിത്ര നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി