മുട്ടയെടുക്കാൻ എത്തിയ ആളെ അക്രമിക്കാൻ പാഞ്ഞടുത്ത് അമ്മപ്പെരുമ്പാമ്പ്; വൈറലായി വീഡിയോ

Published : Jun 25, 2023, 02:55 PM IST
മുട്ടയെടുക്കാൻ എത്തിയ ആളെ അക്രമിക്കാൻ പാഞ്ഞടുത്ത് അമ്മപ്പെരുമ്പാമ്പ്; വൈറലായി വീഡിയോ

Synopsis

സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ പ്രചരിക്കപ്പെട്ട ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ നിരവധി ആളുകളാണ് കണ്ടത്. പെരുമ്പാമ്പിന്റെ സൗന്ദര്യത്തെയും മാതൃത്വത്തെയും അഭിനന്ദിച്ചുകൊണ്ട് ആയിരുന്നു  സോഷ്യൽ മീഡിയാ ഉപയോക്താക്കളിൽ ഭൂരിഭാഗം ആളുകളും വീഡിയോയോട് പ്രതികരിച്ചത്.

ഇഴജന്തുക്കളിൽ ഏറ്റവും അക്രമണകാരിയായ ജീവിയാണ് പാമ്പ്. സ്വയരക്ഷയ്ക്കായാണ് പാമ്പുകൾ അക്രമണ സ്വഭാവം പുറത്തെടുക്കുന്നത് എന്ന് പറയാറുണ്ടെങ്കിലും ഓരോ വർഷവും പാമ്പുകളുടെ കടിയേറ്റ് അപകടത്തിൽ പെടുന്നവരുടെ എണ്ണം നിരവധിയാണ്. പാമ്പുകളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെയും സൗഹൃദപരമായ ഇടപഴകലുകളുടെയും ഒക്കെ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു മൃഗശാല സൂക്ഷിപ്പുകാരനായ ജെയ് ബ്രൂവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ നെറ്റിസൺസിന്റെ  ശ്രദ്ധ ആകർഷിക്കുകയാണ്. മൃഗശാലയിലെ ഒരു പെരുമ്പാമ്പിന്റെ കൂട്ടിൽ നിന്നും മുട്ടയെടുക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിൻറെ നേർക്ക് അക്രമിക്കാനായി പാമ്പ് പാഞ്ഞടുക്കുന്നതാണ് വീഡിയോയിൽ.

അതിഥികളെ സ്വീകരിക്കുന്നതു മുതൽ ചുംബനം വരെ; ലോക റെക്കോർഡിൽ ഇടം നേടിയ പശുവിന്റെ കഴിവുകൾ അത്ഭുതപ്പെടുത്തുന്നത്

തൻറെ മുട്ടകൾക്ക് കാവൽ ഇരിക്കുന്ന പെരുമ്പാമ്പിന്റെ കൂട്ടിൽ നിന്നുമാണ് ജെയ് ബ്രൂവർ മുട്ടകൾ എടുക്കാൻ ശ്രമിക്കുന്നത്. മുട്ടകൾ ഓരോന്നായി എടുക്കുമ്പോൾ പാമ്പ് പത്തി ഉയർത്തുന്നതാണ് വീഡിയോയിൽ. തന്റെ മുട്ടകൾ സംരക്ഷിക്കുന്നതിൽ അമ്മപ്പാമ്പുകൾ ശ്രദ്ധാലുക്കൾ ആണെന്നും അതുകൊണ്ട് തന്നെ മുട്ടകൾ ശേഖരിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പാമ്പ് അടുത്തേക്ക് വരുമ്പോൾ തൻറെ തൊപ്പി കൊണ്ട് അക്രമണത്തെ ബ്രൂവർ പ്രതിരോധിക്കുന്നതും വീഡിയോയിൽ കാണാം. 

സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ പ്രചരിക്കപ്പെട്ട ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ നിരവധി ആളുകളാണ് കണ്ടത്. പെരുമ്പാമ്പിന്റെ സൗന്ദര്യത്തെയും മാതൃത്വത്തെയും അഭിനന്ദിച്ചുകൊണ്ട് ആയിരുന്നു  സോഷ്യൽ മീഡിയാ ഉപയോക്താക്കളിൽ ഭൂരിഭാഗം ആളുകളും വീഡിയോയോട് പ്രതികരിച്ചത്. ഇതിനു മുൻപും പെരുമ്പാമ്പിന്റെ മുട്ട ശേഖരിക്കുന്നതിനായി താൻ നടത്തിയ സാഹസിക ശ്രമങ്ങളുടെ വീഡിയോകൾ ജെയ് ബ്രൂവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും സമാനമായ രീതിയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.
 

PREV
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു