Asianet News MalayalamAsianet News Malayalam

അതിഥികളെ സ്വീകരിക്കുന്നതു മുതൽ ചുംബനം വരെ; ലോക റെക്കോർഡിൽ ഇടം നേടിയ പശുവിന്റെ കഴിവുകൾ അത്ഭുതപ്പെടുത്തുന്നത്

മേഗൻ റെയ്മാന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഗോസ്റ്റ് പ്രവർത്തിക്കുന്നതിന്റെ വീഡിയോയാണ് യൂട്യൂബിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരു മിനിറ്റിനുള്ളിൽ 10 നിർദ്ദേശങ്ങളോടാണ് ഈ പശു കൃത്യമായി പ്രതികരിച്ചത്.

the cow earn a world record rlp
Author
First Published Jun 25, 2023, 1:44 PM IST

ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടുന്ന കാര്യത്തിൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും സജീവമാണ്. മനുഷ്യനെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിൽ വിവിധങ്ങളായ കഴിവുകളുള്ള മൃഗങ്ങളുമുണ്ട്. അത്തരത്തിൽ അതുല്യമായ കഴിവുകൾ പ്രകടിപ്പിക്കാൻ ശേഷിയുള്ള നിരവധി മൃഗങ്ങളാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി ലോക റെക്കോർഡ് സ്ഥാപിച്ചിട്ടുള്ളത്. 

ഇത്തരത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ള മൃഗങ്ങളുടെ പട്ടികയിൽ നായ്ക്കൾ, പൂച്ചകൾ, തത്തകൾ, മുയലുകൾ, ഗിനിപ്പന്നികൾ എന്നിവയൊക്കെ ഉൾപ്പെടുന്നു. അടുത്തിടെ ഈ പട്ടികയിലേക്ക് പുതിയ ഒരാൾ കൂടി ചേർക്കപ്പെട്ടു. ഒരു പശു ആണിത്. ഗോസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ പശുവിന് വെറും 60 സെക്കൻഡിൽ വ്യത്യസ്തങ്ങളായ പത്ത് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അതിഥികളെ സ്വീകരിക്കുന്നത് മുതൽ ചുംബനം നൽകുന്നത് വരെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

അമേരിക്കയിലെ നെബ്രാസ്കയിൽ നിന്നുള്ള മേഗൻ റെയ്മാൻ എന്ന സ്ത്രീയാണ്  ഈ പശുവിന്റെ പരിശീലക.  ഗിന്നസ് വേൾഡ് റെക്കോർഡ്സ് അടുത്തിടെ യുട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഗോസ്റ്റ് എന്ന ലോക റെക്കോർഡ് ജേതാവായ പശുവിനെ ലോകം അറിഞ്ഞത്.

കുഞ്ഞിനെ രക്ഷിക്കാൻ കഴുതപ്പുലിയോട് മല്ലടിച്ച് അമ്മ ജിറാഫ്, വൈറലായി വീഡിയോ

മേഗൻ റെയ്മാന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഗോസ്റ്റ് പ്രവർത്തിക്കുന്നതിന്റെ വീഡിയോയാണ് യൂട്യൂബിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരു മിനിറ്റിനുള്ളിൽ 10 നിർദ്ദേശങ്ങളോടാണ് ഈ പശു കൃത്യമായി പ്രതികരിച്ചത്. വീഡിയോയിലെ ഏറെ കൗതുകകരമായ മറ്റൊരു കാര്യം ഓരോ പ്രാവശ്യവും നിർദ്ദേശങ്ങളും കൃത്യമായി പ്രതികരിച്ചതിനു ശേഷം ഗോസ്റ്റ് തൻറെ പ്രിയപ്പെട്ട ഭക്ഷണം കഴിക്കുന്നു എന്നതാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് പേജിൽ ഗോസ്റ്റിന്റെയും പരിശീലകയായ മേഗൻ റെയ്മാന്റെയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios