ആരാ, എന്താ, എങ്ങോട്ടാ; റോഡരികിൽ സൊറ പറഞ്ഞിരുന്ന അങ്കിൾസ് ചിതറിയോടി, സ്കൂട്ടിയുമായി സ്ത്രീ താഴെ 

Published : Mar 17, 2024, 12:37 PM IST
ആരാ, എന്താ, എങ്ങോട്ടാ; റോഡരികിൽ സൊറ പറഞ്ഞിരുന്ന അങ്കിൾസ് ചിതറിയോടി, സ്കൂട്ടിയുമായി സ്ത്രീ താഴെ 

Synopsis

'സ്ത്രീ അവരുടെ സ്കൂട്ടി പാർക്ക് ചെയ്യാൻ പോയതാണ്, അതിനിടയിൽ അങ്കിളുമാർ കയറിവന്നതാണ്' എന്നാണ് ഒരാൾ രസകരമായ കമന്റ് നൽകിയിരിക്കുന്നത്.

നിമിഷനേരം കൊണ്ട് അപകടമുണ്ടാവുന്നതും, വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് ആളുകൾ രക്ഷപ്പെടുന്നതുമായ അനേകം വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ദേ ഈ വീഡിയോയും അതുപോലെ ഒരെണ്ണമാണ്. 

Ghar Ke Kalesh ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് റോഡരികിലിരുന്ന് സൊറ പറയുന്ന രണ്ട് പേരെയാണ്. അടുത്തായി അനേകം വാഹനങ്ങളൊക്കെ പാർക്ക് ചെയ്തിട്ടുണ്ട്. ഇരുവരും അലസമായി വർത്തമാനം പറഞ്ഞിരിക്കുകയാണ്. ഇടയ്ക്ക് വെറുതെ റോഡിലോട്ടൊക്കെ നോക്കുന്നുണ്ട്. അതിനിടയിൽ പെട്ടെന്ന് ഇരുവരും ഞെട്ടുന്നത് കാണാം. ഒരു നിമിഷം പോലും വൈകാതെ ഇരുവരും അവിടെ നിന്നും എഴുന്നേൽക്കുന്നതാണ് പിന്നെ കാണുന്നത്. 

അതെന്തിനായിരുന്നു എന്ന് ചിന്തിക്കേണ്ടി പോലും വരില്ല. കാരണം ഒരു സ്കൂട്ടർ‌ പെട്ടെന്ന് തന്നെ അങ്ങോട്ട് പാഞ്ഞുവരുന്നതാണ് പിന്നെ കാണുന്നത്. ഒരു സ്ത്രീയാണ് സ്കൂട്ടി ഓടിക്കുന്നത്. പിന്നിൽ മറ്റൊരു സ്ത്രീയും ഇരിക്കുന്നുണ്ട്. അവിടെ ഇരുന്ന രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും മാറിയില്ലായിരുന്നെങ്കിൽ സ്കൂട്ടർ അവർക്ക് മുകളിലൂടെ കയറിയിറങ്ങിയേനെ. രണ്ട് കസേരകൾക്കിടയിലൂടെയാണ് സ്കൂട്ടി പോയിരിക്കുന്നത്. 

പിന്നാലെ, സ്കൂട്ടി മറിഞ്ഞു വീഴുന്നതും അതിലിരുന്ന രണ്ട് സ്ത്രീകളും നിലത്തേക്ക് വീഴുന്നതും കാണാം. അവർക്ക് തന്നെ ചിരി വന്നെന്നാണ് തോന്നുന്നത്. സ്കൂട്ടി ഓടിച്ചിരുന്ന സ്ത്രീ ചമ്മിയ ചിരി ചിരിക്കുന്നുണ്ട്. ഏതായാലും, വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. 'സ്ത്രീ അവരുടെ സ്കൂട്ടി പാർക്ക് ചെയ്യാൻ പോയതാണ്, അതിനിടയിൽ അങ്കിളുമാർ കയറിവന്നതാണ്' എന്നാണ് ഒരാൾ രസകരമായ കമന്റ് നൽകിയിരിക്കുന്നത്. 'ആന്റിമാരുടെ തെറ്റല്ല, അങ്കിളുമാർ ഇരുന്ന സ്ഥലം ശരിയല്ല' എന്നായിരുന്നു മറ്റൊരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ആളുയരത്തിലല്ല, അതുക്കും മേലെ, മ‌ഞ്ഞിൽ പുതഞ്ഞ് റഷ്യ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
വീട്ടിലേക്ക് എടുത്തപ്പോൾ ഇത്തിരി കുഞ്ഞൻ പൂച്ച, പിന്നീട് അവന്‍റെ വളർച്ച കണ്ട് നെറ്റിസെന്‍സും ഞെട്ടി, വീഡിയോ .