ലോണാവാല ട്രെക്കിങ്ങിനിടെ കാൽവഴുതി കൊക്കയിലേക്ക്, മരക്കൊമ്പിൽ തട‌ഞ്ഞ് തലകീഴായി കിടന്ന യുവാവിന് അത്ഭുതകരമായ രക്ഷപ്പെടൽ, വീഡിയോ

Published : Jul 23, 2026, 03:37 PM IST
Lonavala incident

Synopsis

മഹാരാഷ്ട്രയിലെ ലോണാവാലയിൽ ട്രെക്കിങ്ങിനിടെ കൊക്കയിലേക്ക് വഴുതിവീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. മരക്കൊമ്പിൽ കാൽ കുടുങ്ങിയതിനാൽ രക്ഷപ്പെട്ട യുവാവിനെ, കനത്ത മഴയെ അവഗണിച്ച് രക്ഷാപ്രവർത്തകർ സുരക്ഷിതമായി മുകളിലെത്തിച്ചു. ഈ സംഭവം മഴക്കാല ട്രെക്കിങ്ങിന്‍റെ അപകടസാധ്യതകളെക്കുറിച്ച് വീണ്ടും ഓർമ്മിപ്പിക്കുന്നു.

ഹാരാഷ്ട്രയിലെ ലോണാവാലയിൽ ട്രെക്കിങ്ങിനിടെ കൊക്കയിലേക്ക് വീണ യുവാവിനെ മരക്കൊമ്പിൽ കുടുങ്ങിയ നിലയിൽ സാഹസികമായി രക്ഷപ്പെടുത്തിയ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി. കനത്ത മഴയ്ക്കിടെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മഴക്കാല ട്രെക്കിങ്ങിന്‍റെ അപകടസാധ്യതയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി.

വീണത് കൊക്കയിലേക്ക്

യുവാവ് സുഹൃത്തുക്കൾക്കൊപ്പം ലോണാവാലയിലെ ഒരു ട്രെക്കിങ് പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് വഴുതി കൊക്കയിലേക്ക് വീണതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ. ഭാഗ്യവശാൽ താഴേക്ക് വീഴുന്നതിനിടെ ഒരു മരത്തിന്‍റെ കൊമ്പിൽ കാൽ കുടുങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഈ സമയം പെയ്ത കനത്ത മഴ ദുഷ്‌കരമായ ഭൂപ്രകൃതിയും കാരണം യുവാവിന് രക്ഷപ്പെടാൻ സാധിച്ചില്ല, പിന്നാലെ സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാദൗത്യം ആരംഭിച്ചു.

 

 

സുരക്ഷാ കയറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് ഏറെ ശ്രമത്തിനൊടുവിലാണ് യുവാവിനെ സുരക്ഷിതമായി മുകളിലേക്ക് എത്തിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ മഴയും വഴുക്കലുള്ള പാറകളും വലിയ വെല്ലുവിളി ഉയർ‍ത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുവാവിനെ പിന്നീട് പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ.

'ജാഗ്രത വേണം, മഴക്കാലത്ത്'

രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ രക്ഷാസംഘത്തിന്‍റെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ച് രംഗത്തെത്തി. അതേസമയം, മഴക്കാലത്ത് പശ്ചിമഘട്ട മേഖലയിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പലരും ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വർഷം ലോണാവാലയിൽ മഴക്കാലത്ത് ഉണ്ടായ നിരവധി അപകടങ്ങൾക്കുശേഷം അധികൃതർ വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പുകൾ നൽകിയിരുന്നു. വീണ്ടും സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ആശങ്ക ഉയർന്നു.

PREV
Read more Articles on
click me!

Recommended Stories

'മാസം 4 ലക്ഷം ശമ്പളം, പക്ഷേ ഇന്ത്യ വിടാനാണ് ആഗ്രഹം'; കാരണം വ്യക്തമാക്കി ഐടി ജീവനക്കാരൻ, വീഡിയോ വൈറൽ
55,000 രൂപ വിലയുള്ള ട്രൈപോഡ് പൊട്ടിച്ചു, നഷ്ടപരിഹാരം വെറും 5,000 രൂപ! എയർ ഇന്ത്യയ്ക്കെതിരെ യുവാവിന്‍റെ കുറിപ്പ് വൈറൽ