30 കൊല്ലക്കാലം വീട്ടുജോലി ചെയ്ത് മകനെ പഠിപ്പിച്ചു, പൈലറ്റായി മകനെ കണ്ടപ്പോൾ കണ്ണുനിറഞ്ഞ് അമ്മ

Published : Oct 23, 2023, 03:58 PM IST
30 കൊല്ലക്കാലം വീട്ടുജോലി ചെയ്ത് മകനെ പഠിപ്പിച്ചു, പൈലറ്റായി മകനെ കണ്ടപ്പോൾ കണ്ണുനിറഞ്ഞ് അമ്മ

Synopsis

അപ്രതീക്ഷിതമായി മകനെ വിമാനത്തിൽ പൈലറ്റിന്റെ വേഷത്തിൽ കണ്ടപ്പോൾ അമ്മ കരഞ്ഞുപോയി. അവർ ഉടനെത്തന്നെ മകനെ കെട്ടിപ്പിടിക്കുന്നു.

ഒരു പൈലറ്റായിത്തീരണം എന്ന് ആ​ഗ്രഹമുള്ളവർ അനവധി കാണും. എന്നാൽ, പൈലറ്റായിത്തീരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഴിവ് മാത്രം പോരാ അതിന്. പഠനത്തിനും പരിശീലനത്തിനും ആവശ്യമായ സാമ്പത്തികവും സാഹചര്യവും കൂടി വേണം. അതിനാൽ തന്നെ ആ​ഗ്രഹമുണ്ടെങ്കിലും ചിലർക്കെങ്കിലും തങ്ങളുടെ സ്വപ്നം സഫലീകരിക്കാൻ സാധിക്കാറില്ല. എന്നാൽ, അതിനെയെല്ലാം മറികടന്നു കൊണ്ട് സ്വപ്നം സഫലീകരിക്കുന്നവരും ഉണ്ടാവാറുണ്ട്. അതിന് ചിലപ്പോൾ കരുത്തായും താങ്ങായും മാറുന്നത് അവരുടെ മാതാപിതാക്കളോ വേണ്ടപ്പെട്ടവരോ ഒക്കെയാവും. അതുപോലെ ഒരു കഥയാണ് ഇതും. 

മൂന്ന് പതിറ്റാണ്ടോളം വീട്ടുജോലിക്കാരിയായി നിന്നുകൊണ്ടാണ് ഈ അമ്മ തന്റെ മകനെ പഠിപ്പിച്ചതും ഒടുവിൽ അവൻ തന്റെ സ്വപ്നം സഫലീകരിച്ചതും. വിമാനത്തിൽ കയറി പൈലറ്റായ മകനെ കാണുന്ന ആ അമ്മയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ ഹൃദയം കവരുകയാണ്. റെഡ്ഡിറ്റ് യൂസറായ One Percentile ആണ് ഈ അമ്മയുടെയും മകന്റെയും ഹൃദയസ്പർശിയായ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

വീഡിയോയിൽ അമ്മ വിമാനത്തിൽ‌ കയറുന്നതും അവരുടെ ടിക്കറ്റ് പരിശോധിക്കുന്നതും കാണാം. പിന്നാലെ ഒരു എയർഹോസ്റ്റസ് വാതിൽക്കലെ കർട്ടൻ മാറ്റുകയും അമ്മ അവിടെ അപ്രതീക്ഷിതമായി തന്റെ മകനെ കാണുകയും ചെയ്യുകയാണ്. കയ്യിൽ പൂക്കളുമായിട്ടാണ് അമ്മയെ മകൻ സ്വാ​ഗതം ചെയ്യുന്നത്. അപ്രതീക്ഷിതമായി മകനെ വിമാനത്തിൽ പൈലറ്റിന്റെ വേഷത്തിൽ കണ്ടപ്പോൾ അമ്മ കരഞ്ഞുപോയി. അവർ ഉടനെത്തന്നെ മകനെ കെട്ടിപ്പിടിക്കുന്നു. മകനും അമ്മയെ ആലിം​ഗനം ചെയ്യുന്നു. അമ്മയെ വളരെ വികാരഭരിതയായിട്ടാണ് കാണാനാവുക. വീണ്ടും വീണ്ടും അവർ തന്റെ മകനെ കെട്ടിപ്പിടിക്കുന്നതും തലോടുന്നതും ഒക്കെ വീഡിയോയിൽ കാണാം. 

ഹൃദയസ്പർശിയായ ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മനസ് നിറയുന്ന വീഡിയോ എന്നാണ് ഏറെപ്പേരും പറഞ്ഞത്. 

വായിക്കാം: മരിച്ചുപോയ അമ്മ സൂക്ഷിച്ചുവെച്ച 1935 -ലെ ചോക്ലേറ്റ് കണ്ടെത്തി മകൾ, അതിന് പിന്നിലെ ഹൃദയസ്പർശിയായ കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

PREV
Read more Articles on
click me!

Recommended Stories

അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ
‌ഞെട്ടിക്കുന്ന വീഡിയോ; വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു കളഞ്ഞ് അമ്മ, ശ്വാസം മുട്ടി കുട്ടി