ടിക്കറ്റ് കളയുന്ന ബോക്സിനുള്ളിൽ പൂച്ചയുടെ സുഖനിദ്ര! മുംബൈ മെട്രോയിലെ ‘യാത്രക്കാരി’ വൈറൽ

Published : Sep 26, 2026, 10:14 PM IST
cat sleeps inside ticket box

Synopsis

മുംബൈ മെട്രോ സ്റ്റേഷനിലെ സുതാര്യമായ ടിക്കറ്റ് ഡിസ്പോസൽ ബോക്സിനുള്ളിൽ കയറി ഉറങ്ങുന്ന ഒരു പൂച്ചയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചത്. മെട്രോയിലെ തിരക്കുകൾക്കിടയിലും യാതൊരു പരിഭ്രമവുമില്ലാതെ ഉറങ്ങുന്ന പൂച്ചയെ നെറ്റിസൺസ് 'ചീഫ് ഫീലൈൻ ഓഫീസർ' എന്നാണ് വിശേഷിപ്പിച്ചത്.

മുംബൈ മെട്രോ സ്റ്റേഷനിലെ സുതാര്യമായ ടിക്കറ്റ് ഡിസ്പോസൽ ബോക്സിനുള്ളിൽ കയറി സുഖമായി ഉറങ്ങുന്ന പൂച്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാധാരണ മെട്രോ യാത്രയ്ക്കിടെ തിരക്കും നീണ്ട ക്യൂകളും പതിവാണെങ്കിലും, ടിക്കറ്റ് കളയാനുള്ള ബോക്സിനെ കിടപ്പുമുറിയാക്കി മാറ്റിയ പൂച്ചയുടെ കാഴ്ച യാത്രക്കാരെയും നെറ്റിസൺസിനെയും ഏറെ ആകർഷിച്ചു.

മെട്രോ ടിക്കറ്റുകൾക്ക് മുകളിലൊരു സുഖനിദ്ര

ഇൻസ്റ്റഗ്രാം ഉപയോക്താവായ ശ്രേയ ഷാജിയാണ് വീഡിയോ പങ്കുവച്ചത്. സുതാര്യമായ ബോക്സിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട മെട്രോ ടിക്കറ്റുൾക്ക് മുകളിൽ സുഖമായി ചുരുണ്ട് കിടക്കുന്ന് ഉറങ്ങുന്ന വീഡിയോയെ വീ‍ഡിയോയിൽ കാണാം. ബോക്സിന്‍റെ സുതാര്യത കാരണം പൂച്ചയുടെ ഉറക്കവും ഭാവങ്ങളും വ്യക്തമായി കാണാം. മെട്രോ സ്റ്റേഷനിലെ തിരക്കിനിടയിലും യാതൊരു പരിഭ്രമവുമില്ലാതെ പൂച്ച തന്‍റെ ഉറക്കം ആസ്വദിക്കുന്നതാണ് വീഡിയോയിലെ കൗതുകം.

രസകരമായ കുറിപ്പുമായി നെറ്റിസെൺസ്

“ആരോ ടിക്കറ്റ് ആണെന്ന് കരുതി പൂച്ചയെ എടുത്ത് ബോക്സിൽ ഇട്ടതായിരിക്കും” എന്ന അർഥത്തിലുള്ള രസകരമായ ക്യാപ്ഷനോടെയാണ് ശ്രേയ വീഡിയോ പങ്കുവച്ചത്. ഇതോടെ വീഡിയോയ്ക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചു. ഏകദേശം 5.38 ലക്ഷം കാഴ്ചകളും 28,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. പൂച്ചയുടെ ഉറക്കത്തെക്കുറിച്ച് നിരവധി രസകരമായ കമന്‍റുകളാണ് സോഷ്യൽ മീഡിയയിൽ എഴുതപ്പെട്ടത്. മുംബൈ മെട്രോയിലെ ‘ചീഫ് ഫീലൈൻ ഓഫീസർ’ എന്നാണ് ചിലർ പൂച്ചയെ വിശേഷിപ്പിച്ചത്. പ്രത്യേകിച്ച് ഗുണ്ടവലി മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ട് പൂച്ചകൾ യാത്രക്കാരുടെ ശ്രദ്ധ നേടുന്നത് നേരത്തെയും കണ്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. സാധാരണ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി കണ്ട ഈ ചെറിയ കാഴ്ചയാണ് ഇപ്പോൾ മുംബൈ മെട്രോയിലെ ഏറ്റവും രസകരമായ വൈറൽ നിമിഷങ്ങളിലൊന്നായി മാറിയത്. അതേസമയം, സോഷ്യൽ മീഡിയയിലെ ശ്രദ്ധയെക്കുറിച്ച് ഒന്നുമറിയാതെ പൂച്ച തന്‍റെ ‘ടിക്കറ്റ് ബോക്സ് കിടക്കയിൽ’തന്‍റെ സുഖ നിദ്ര തുടരുന്നു.

PREV
Read more Articles on
click me!

Recommended Stories

ജീവനക്കാർക്ക് പുത്തൻ ഐഫോൺ സമ്മാനിച്ച് മലയാളി ദമ്പതികൾ; ‘കമ്പനിയിൽ ഒഴിവുണ്ടോ?’എന്ന് നെറ്റിസെൺസ്, വീഡിയോ
ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, രാത്രി 2 മണിക്കും ഒറ്റയ്ക്ക് പുറത്തിറങ്ങാം; യുഎസിന് പക്ഷേ, മറ്റൊരു മുഖം കൂടിയുണ്ടെന്ന് ഇന്ത്യൻ യുവതി, വീഡിയോ