ജീവനക്കാർക്ക് പുത്തൻ ഐഫോൺ സമ്മാനിച്ച് മലയാളി ദമ്പതികൾ; ‘കമ്പനിയിൽ ഒഴിവുണ്ടോ?’എന്ന് നെറ്റിസെൺസ്, വീഡിയോ

Published : Sep 26, 2026, 09:35 PM IST
malayali boss gifts iphone to employees

Synopsis

യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സംരംഭകരായ ഹസീന നിഷാദും ഭർത്താവ് നിഷാദ് ഹുസൈനും തങ്ങളുടെ ജീവനക്കാർക്ക് പുത്തൻ ഐഫോണുകൾ സമ്മാനിച്ചു. ജീവനക്കാരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചുകൊണ്ട് നൽകിയ ഈ അപ്രതീക്ഷിത സമ്മാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ കമ്പനിയിൽ ജോലി ഒഴിവുണ്ടോ എന്നാണ് ഇപ്പോൾ നെറ്റിസൺസ് ചോദിക്കുന്നത്.

ജീവനക്കാർക്ക് പുത്തൻ ഐഫോണുകൾ സമ്മാനിച്ച് വൈറലായിരിക്കുകയാണ് യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സംരംഭക ദമ്പതികൾ. കേരളത്തിൽ ജനിച്ച ഹസീന നിഷാദും ഭർത്താവും കമ്പനി ഉടമയുമായ നിഷാദ് ഹുസൈനുമാണ് ജീവനക്കാർക്കായി വേറിട്ടൊരു സമ്മാന പരിപാടി ഒരുക്കിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ‘ഈ കമ്പനിയിൽ ജോലി ഒഴിവുണ്ടോ?’ എന്ന ചോദ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

അപ്രതീക്ഷിത സമ്മാനം

മേശപ്പുറത്ത് നിരത്തിവെച്ച നിരവധി സമ്മാനപ്പൊതികളിൽനിന്ന് ഓരോ ജീവനക്കാരനും ഓരോ പാക്കറ്റ് തെരഞ്ഞെടുക്കുകയായിരുന്നു ആദ്യം. പൊതികൾ തുറന്നപ്പോൾ ചിലർക്ക് ലഭിച്ചത് പുത്തൻ ഐഫോണുകൾ. എന്നാൽ ചില ജീവനക്കാരുടെ പെട്ടിയിൽ കണ്ടെത്തിയത് ചോക്ലേറ്റ് ബാറുകളായിരുന്നു. ഇതോടെ ഐഫോൺ ലഭിച്ചവരും ചോക്ലേറ്റ് ലഭിച്ചവരും തമ്മിൽ ചെറിയൊരു വ്യത്യാസം ഉണ്ടായതായി തോന്നിയെങ്കിലും യഥാർഥ സർപ്രൈസ് പിന്നീടായിരുന്നു.

ചോക്ലേറ്റ് ലഭിച്ച ജീവനക്കാർക്കും പിന്നീട് പുത്തൻ ഐഫോണുകൾ സമ്മാനിച്ചു. ഇതോടെ എല്ലാവരുടെയും കൈകളിൽ ഒരേ സമ്മാനമെത്തുകയായിരുന്നു. ജീവനക്കാരുടെ കഠിനാധ്വാനവും കൂട്ടായ പ്രവർത്തനവുമാണ് സ്ഥാപനത്തിന്‍റെ വളർച്ചയ്ക്ക് പിന്നിലെന്നാണ് ഹസീന നിഷാദ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കി. ഓരോരുത്തരുടെയും പരിശ്രമവും ആശയങ്ങളും സംഭാവനകളും കമ്പനിയുടെ മുന്നേറ്റത്തിൽ പ്രധാനമാണെന്നും അവർ കുറിച്ചു.

ജോലി ഒഴിവുണ്ടോയെന്ന് നെറ്റിസെൺസ്

വീഡിയോയ്ക്ക് ഇതിനകം ദശലക്ഷക്കണക്കിന് കാഴ്ചകളും നിരവധി കമന്‍റുകളും ലഭിച്ചു. ചിലർ മാനേജ്മെന്‍റിന്‍റെ സമീപനത്തെ പ്രശംസിച്ചപ്പോൾ, ‘എനിക്കും ഈ കമ്പനിയിൽ ചേരണം’, ‘ജോലി ഒഴിവുണ്ടോ?’ എന്നിങ്ങനെ തമാശ കലർന്ന പ്രതികരണങ്ങളും ഉണ്ടായി. ഐഫോൺ ലഭിച്ചതിനേക്കാൾ ജീവനക്കാരോട് മാനേജ്മെന്റ് കാണിക്കുന്ന പരിഗണനയാണ് ശ്രദ്ധേയമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, രാത്രി 2 മണിക്കും ഒറ്റയ്ക്ക് പുറത്തിറങ്ങാം; യുഎസിന് പക്ഷേ, മറ്റൊരു മുഖം കൂടിയുണ്ടെന്ന് ഇന്ത്യൻ യുവതി, വീഡിയോ
അമ്മയ്ക്ക് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടാൻ എഐ മകൻ! ‘ഇങ്ങനെയൊരു മകനെയാണ് അമ്മ ആഗ്രഹിച്ചത്’ എന്ന് യുവാവ്, വീഡിയോ