എത്രയും പെട്ടെന്ന് തന്നെ താലിബാന്‍ ഉദ്യോഗസ്ഥരുടെ മക്കളോ കുടുംബാംഗങ്ങളോ ബന്ധുക്കളോ ഒഴികെയുള്ള ആളുകളെ ഒഴിവ് വരുന്ന തസ്തികകളില്‍ നിയമിക്കണമെന്നും അഖുന്ദ്സാദയുടെ ഉത്തരവില്‍ ആവശ്യപ്പെടുന്നു. 


ഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാറില്‍ ഉദ്യോഗസ്ഥരായി ബന്ധുക്കളെ നിയമിക്കുന്നതിനെതിരെ താലിബാന്‍റെ പരമോന്നത നേതാവ് ഉത്തരവ് പുറപ്പെടുവിച്ചു. മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുവരെയായി സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിയമിച്ച എല്ലാ ബന്ധുക്കളെയും താലിബാന്‍റെ നേതാക്കളുടെ മക്കളെയും അതത് ഉദ്യോഗങ്ങളില്‍ നിന്നും പിരിച്ച് വിടണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. ശനിയാഴ്ച വൈകിയാണ് താലിബാൻ സർക്കാരിന്‍റെ ട്വിറ്റർ അക്കൗണ്ടിൽ ഇത് സംബന്ധിച്ച ഉത്തരവ് പ്രസിദ്ധപ്പെടുത്തിയത്. 

കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സർക്കാർ തസ്തികകളിൽ നിയമിക്കാൻ ആരെയും അനുവദിക്കരുതെന്നും മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും സ്വതന്ത്ര അധികാരികളുമായ എല്ലാ ഉദ്യോഗസ്ഥർക്കുമുള്ള ഉത്തരവാണിതാണിതെന്നും ഉത്തരവിൽ പറയുന്നു. പുതിയ ഉത്തരവിന് പിന്നിലെ കാരണങ്ങളെ കുറിച്ച് വിശദീകരണമെന്നുമില്ല. എന്നാൽ, പല താലിബാൻ ഉദ്യോഗസ്ഥരും തങ്ങളുടെ മക്കളെയും ബന്ധുക്കളെയും ഉയർന്ന സർക്കാർ സ്ഥാനങ്ങളിൽ അതത് ജോലിയ്ക്ക് ആവശ്യമുള്ള പ്രൊഫഷണലുകള്‍ക്കും മുകളിലായി നിയമിച്ചിട്ടുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണിത്. 

ഓഫീസ് ജോലി മടുത്തു; താലിബാന്‍ സര്‍ക്കാറില്‍ നിന്നും മുന്‍ ജിഹാദികള്‍ രാജിവയ്ക്കുന്നു

അതോടൊപ്പം താലിബാന്‍റെ മുന്‍ ജിഹാദി സേനയിലുണ്ടായിരുന്ന, ഇന്ന് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ട്രാഫിക് ജോലിയിലും നിയോഗിക്കപ്പെട്ട പഴയ ജിഹാദികളില്‍ പലരും സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുകയാമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങള്‍ ജിഹാദികളാണെന്നും സര്‍ക്കാര്‍ ജോലി തങ്ങള്‍ക്ക് മടുത്തെന്നുമായിരുന്നു ഇത്തരത്തില്‍ ജോലി ഉപേക്ഷിക്കുന്ന പലരും അവകാശപ്പെട്ടത്. ഇതിന് പുറമേയാണ് പുതിയ ഉത്തരവെന്നതും ശ്രദ്ധേയം. അതോടൊപ്പം എത്രയും പെട്ടെന്ന് തന്നെ താലിബാന്‍ ഉദ്യോഗസ്ഥരുടെ മക്കളോ കുടുംബാംഗങ്ങളോ ബന്ധുക്കളോ ഒഴികെയുള്ള ആളുകളെ ഒഴിവ് വരുന്ന തസ്തികകളില്‍ നിയമിക്കണമെന്നും അഖുന്ദ്സാദയുടെ ഉത്തരവില്‍ ആവശ്യപ്പെടുന്നു. 

ആഗോള ഭീകരതാ സൂചിക; അഫ്ഗാനിസ്ഥാന്‍ ഒന്നാമത്, പാകിസ്ഥാന്‍ 6 -ാമത്, ഇന്ത്യ 13 -ാം സ്ഥാനത്ത്