ഹെൽമെറ്റ് പോലുമില്ല, നടുറോഡിൽ ബൈക്കിൽ യുവതീയുവാക്കളുടെ അഭ്യാസപ്രകടനം; ഞെട്ടിക്കുന്ന വീഡിയോ വൈറൽ

Published : Jun 16, 2024, 03:05 PM IST
ഹെൽമെറ്റ് പോലുമില്ല, നടുറോഡിൽ ബൈക്കിൽ യുവതീയുവാക്കളുടെ അഭ്യാസപ്രകടനം; ഞെട്ടിക്കുന്ന വീഡിയോ വൈറൽ

Synopsis

പെൺകുട്ടിയെ പിറകിലിരുത്തി അമിതവേഗതയിൽ ഓടിച്ചുവരുന്ന ബൈക്കിൻ്റെ മുൻഭാഗത്തെ ടയർ യുവാവ് പെട്ടെന്ന് വായുവിലേക്ക് ഉയർത്തുന്നു. തുടർന്ന് വാഹനം പിൻ ടയറിൽ മാത്രമായി ഓടിക്കുന്നു.

സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ താരമാകുക എന്നത് പലരും ഏറെ ആഗ്രഹിക്കുന്ന കാര്യവുമാണ്. ചിലരെങ്കിലും ഇതിനായി സ്വന്തം ജീവൻ തന്നെ അപകടപ്പെടുത്തിക്കൊണ്ടുള്ള പ്രവൃത്തികൾ ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്തിരുന്നതായും കാണാം. ഇപ്പോഴിതാ ബെംഗളൂരുവിൽ നിന്ന് സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഏറെ അപകടകരമായ രീതിയിൽ ഒരു യുവാവും യുവതിയും ഒരു മോട്ടോർസൈക്കിൾ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. 

@itx_toxic_sa എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഞെട്ടിക്കുന്ന ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിരക്കേറിയ റോഡിന് നടുവിൽ ഒരു യുവതിയെ വണ്ടിയുടെ പുറകിൽ ഇരുത്തിക്കൊണ്ട് ബൈക്ക് അമിതവേഗതയിൽ ഓടിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. ബൈക്ക് സ്റ്റണ്ടിന് ശ്രമിക്കുമ്പോൾ ഇരുവരും ഹെൽമറ്റ് പോലും ധരിച്ചിട്ടില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. ഏറെ അപകടകരമായ രീതിയിലാണ് പെൺകുട്ടി ബൈക്കിനു പുറകിൽ ഇരിക്കുന്നത്. 

വീഡിയോയിലെ ദൃശ്യങ്ങൾ ഇങ്ങനെയാണ്, പെൺകുട്ടിയെ പിറകിലിരുത്തി അമിതവേഗതയിൽ ഓടിച്ചുവരുന്ന ബൈക്കിൻ്റെ മുൻഭാഗത്തെ ടയർ യുവാവ് പെട്ടെന്ന് വായുവിലേക്ക് ഉയർത്തുന്നു. തുടർന്ന് വാഹനം പിൻ ടയറിൽ മാത്രമായി ഓടിക്കുന്നു. വീലി എന്നറിയപ്പെടുന്ന സ്റ്റണ്ട്  സാധാരണഗതിയിൽ, റൈഡർ ബൈക്കിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ മാത്രമാണ് നടത്തുന്നത്. വണ്ടിയിൽ നിന്നും നിലത്ത് വീണുപോകാതിരിക്കാൻ പെൺകുട്ടി യുവാവിന്റെ ടീഷർട്ടിൽ മുറുക്കെ പിടിച്ചിരിക്കുന്നതും കാണാം. 

കഴിഞ്ഞ വർഷം സെപ്തംബർ 13 -ന് ഷെയർ ചെയ്ത വീഡിയോയാണ് ഇതെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ് ഈ വീഡിയോ. ഇതിനോടകം എട്ടു ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും