'ഇന്ത്യ മുഴുവൻ വൃത്തികെട്ടതല്ല, നിങ്ങൾ കേരളത്തിലെ കൊച്ചി കാണൂ'; യുഎസ് വ്ലോഗറുടെ വീഡിയോ വൈറൽ

Published : Mar 22, 2026, 03:36 PM IST
US vlogger's Kochi video viral

Synopsis

ഇന്ത്യ വൃത്തിഹീനമായ രാജ്യമാണെന്ന ധാരണയെ തിരുത്തിക്കൊണ്ട് യുഎസ് വ്ലോഗറായ ക്ലോയി ജേഡ് കൊച്ചിയുടെ ശുചിത്വത്തെ പ്രശംസിച്ചു. കൊച്ചിയിലെ വൃത്തിയുള്ള റോഡുകൾ, പൊതുഗതാഗതം, ഭക്ഷണരീതികൾ എന്നിവയെക്കുറിച്ച് അവർ വീഡിയോയിൽ സംസാരിക്കുന്നു. ഇന്ത്യ മുഴുവൻ വൃത്തിഹീനമല്ലെന്നും കേരളം പോലുള്ള സ്ഥലങ്ങൾ ശുചിത്വത്തിൽ മികച്ചതാണെന്നും അവർ  വീഡിയോയിലൂടെ വ്യക്തമാക്കി. 

 

ന്ത്യയിലെത്തുന്ന മിക്ക വിദേശ വ്ലോഗർമാരും ഇന്ത്യൻ നഗരങ്ങളിലെ വൃത്തിഹീനമായ സാഹചര്യങ്ങളെ കുറിച്ച് സമൂഹ മാധ്യമ വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇത്തരം വീഡിയോകൾ ഇന്ത്യ ഒരു വീത്തിഹീനമായ രാജ്യമെന്ന പ്രതീതി വിദേശത്ത് സൃഷ്ടിക്കാൻ കാരണമായി. എന്നാൽ, കേരളത്തിൽ കൊച്ചി നഗരത്തിലെത്തിയ  യുഎസ് വ്ലോഗറായ ക്ലോയി ജേഡ്, കൊച്ചി നഗരത്തെ കുറിച്ചുള്ള തന്‍റെ വീഡിയോ പങ്കുവച്ച് കൊണ്ട് ഇന്ത്യയിൽ വൃത്തിയുള്ള നഗരങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. പിന്നാലെ വീഡിയോ വൈറലായി.

ഇത് കൊച്ചി, കാണൂ

കേരളത്തിലെ കൊച്ചിയിൽ നിന്നുള്ള തന്‍റെ അനുഭവം പങ്കുവെയ്ക്കുന്നതിനിടെയാണ് ക്ലോയി ജേഡ്  ഇൻസ്റ്റാഗ്രാമിൽ ഇത്തരമൊരു അവകാശം ഉന്നയിച്ചത്. വീഡിയോയുടെ വോയ്‌സ്‌ഓവറിൽ, ജേഡ് ഇങ്ങനെ പറയുന്നു, "ഇന്ത്യ വൃത്തിഹീനമാണെന്ന് ആളുകൾ പറയുന്നു, പക്ഷേ, എനിക്ക് ഇത് വൃത്തിഹീനമല്ല. നമുക്ക് നടപ്പാതകളിലും റോഡുകളിലും നിന്ന് ആരംഭിക്കാം. കാര്യങ്ങൾ വളരെ വൃത്തിയുള്ളതാണ്. ഇവിടെ മാലിന്യമില്ല, നടപ്പാത നിങ്ങൾക്ക് കാണാനാകുന്നത് പോലെ അക്ഷരാർത്ഥത്തിൽ മാലിന്യമില്ലാത്തതാണ്. ആളുകൾ ഭക്ഷണം വിളമ്പാൻ കയ്യുറകൾ ഉപയോഗിക്കുന്നു, ഇവിടെ എല്ലാം വളരെ വൃത്തിയുള്ളതാണ്, മിക്കവാറും എല്ലാ രാജ്യങ്ങളിലും അങ്ങനെ തന്നെ. ഹോട്ടലുകളിൽ പോലും നിലത്ത് മാലിന്യമില്ലെന്ന് നിങ്ങൾക്ക് കാണാൻ കഴിയും, കാരണം ഇത് വളരെ ശ്രദ്ധാപൂർവ്വം ചെയ്തതാണെന്ന് ഞങ്ങൾ കരുതുന്നു, ഭക്ഷണം വളരെ വൃത്തിയുള്ളതും ആരോഗ്യകരവുമാണ്, ഭക്ഷണം അതിശയകരമായിരുന്നു എന്ന് തന്നെ പറയാം."

 

 

മികച്ച പൊതു ഗതാഗതം

നഗരത്തിലെ പൊതുഗതാഗതത്തെയും അവർ പ്രസംസിച്ചു, "നമുക്ക് പൊതുഗതാഗതം എടുക്കാം. ഇതിനെ യഥാർത്ഥത്തിൽ മെട്രോ ഫെറി എന്ന് വിളിക്കുന്നു, അതിനാൽ ഇത് ഒരു മെട്രോയിൽ സഞ്ചരിക്കുന്നത് പോലെയാണ്. ഇത് വെള്ളത്തിൽ സഞ്ചരിക്കുന്ന ഒരു ഫെറിയാണ്. ഇത് പൂർണ്ണമായും വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, നിങ്ങൾ അകത്ത് നോക്കുമ്പോൾ, ഇന്ത്യ വൃത്തിഹീനമാണെന്ന് ആളുകൾ പറയുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ സ്വയം ചോദിക്കില്ലേ? ഇത് നോക്കൂ. ആളുകൾ എല്ലാവരും പരസ്പരം അവരവരുടെ സ്ഥലത്തെ ബഹുമാനിക്കുന്നു. ഇവിടെ വളരെ വൃത്തിയുള്ളതാണ്, ജലപാതകൾ പോലും പൂർണ്ണമായും വൃത്തിയുള്ളതാണ്. ഇതിനായി പുനരുപയോഗ ഊർജ്ജം ഉപയോഗിക്കുന്നതിൽ അവർക്ക് വലിയ പ്രാധാന്യമുണ്ട്, വാട്ടർ ബോട്ട് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അതിന്‍റെ അകത്തും പുറത്തും അത് എത്രത്തോളം വൃത്തിയുള്ളതാണെന്നും എനിക്ക് ഏറെ മതിപ്പു തോന്നിയവയാണ്. ശരി, പക്ഷേ നിങ്ങൾ ഇന്ത്യയുടെ ഏത് ഭാഗത്താണ് എന്ന് നിങ്ങൾ എന്നോട് ചോദിക്കുന്നുണ്ടാകാം? ഞാൻ ഇപ്പോൾ കൊച്ചിയിലാണ്, അത് കേരളത്തിന്‍റെ ഭാഗമാണ്." അവ‍ർ കൂട്ടിച്ചേർത്തു.

കേരളം മികച്ചത്

ആളുകൾ പറയുന്നത് ഇന്ത്യ വൃത്തി കൊട്ടതാണെന്നാണ്. എന്നാൽ അങ്ങനെയല്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. എട്ട് വർഷത്തിനിടെ രണ്ടാമത്തെ തവണയാണ് താന്‍ ഇന്ത്യ സന്ദർശിക്കുന്നതെന്നും ചില ഭാഗങ്ങളിൽ വൃത്തികേടുകൾ ഉണ്ടെങ്കിലും ഇന്ത്യ മൊത്തം വൃത്തിഹീനമാണെന്ന് പറയാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യ ഏറെ വിശാലമായ രാജ്യമാണെന്നും അതിനാൽ ധാരാളം വ്യത്യസ്തമായ കാര്യങ്ങൾ നിങ്ങൾക്ക് അനുഭവിക്കാനുണ്ടാകുമെന്നും അവർ ചൂണ്ടിക്കാണിച്ചു. ഇന്ത്യ ശരിക്കും യാത്രക്കാരുടെ ഒരു പറുദീസയാണെന്നും അവർ കൂട്ടിച്ചേർത്തു. വിഡിയോയ്ക്ക് താഴെ കേരളം ഇന്ത്യയുടെ പൊതുഭൂമികയിൽ നിന്നും വ്യത്യസ്തമാണെന്നും കേരളം ശുചിത്വത്തിന് പണ്ടേ പേരുകേട്ടതാണെന്നും നിരവധി പേരാണ് എഴുതിയത്.

 

PREV
Read more Articles on
click me!

Recommended Stories

അമ്മ, വീഡിയോ ഗെയിം കളിക്കുകയാണെന്ന് മകൻ; വീഡിയോ കണ്ട് വാനോളം പുകഴ്ത്തി നെറ്റിസെന്‍സും
'ഭാവി ഭാര്യയ്ക്ക് ജോലി വേണം, നല്ല വീട്ടമ്മയുമാകണം'; യുവാവിന്‍റെ വിചിത്രമായ വിവാഹ സങ്കൽപങ്ങൾക്കെതിരെ നെറ്റിസെന്‍സ്, വീഡിയോ