700 സ്ക്വയർ ഫീറ്റ്, രണ്ടേരണ്ട് മുറി, വാടക 1 ലക്ഷം രൂപ! 23 -കാരികളുടെ അപ്പാർട്ട്‌മെന്റ്, വീഡിയോ വൈറലാകുന്നു

Published : Mar 09, 2026, 01:28 PM IST
viral video

Synopsis

മുംബൈ പരേലിൽ 700 സ്ക്വയർ ഫീറ്റ് 2-ബിഎച്ച്‌കെ ഫ്ലാറ്റിന് ഒരു ലക്ഷം രൂപ വാടക! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭീമമായ വാടകയെച്ചൊല്ലി വലിയ ചർച്ചകളാണ് നടക്കുന്നത്.

മുംബൈ നഗരത്തിലെ വലിയ വാടകയെക്കുറിച്ച് ഒരുപാട് പരാതികൾ ഉയരാറുണ്ട്. എന്നാൽ പരേലിലെ ഒരു സാധാരണ 2 -ബിഎച്ച്‌കെ ഫ്ലാറ്റിനായി 23 -കാരികളായ യുവ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ നൽകുന്ന വാടക കേട്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. വെറും 700 സ്‌ക്വയർ ഫീറ്റ് മാത്രം വരുന്ന ഈ ഫ്ലാറ്റിന് മാസവാടക ഒരു ലക്ഷം രൂപയാണത്രെ! മെയിന്റനൻസ് ചാർജ് ഉൾപ്പെടെയാണിത്. സെൻട്രൽ മുംബൈയിലെ പ്രധാന ബിസിനസ്സ് കേന്ദ്രങ്ങൾക്ക് അടുത്തുള്ള പരേലിലാണ് ഈ കെട്ടിടം .

വീടിനുള്ളിലെ സൗകര്യങ്ങളെക്കുറിച്ചും യുവതികൾ പറയുന്നുണ്ട്. ഒരു വലിയ മാസ്റ്റർ ബെഡ്റൂമുണ്ട്. പിന്നെ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും മുറിയിൽ ഇരുന്ന് കാണാം. സൗത്ത് മുംബൈയിലെ ജീവിതം ആസ്വദിക്കാൻ ഈ തുക നൽകുന്നതിൽ ഇവർക്ക് പരാതിയുമില്ലത്രെ. മുംബൈയിൽ ജീവിക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന ചോദ്യത്തിന്, നഗരത്തിനുള്ളിലെ ദൂരക്കൂടുതൽ കാരണം ബന്ധങ്ങൾ നിലനിർത്താനുള്ള പ്രയാസമാണെന്നാണ് ഇവർ പറയുന്നത് .

 

 

വീഡിയോ ഷെയർ ചെയ്തതോടെ വാടകയെച്ചൊല്ലി വലിയ ചർച്ചകളാണ് കമന്റ് ബോക്സിൽ നടക്കുന്നത്. '23 വയസ്സിൽ ഒരു ലക്ഷം രൂപ വാടക കൊടുക്കുന്നോ' എന്നാണ് പലരും അമ്പരപ്പോടെ ചോദിക്കുന്നത്. സ്വന്തം മാസശമ്പളത്തേക്കാൾ കൂടുതലാണ് ഇവരുടെ വാടക എന്ന് മറ്റ് ചിലർ കുറിച്ചു. ഇത്രയും തുക ഇഎംഐ ആയി നൽകിയാൽ നാസിക് പോലുള്ള നഗരങ്ങളിൽ രണ്ട് വീടുകൾ വാങ്ങാമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം, മുംബൈയിലെ ലൊക്കേഷനും അവിടുത്തെ സൗകര്യങ്ങളും വെച്ച് നോക്കിയാൽ ഈ വാടക കുഴപ്പമില്ല എന്ന് കരുതുന്നവരും കുറവല്ല .

 

PREV
Read more Articles on
click me!

Recommended Stories

വിമാനത്താവളത്തിൽ പൊട്ടിക്കരഞ്ഞ് 35 -കാരൻ, വിസയും പാസ്പോർട്ടും സകലതും വ്യാജം, പറ്റിക്കപ്പെട്ടത് പല തവണ
ഏത് മനുഷ്യനും ഒന്ന് പിടഞ്ഞുപോകുന്ന നിമിഷം, 70 ലക്ഷം പേർ കണ്ട വീഡിയോ, കുഞ്ഞുജീവനെ ആദ്യമായി കയ്യിൽ വാങ്ങുന്ന ഒരച്ഛൻ