ഏത് മനുഷ്യനും ഒന്ന് പിടഞ്ഞുപോകുന്ന നിമിഷം, 70 ലക്ഷം പേർ കണ്ട വീഡിയോ, കുഞ്ഞുജീവനെ ആദ്യമായി കയ്യിൽ വാങ്ങുന്ന ഒരച്ഛൻ

Published : Mar 09, 2026, 10:47 AM IST
viral video

Synopsis

ഒരച്ഛന്‍ തന്റെ കുഞ്ഞിനെ ആദ്യമായി കൈകളിൽ ഏറ്റുവാങ്ങാൻ ശ്രമിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആകെ പരിഭ്രമിക്കുകയും വിറയ്ക്കുകയും ചെയ്യുന്ന അദ്ദേഹത്തെ ഒടുവില്‍ ഡോക്ടര്‍ സഹായിക്കുകയാണ്. 

ആദ്യമായി ഒരു കുഞ്ഞിനെ കൈകളിൽ കിട്ടുമ്പോൾ ആർക്കായാലും ഒരു വിറ അനുഭവപ്പെടും. അത് ആദ്യമായി സ്വന്തം കുഞ്ഞിനെ കയ്യിലേറ്റു വാങ്ങുന്ന ഒരു അച്ഛനാണെങ്കിലോ? അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു അച്ഛൻ തന്റെ കുഞ്ഞിനെ ആദ്യമായി കയ്യിലെടുക്കാൻ ശ്രമിക്കുന്ന ഈ നിമിഷങ്ങൾ കണ്ടിരിക്കുന്നത് 70 ലക്ഷത്തിലധികം ആളുകളാണ്.

ഡോ. സുഗന്യയാണ് ഈ വൈകാരികമായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ലേബർ റൂമിൽ നിന്നും നേഴ്സ് കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുവരുന്നതാണ് വീഡിയോയിൽ കാണുന്നത്. ആ സമയം പുറത്ത് പരിഭ്രമത്തോടെ കാത്തുനിൽക്കുന്ന അച്ഛനെയും വീഡിയോയിൽ കാണാം. കുഞ്ഞിനെ കയ്യിലേക്ക് കൈമാറുന്ന നിമിഷം, എന്ത് ചെയ്യണമെന്നറിയാതെ ആ യുവാവ് ആകെ പരിഭ്രമിച്ച് പോകുന്നു. യുവാവിന്റെ മുഖത്ത് ഒരേസമയം പേടിയും സന്തോഷവും ഒക്കെ നിറഞ്ഞ വികാരങ്ങളാണ് ഉള്ളത്.

'ഏറ്റവും കരുത്തനായ ഒരാളുടെ കൈകൾ പോലും ആ കുഞ്ഞുസന്തോഷം തൊടുമ്പോൾ വിറച്ചുപോകും' എന്നാണ് ഡോക്ടർ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കുഞ്ഞിനെ എങ്ങനെ സുരക്ഷിതമായി പിടിക്കണം എന്നറിയാതെ വിറയ്ക്കുന്ന കൈകളോടെ നിൽക്കുന്ന അച്ഛനെ പിന്നീട് ഡോക്ടർ തന്നെ സഹായിക്കുന്നതും കാണാം. എങ്ങനെ കുഞ്ഞിനെ പിടിക്കണമെന്നും ഡോക്ടർ യുവാവിന് പറഞ്ഞുകൊടുക്കുന്നു. പിന്നീട് അദ്ദേഹം കുഞ്ഞിനെ എടുക്കുന്നതും കാണാം.

 

 

മാർച്ച് 7- നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ 7.8 മില്ല്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 35,000 -ത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. 'താൻ അറിയാതെ കുഞ്ഞിനെ വേദനിപ്പിക്കുമോ എന്ന ഭയമാണ് ആ വിറയലിന് പിന്നിൽ, അതാണ് ഏറ്റവും ശുദ്ധമായ സ്നേഹം' എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയത്. 'അദ്ദേഹത്തിന്റെ കണ്ണുകളിൽ സന്തോഷവും കൈകളിൽ ഭയവും ഹൃദയത്തിൽ പ്രണയവുമാണ് ആ നിമിഷം ഉണ്ടായിരുന്നത്' എന്നായിരുന്നു മറ്റൊരു കമന്റ്.

 

PREV
Read more Articles on
click me!

Recommended Stories

പുറത്തിറങ്ങുമ്പോൾ ആദ്യം നോക്കുന്നത് ഏത് വസ്ത്രം ധരിക്കണമെന്നല്ല, ഓട്ടോക്കൂലി; ബെം​ഗളൂരുവിൽ നിന്ന് യുവതി
'ബിഎംഡബ്ല്യു യാത്രയ്ക്ക് വെറും 600 രൂപ മതി, ചൈനയിൽ ചിലവ് വളരെ കുറവ്'; പോസ്റ്റുമായി ട്രാവൽ വ്ലോ​ഗർ, ചർച്ച