പുറത്ത് നിന്ന് കണ്ടാൽ ഒരു സാധാരണ വീട്, അകത്തെ കാഴ്ച കണ്ടാൽ ഞെട്ടും, സുരക്ഷയെ ചൊല്ലി ആശങ്കയും

Published : Apr 23, 2025, 12:48 PM IST
പുറത്ത് നിന്ന് കണ്ടാൽ ഒരു സാധാരണ വീട്, അകത്തെ കാഴ്ച കണ്ടാൽ ഞെട്ടും, സുരക്ഷയെ ചൊല്ലി ആശങ്കയും

Synopsis

ഒറ്റനോട്ടത്തിൽ വീടിന് വലിയ പ്രത്യേകതകൾ ഒന്നും തന്നെ തോന്നില്ല. പുറത്തു നിന്ന് കാണാനും എന്തെങ്കിലും പ്രത്യേക ഭം​ഗിയോ ഒന്നും തന്നെ ഇല്ല.

വീടെടുക്കുമ്പോൾ അതിൽ പലതരത്തിലുള്ള വെറൈറ്റികളും കൊണ്ടുവരാൻ നോക്കുന്ന ഒരുപാടാളുകൾ ഇന്നുണ്ട്. അതുപോലെ തന്നെ ചെറിയ ചില മാറ്റങ്ങളിലൂടെ വീടിന്റെ രൂപം തന്നെ മാറ്റുന്നവരും ഉണ്ട്. അതുപോലെ ഒരു വീടിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആളുകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. 

@akilpatel474 എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ വീടിന് വലിയ പ്രത്യേകതകൾ ഒന്നും തന്നെ തോന്നില്ല. പുറത്തു നിന്ന് കാണാനും എന്തെങ്കിലും പ്രത്യേക ഭം​ഗിയോ ഒന്നും തന്നെ ഇല്ല. എന്നിരുന്നാലും, അതിന്റെ അകത്തേക്ക് കയറിയാൽ അതിശയിപ്പിക്കുന്ന ഒരു കാഴ്ചയാണ് അവിടെ കാത്തിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. 

ഈ മുറിയുടെ തറ സാധാരണ ടൈലോ ഇഷ്ടികയോ ഒന്നും കൊണ്ടുള്ളതല്ല. മറിച്ച് നിറയെ മത്സ്യങ്ങൾ നീന്തുന്ന ഒരു അക്വേറിയമാണ് ഈ തറയിൽ കാണാൻ സാധിക്കുക. മുറിയുടെ തറയിൽ നേരിട്ട് തന്നെയാണ് ഈ അക്വേറിയം ഉൾപ്പെടുത്തിയിരിക്കുന്നത്. അടിത്തറയായി ഇഷ്ടികകൾ പാകുകയും പിന്നീട് ടൈലിടുകയും ചെയ്യുകയായിരുന്നു. ഒടുവിൽ ഏറ്റവും മുകളിൽ കട്ടിയുള്ള ഗ്ലാസ് പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അതിൽ വെള്ളം നിറച്ച് മത്സ്യങ്ങളെക്കൊണ്ട് നിറച്ചിരിക്കുന്നതും കാണാം. ഗ്ലാസുകൾക്ക് ഇഷ്ടിക കൊണ്ടാണ് താങ്ങ് നൽകിയിരിക്കുന്നത്. എന്നാൽ, ഇത് എത്രത്തോളം കരുത്തുറ്റതാണ് എന്ന കാര്യത്തിൽ ഉറപ്പില്ല. 

ഒരു വീടിന്റെ അകത്ത് ഈ ​ഗ്ലാസ് കൊണ്ടുള്ള അക്വേറിയം എത്രകണ്ട് സുരക്ഷിതമാണ് എന്ന കാര്യം ആശങ്ക ഉയർത്തുന്നതാണ്. അതേസമയം, ഇത് പഴയ വീടിന്റെ മുറി അതിന് മാറ്റിവച്ചതാണോ എന്ന സംശയവും ഉയരാം. എന്നിരുന്നാലും, ഒരുപാടുപേർ വീഡിയോ കണ്ട് അഭിപ്രായങ്ങൾ പറയുന്നുണ്ട്. സം​ഗതി മനോഹരമാണെങ്കിലും സുരക്ഷയെ ചൊല്ലി ആളുകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 

മുറിക്ക് അടിപൊളി മേക്കോവർ, കട്ടയ്ക്ക് കൂടെനിന്നത് എഐ; ഒരേ സമയം പേടിയും നന്ദിയുമെന്ന് യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു