ഒരേസമയം തന്നെ എഐയോട് തനിക്ക് നന്ദിയുണ്ട് എന്നും അതേസമയം തന്നെ എഐയെ താൻ ഭയപ്പെടുകയും ചെയ്യുന്നുണ്ട് എന്നുമാണ് കാമ്യ തന്റെ പോസ്റ്റിൽ‌ പറയുന്നത്. 

എഐ ഇന്ന് പല കാര്യങ്ങൾക്കും പ്രയോജനപ്പെടുത്തുന്നവരുണ്ട്. അതുപോലെ ഒരു യുവതി എഐയുടെ സഹായത്തോടെ തന്റെ മുറി അടിമുടി മാറ്റി. അതാണ് ഇപ്പോൾ സോഷ്യൽ‌ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ബിസിനസ്സ് ഉടമയായ കാമ്യ ഗുപ്തയാണ് എങ്ങനെയാണ് തന്റെ മുറി എഐയുടെ സഹായത്തോടെ മേക്ക് ഓവർ നടത്തിയത് എന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

ചാറ്റ്‌പിടിയെ ഒരു വെർച്വൽ ഇന്റീരിയർ ഡിസൈനറായി കാമ്യ ഉപയോഗിക്കുകയായിരുന്നു. എഐയുടെ സഹായത്തോടെ മാറ്റിയ കാമ്യയുടെ മുറി വലിയ പ്രശംസയാണ് പിടിച്ചുപറ്റുന്നത്. തന്റെ ഇന്റീരിയർ ഡിസൈനറാവാമോ എന്ന വളരെ സിംപിളായിട്ടുള്ള ചോദ്യവുമായിട്ടാണ് കാമ്യ ചാറ്റ്ബോട്ടിനോടുള്ള സംഭാഷണം തുടങ്ങുന്നത്. 

പിന്നീട്, മുറി മാറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള ഐഡിയയും മറ്റും നിർദ്ദേശിച്ചു കൊണ്ട് എഐ അവളെ സഹായിക്കുകയായിരുന്നു. ചുമരിൽ ഏത് നിറത്തിലുള്ള പെയിന്റ് അടിക്കണം എന്നത് മുതൽ എന്തൊക്കെ എവിടെയൊക്കെ സജ്ജീകരിക്കണം എന്നടക്കമുള്ള നിർദ്ദേശങ്ങളാണ് ചാറ്റ്ബോട്ട് കാമ്യയ്ക്ക് നൽകിയത്. 

ഒപ്പം താൻ വയ്ക്കാനാ​ഗ്രഹിക്കുന്ന ഫർണിച്ചറുകളുടെയും മറ്റും സ്ക്രീൻഷോട്ടുകളും അവൾ എഐയ്ക്ക് കൈമാറുന്നുണ്ട്. അതിലെല്ലാം എഐ അവളെ സഹായിക്കുന്നതും കാണാം. വർഷങ്ങളായി മുറി മേക്കോവർ ചെയ്യണമെന്നത് തന്റെ ആ​ഗ്രഹമായിരുന്നു എന്നാണ് കാമ്യ പറയുന്നത്. എഐയെ കുറിച്ച് കൂടുതൽ പഠിക്കുന്ന ഒരാളെന്ന നിലയ്ക്കാണ് ഇക്കാര്യത്തിൽ ചാറ്റ്ബോട്ടിന്റെ സഹായം തേടിയത്. 

View post on Instagram

എന്നാൽ, മുറിയുടെ പുതിയ മാറ്റത്തിന് എഐ തന്നെ എത്രമാത്രം സഹായിച്ചു എന്നാണ് അവൾ തന്റെ പോസ്റ്റിൽ പറയുന്നത്. ഒരേസമയം തന്നെ എഐയോട് തനിക്ക് നന്ദിയുണ്ട് എന്നും അതേസമയം തന്നെ എഐയെ താൻ ഭയപ്പെടുകയും ചെയ്യുന്നുണ്ട് എന്നുമാണ് കാമ്യ തന്റെ പോസ്റ്റിൽ‌ പറയുന്നത്. 

കാമ്യയുടെ മുറിയുടെ ഈ മേക്കോവർ വീഡിയോ പലരേയും അമ്പരപ്പിച്ചിട്ടുണ്ട്. കാമ്യ ശരിയായ രീതിയിലാണ് എഐയെ ഉപയോ​ഗിച്ചത് എന്ന് പലരും അഭിപ്രായപ്പെട്ടു. അതുപോലെ കാമ്യയുടെ വീട്ടുകാരും ഈ മുറിയുടെ മാറ്റം കണ്ട് ശരിക്കും അമ്പരന്നിട്ടുണ്ട്. 

ഇന്ത്യക്കാര്‍ക്ക് രോമാഞ്ചം വരും, ജോര്‍ജ്ജിയയില്‍ യുവതിയെ ഞെട്ടിച്ച് ഒരു തെരുവുകലാകാരന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം