മതിൽ കയറാനാവാതെ കുട്ടി നീർനായ, കാത്തിരുന്ന് കുടുംബം, വീഡിയോ

Published : Apr 25, 2022, 12:25 PM ISTUpdated : Apr 25, 2022, 12:28 PM IST
മതിൽ കയറാനാവാതെ കുട്ടി നീർനായ, കാത്തിരുന്ന് കുടുംബം, വീഡിയോ

Synopsis

ഐഎഎസ് ഓഫീസറായ അവനീഷ് ശരണാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. എന്തുകൊണ്ട് കുടുംബവും പ്രധാനമാവുന്നു എന്ന് അതിന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.

അടുത്തിടെ സാമൂഹികമാധ്യമങ്ങളിൽ ഒരുകൂട്ടം നീർനായ(Otter)കളുടെ വീഡിയോ വൈറലായി. അതിൽ ആറ് നീർനായകളെ കാണാം. അവയെല്ലാം വളരെ ഉയരമുള്ള ഒരു മതിൽ ചാടിക്കയറാൻ നോക്കുകയാണ്. മൂന്നെണ്ണം വളരെ എളുപ്പത്തിൽ മതിൽ ചാടിക്കയറി. എന്നാൽ, ബാക്കി മൂന്നെണ്ണം കുഞ്ഞുങ്ങളായിരുന്നു. അതുകൊണ്ട് തന്നെ അവയ്ക്ക് മതിൽ ചാടിക്കയറാൻ സാധിച്ചിരുന്നില്ല. 

ഒടുവിൽ രണ്ടെണ്ണം എങ്ങനെയൊക്കെയോ മുതിർന്നവരുടെ സഹായത്തോടെ മതിൽ കയറി. എന്നാൽ, അപ്പോഴും മൂന്നാമന്‍ മതിൽ കയറാൻ സാധിക്കാതെ വിഷമിച്ച് നിൽക്കുന്നത് വീഡിയോ(video)യിൽ കാണാം. 

കുടുംബം മുഴുവനും അതിന് വേണ്ടി മുകളിൽ കാത്തിരുന്നു. കുട്ടി നീർനായ ചാടിയും തുള്ളിയും തന്റെ ശ്രമം തുടർന്നു. ഒടുവിൽ മതിലിനു മുകളിൽ നിന്നിരുന്ന ഒരു നീർനായ എങ്ങനെയെല്ലാമോ അതിനെ പിടിച്ചുയർത്തുകയാണ്. അതോടെ ശ്രമം വിജയിച്ചു. അങ്ങനെ അവസാനത്തെ നീർനായയും കയറി എന്നായപ്പോൾ അവ അവിടെ നിന്നും സ്ഥലം വിടുന്നു. 

ഐഎഎസ് ഓഫീസറായ അവനീഷ് ശരണാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. എന്തുകൊണ്ട് കുടുംബവും പ്രധാനമാവുന്നു എന്ന് അതിന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ഒരുമിച്ച് നിൽക്കേണ്ടതിന്റെയും കുടുംബത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് നിരവധിപ്പേർ കമന്റുകളിട്ടു. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

അനിയൻ കുഴിയിലേക്ക് വീണതിന് പിന്നാലെ എടുത്ത് ചാടി ചേട്ടനും; സഹോദര സ്നേഹത്തിനും മുകളിലെന്തെന്ന് നെറ്റിസെന്‍സ്, വീഡിയോ
'ഇതിലും മഞ്ഞെന്‍റെ ഫ്രിഡ്ജിലുണ്ട്'; മണാലിയിൽ സഞ്ചാരികൾക്ക് സ്കീ ചെയ്യാൻ 'കൃത്രിമ' മഞ്ഞൊരുക്കുന്നു, വീഡിയോ വൈറൽ