Viral video: ക്യാമറയ്‍ക്ക് നേരെ ഓടിവരുന്ന മൂങ്ങ, വൈറലായി വീഡിയോ

Published : May 10, 2023, 07:39 AM IST
Viral video: ക്യാമറയ്‍ക്ക് നേരെ ഓടിവരുന്ന മൂങ്ങ, വൈറലായി വീഡിയോ

Synopsis

എന്നാലും എങ്ങനെ ആയിരിക്കും ഒരാൾക്ക് ഒരു മൂങ്ങ അയാളുടെ നേരെ ഇങ്ങനെ ഓടിവരുന്ന ഒരു വീഡിയോ കിട്ടിയിട്ടുണ്ടാവുക. ഇത് സ്നാക്കിന് വേണ്ടി തന്റെ നായ തന്റെ അടുത്തേക്ക് ഓടി വരുന്നത് പോലെ തന്നെയുണ്ട് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.

മൃ​ഗങ്ങളുടെയും പക്ഷികളുടെയും അനേകം വീഡിയോയാണ് ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. ആളുകൾക്ക് അവയുടെ വീഡിയോ കാണുന്നത് ഇഷ്ടവുമാണ്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇത് ഒരു മൂങ്ങയുടെ വീഡിയോയാണ്. 

മിക്കവാറും മൂങ്ങകളുടെ വീഡിയോയും ചിത്രങ്ങളും ഒക്കെ നാം കണ്ടിട്ടുണ്ടാകും. എന്നാൽ, അതിലെല്ലാം മിക്കവാറും മൂങ്ങകൾ ഇരിക്കുന്നതാകും കണ്ടിട്ടുണ്ടാവുക. എന്നാൽ, ഇവിടെ ഈ മൂങ്ങ ഓടുന്നതായിട്ടാണ് കാണുന്നത്. ഇതിന്റെ കാപ്ഷനും വളരെ സിംപിളാണ്, ഓടുന്ന മൂങ്ങ എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. വീഡിയോ തുറക്കുമ്പോൾ മൂങ്ങ ക്യാമറയ്ക്ക് നേരെ ഓടുന്നതാണ് കാണാൻ സാധിക്കുക. 

റെഡ്ഡിറ്റിലാണ് പ്രസ്തുത വീഡിയോ പങ്ക് വച്ചിരിക്കുന്നത്. നിരവധി അപ്‍വോട്ടുകൾ വളരെ വേ​ഗം തന്നെ വീഡിയോ നേടിക്കഴിഞ്ഞു. അതുപോലെ നിരവധിപ്പേർ വീഡിയോ ഷെയർ ചെയ്യുകയും അനേകം പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകുകയും ചെയ്യുന്നുണ്ട്. രസകരമായ കമന്റുകളാണ് പലരും വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. ഓടി വരുന്ന മൂങ്ങയെ ഒരു വെയിറ്ററോടാണ് ഒരാൾ ഉപമിച്ചിരിക്കുന്നത്. മറ്റൊരാൾ ഇതൊരു മൂങ്ങയൊന്നുമല്ല പ്രാവാണ് എന്നാണ് പറഞ്ഞത്. പ്രശസ്തമായ കാർട്ടൂൺ പോക്ക്മാനിലെ പ്രാവിനെ ഉദ്ദേശിച്ചാണ് അയാളിത് പറഞ്ഞത്. 

എന്നാലും എങ്ങനെ ആയിരിക്കും ഒരാൾക്ക് ഒരു മൂങ്ങ അയാളുടെ നേരെ ഇങ്ങനെ ഓടിവരുന്ന ഒരു വീഡിയോ കിട്ടിയിട്ടുണ്ടാവുക. ഇത് സ്നാക്കിന് വേണ്ടി തന്റെ നായ തന്റെ അടുത്തേക്ക് ഓടി വരുന്നത് പോലെ തന്നെയുണ്ട് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ പകർത്തിയിരിക്കുന്നത് ഒരു വീട്ടിൽ നിന്നാണ്. അതിനാൽ തന്നെ അത് വീട്ടിൽ വളർത്തുന്ന മൂങ്ങയാണോ എന്ന് പലർക്കും സംശയവുമുണ്ട്.  

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും