പശുവിനെ കുറിച്ച് ഉപന്യാസമെഴുതൂ എന്ന് ടീച്ചർ, കുട്ടിയുടെ മറുപടി വൈറൽ

Published : May 09, 2023, 01:49 PM IST
പശുവിനെ കുറിച്ച് ഉപന്യാസമെഴുതൂ എന്ന് ടീച്ചർ, കുട്ടിയുടെ മറുപടി വൈറൽ

Synopsis

വീഡിയോയിൽ കാണുന്നത്, അധ്യാപിക കുട്ടിയെ അടുത്തേക്ക് വിളിക്കുന്നതാണ്. പിന്നാലെ, ബ്ലാക്ക് ബോർഡിൽ പശുവിനെ കുറിച്ച് ഒരു ഉപന്യാസം എഴുതൂ എന്നാണ് പറയുന്നത്.

കുട്ടികൾ വളരെ നിഷ്കളങ്കരാണ്. അവരുടെ പ്രവൃത്തികൾ എല്ലായ്പ്പോഴും അതുപോലെ ആയിരിക്കും. അതിപ്പോൾ അവരെത്ര കുരുത്തക്കേട് ചെയ്താലും അതിൽ എവിടെ എങ്കിലും ഒരു നിഷ്കളങ്കത ഒളിച്ചു നിൽപ്പുണ്ടാവും എന്ന് പറയാറുണ്ട്. അതിനാൽ തന്നെ കുട്ടികളുടെ അനേകം വീഡിയോകൾ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അധ്യാപകർ എടുക്കുന്ന വീ‍ഡിയോയും അങ്ങനെ വൈറലാവാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോയും. 

അധ്യാപിക കുട്ടിയോട് ഒരു ഉപന്യാസം എഴുതാൻ ആവശ്യപ്പെടുന്നിടത്താണ് വീഡിയോ തുടങ്ങുന്നത് തന്നെ. പശുവിനെ കുറിച്ചാണ് ഉപന്യാസം എഴുതാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, കുട്ടി എങ്ങനെയാണ് ഉപന്യാസം എഴുതുന്നത് എന്നതാണ് എല്ലാവരേയും ചിരിപ്പിക്കുന്നത്. കഠിനമായിട്ടല്ല, സ്മാർട്ടായിട്ടാണ് പ്രവർത്തിക്കേണ്ടത് എന്നാണ് വീഡിയോയുടെ കാപ്ഷൻ തന്നെ. 

വീഡിയോയിൽ കാണുന്നത്, അധ്യാപിക കുട്ടിയെ അടുത്തേക്ക് വിളിക്കുന്നതാണ്. പിന്നാലെ, ബ്ലാക്ക് ബോർഡിൽ പശുവിനെ കുറിച്ച് ഒരു ഉപന്യാസം എഴുതൂ എന്നാണ് പറയുന്നത്. ബ്ലാക്ക്ബോർഡിലാണ് കുട്ടിയോട് ഉപന്യാസം എഴുതാൻ പറയുന്നത്. പിന്നാലെ, കുട്ടി ബോർഡിന്റെ അടുത്തെത്തുകയും ബോർഡിൽ പശു എന്ന് എഴുതുകയും ചെയ്യുന്നു. ഉപന്യാസം എഴുതാൻ പറയുമ്പോൾ ഉപന്യാസം എഴുതുന്നതിന് പകരം ബോർഡിൽ ഉപന്യാസം എന്ന് എഴുതുകയും ചെയ്യുന്നു. എഴുതി എന്ന് മാത്രമല്ല, വളരെ നിഷ്കളങ്കനായി അവൻ ടീച്ചറെ നോക്കി പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ട്. 

അതിവേ​ഗമാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. കുട്ടി സ്മാർട്ടാണ് എന്നാണ് പലരുടേയും അഭിപ്രായം. കുട്ടികൾ എന്ത് ചെയ്യുമ്പോഴും അതിൽ ഒരു നിഷ്കളങ്കത കൂടി ഉണ്ട് എന്ന് പറഞ്ഞാണ് മറ്റ് ചിലർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‌‌

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും