'മനുഷ്യത്വത്തിലുള്ള വിശ്വാസം നിലനിർത്താൻ ഇങ്ങനെ കുറച്ചാളുകൾ വേണം', വീഡിയോ കണ്ടുനോക്കൂ

Published : Jun 14, 2024, 03:14 PM IST
'മനുഷ്യത്വത്തിലുള്ള വിശ്വാസം നിലനിർത്താൻ ഇങ്ങനെ കുറച്ചാളുകൾ വേണം', വീഡിയോ കണ്ടുനോക്കൂ

Synopsis

ഒരു നായ വെള്ളത്തിൽ കുടുങ്ങി നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണുന്നത്. വെള്ളം കുതിച്ചൊഴുകുന്നതിനാൽ തന്നെ നായയ്ക്ക് രക്ഷപ്പെടാനാകുന്നില്ല. ഒഴുക്ക് നായയേയും കൊണ്ട് പോകുന്നത് പോലെ കാണാം.

ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ ഒരുപാടൊരുപാട് വീഡിയോകളും ചിത്രങ്ങളും നമുക്ക് മുന്നിലെത്തുന്നുണ്ട്. അതിൽ ചിലത് നമ്മുടെ ഹൃദയത്തെ തന്നെ സ്പർശിച്ച് കളയും. നന്മ പൂർണമായും ഈ ലോകത്ത് നിന്നും ഇല്ലാതായിട്ടില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തും. അതുപോലെ ഒരു വീഡിയോയാണ് ഇതും. കുറച്ചുപേർ ചേർന്ന് ഒരു നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. 

ഒരു നായ വെള്ളത്തിൽ കുടുങ്ങി നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണുന്നത്. വെള്ളം കുതിച്ചൊഴുകുന്നതിനാൽ തന്നെ നായയ്ക്ക് രക്ഷപ്പെടാനാകുന്നില്ല. ഒഴുക്ക് നായയേയും കൊണ്ട് പോകുന്നത് പോലെ കാണാം. കുത്തനെയുള്ള ചരിവിലൂടെ നായയ്ക്ക് മുകളിലേക്ക് കയറാനും സാധിക്കുന്നില്ല. അപ്പോഴാണ് നായയെ രക്ഷിക്കാൻ ഒരുകൂട്ടം ആളുകൾ തയ്യാറായിരിക്കുന്നത്. 

ഒരാൾ നായയ്ക്ക് ഒപ്പം തന്നെ വെള്ളത്തിൽ നിൽക്കുന്നത് കാണാം. പിന്നാലെ മറ്റ് കുറച്ചുപേർ ചേർന്ന് ഒരു ചങ്ങലപോലെ കൈപിടിച്ച് നിൽക്കുകയാണ്. അവസാനം നായയ്ക്കൊപ്പം വെള്ളത്തിൽ നിൽക്കുകയായിരുന്ന യുവാവ് അതിനെയും പിടിച്ച് മുകളിലേക്ക് കയറുന്നത് കാണാം. ഒടുവിൽ സുരക്ഷിതമായി എല്ലാവരും മുകളിലെത്തുന്നു. 

ഇത് പഴയ വീഡിയോയാണെങ്കിലും ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഇതുപോലെയുള്ള മനുഷ്യരാണ് മനുഷ്യത്വത്തിലുള്ള എന്നിലെ വിശ്വാസം നിലനിർത്തുന്നത്' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'ഈ ലോകത്തിന് ഇതുപോലെ നന്മ നിറഞ്ഞ കൂടുതൽ കൂടുതൽ പേരെ ആവശ്യമുണ്ട്' എന്നാണ് മറ്റൊരാൾ കുറിച്ചത്. സമാനമായ കമന്റുകൾ ഒരുപാട് പേർ പങ്കുവച്ചു. 

PREV
Read more Articles on
click me!

Recommended Stories

ഇതും ഇന്ത്യയാണ്, ഇപ്പോൾ തന്നെ ഭാവിയിലേക്ക് കാലെടുത്തുവച്ചിരിക്കുന്ന ഇന്ത്യ, എയർപോർട്ടിൽ നിന്നുള്ള വീഡിയോയുമായി ഡച്ച് യുവതി
എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി