Viral Video: പെട്രോള്‍ വില്‍ക്കാന്‍ എ പി ധില്ലന്‍റെ റാപ്പ് സംഗീതവും; വൈറലായി ഒരു പെട്രോള്‍ പമ്പ്

Published : Mar 14, 2023, 10:16 AM ISTUpdated : Mar 14, 2023, 10:20 AM IST
Viral Video:  പെട്രോള്‍ വില്‍ക്കാന്‍ എ പി ധില്ലന്‍റെ റാപ്പ് സംഗീതവും; വൈറലായി ഒരു പെട്രോള്‍ പമ്പ്

Synopsis

സാധാരണക്കാരനെ സംബന്ധിച്ച് പെട്രോള്‍ പമ്പുകള്‍ കീശ കാലിയാകാനുള്ള ഒരു വഴികളായി മാറി. ഇതോടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകള്‍ ചുവട് മാറ്റാന്‍ തുടങ്ങി. ഈ പ്രതിസന്ധിയില്‍ പെട്രോള്‍ പമ്പിലേക്ക് ആളുകളെ ആകര്‍ഷിക്കാനും കൂടുതല്‍ പെട്രോള്‍ അടിക്കാന്‍ പ്രേരിപ്പിക്കുവന്നതിനും എ പി ധില്ലന്‍റെ പാട്ടുകള്‍ ഉപയോഗിക്കുകയാണ് ഈ പെട്രോള്‍ പമ്പ്.   

ത്തരേന്ത്യയില്‍ കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്കിടെ പ്രശസ്തിയിലേക്ക് ഉയര്‍ന്നുവന്ന പാട്ടുകാരനാണ് എ പി ധില്ലന്‍. ഇന്തോ-കനേഡിയന്‍ പാട്ടുകാരനായ ധില്ലന്‍  പഞ്ചാബി റാപ്പ് സംഗീതത്തിലൂടെയാണ് ഇന്ത്യന്‍ സംഗീത രംഗത്തേക്ക് കടന്ന് വരുന്നത്. സംഗീത രംഗത്തേക്ക് കടന്ന് വന്ന് വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ മാത്രമല്ല, കാനഡ, യുകെ എന്നീ രാജ്യങ്ങളിലും എ പി ധില്ലന്‍റെ പാട്ടുകള്‍ വലിയ തോതില്‍ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല, ഈ രാജ്യങ്ങളില്‍ ടോപ് ചാര്‍ട്ടുകളില്‍ ഇടം നേടാനും അദ്ദേഹത്തിന്‍റെ പഞ്ചാബി റാപ്പ് സംഗീതത്തിനും കഴിഞ്ഞിട്ടുണ്ട്.  

എന്നാല്‍ അദ്ദേഹത്തിന്‍റെ ഈ ജനപ്രീതി മറ്റൊരു രീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് പഞ്ചാബിലെ ജലന്ധറിലെ ഒരു പെട്രോള്‍ പമ്പ് ഉടമ. ഇന്ത്യയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പെട്രോളിനും ഡീസലിനും വില കുത്തനെ കൂടുകയാണ്. സാധാരണക്കാരനെ സംബന്ധിച്ച് പെട്രോള്‍ പമ്പുകള്‍ കീശ കാലിയാകാനുള്ള ഒരു വഴികളായി മാറി. ഇതോടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകള്‍ ചുവട് മാറ്റാന്‍ തുടങ്ങി. ഈ പ്രതിസന്ധിയില്‍ പെട്രോള്‍ പമ്പിലേക്ക് ആളുകളെ ആകര്‍ഷിക്കാനും കൂടുതല്‍ പെട്രോള്‍ അടിക്കാന്‍ പ്രേരിപ്പിക്കുവന്നതിനും എ പി ധില്ലന്‍റെ പാട്ടുകള്‍ ഉപയോഗിക്കുകയാണ് ഈ പെട്രോള്‍ പമ്പ്. 

 

കൂടുതല്‍ വായനയ്ക്ക്:  'ചൈനയിൽ പുഴു മഴ?' വിചിത്രമായ കാലാവസ്ഥാ പ്രതിഭാസത്തില്‍ അമ്പരന്ന് ജനം

ഇന്‍സ്റ്റാഗ്രാമില്‍ wakeupsingh എന്ന ഐഡിയില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ഇത് ഏറെ പേരെ ആകര്‍ഷിച്ചു. ' ഫുള്‍ ടാങ്ക് അടിക്കാന്‍, നിങ്ങൾക്ക്  എന്തുകൊണ്ട് പാടില്ല,' എന്ന ധില്ലന്‍റെ പാട്ടിന്‍റെ വരികള്‍ പെട്രോള്‍ ടാങ്കിന്‍റെ ഡിസ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.  അദ്ദേഹത്തിന്‍റെ പാട്ടിന്‍റെ വരികളും പശ്ചാത്തലത്തില്‍ കേള്‍ക്കാം. പെട്രോള്‍ പമ്പിന്‍റെ മാര്‍ക്കറ്റിങ്ങ് തന്ത്രത്തെ പുകഴ്ത്തി നിരവധി കമന്‍റുകളാണ് എത്തിയത്. പെട്രോള്‍ പമ്പിലെ എല്‍ ഇ ഡി ഡിസ്പ്ലേ ബോര്‍ഡില്‍ എപി ധില്ലന്‍റെ പാട്ടുകളുടെ വരികള്‍ എഴുതി പ്രദര്‍ശിപ്പിക്കുകയാണ്. 'അഭിനന്ദനങ്ങള്‍, ഇതൊരു ഹിറ്റാണ്. എന്തൊരു ഐഡിയ' എന്നായിരുന്നു ഒരാള്‍ എഴുതിയിരുന്നത്. ചിലര്‍ പമ്പിന്‍റെ കൃത്യം സ്ഥലം ചോദിച്ചായിരുന്നു കമന്‍റി ചെയ്തത്. 

കൂടുതല്‍ വായനയ്ക്ക്:  81 കാരന്‍ മഞ്ഞില്‍ പുതഞ്ഞ കാറിൽ കുടുങ്ങിയത് ഒരാഴ്ച, ജീവൻ നിലനിർത്തിയത് മിഠായി കഴിച്ച്!

PREV
Read more Articles on
click me!

Recommended Stories

നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്
അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ