വാർത്ത വ്യാപകമായി പ്രചരിച്ചതോടെ ആളുകൾ ജാഗ്രത പാലിക്കണമെന്നതുൾപ്പടെയുള്ള ശബ്ദ സന്ദേശങ്ങളും സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. എന്നാൽ ഇത് യതാർത്ഥത്തിൽ പുഴുക്കളാണോ എന്നതിനെക്കുറിച്ചുള്ള ചർച്ചകളും മറ്റൊരു വഴിക്ക് നടക്കുന്നു.
ചൈനയിൽ 'പുഴു മഴ?' സംഗതി സത്യമാണോ എന്ന് അറിയതെ അമ്പരന്ന് നിൽക്കുകയാണ് വാർത്ത കേട്ടവർ. ചൈനീസ് പ്രവിശ്യയായ ലിയോണിംഗിൽ ആണ് ആകാശത്ത് നിന്ന് പുഴുക്കൾ മഴ പോലെ പെയ്യുന്നുവെന്ന രീതിയിൽ നരവധി ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നത്. ഏറെ വിചിത്രമായ ഈ വാർത്ത ശരിവെക്കുന്ന വിധം നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. വഴിയോരത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളുടെയും വീടിന്‍റെ മേൽക്കൂരകളുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി. ആളുകൾ കുടചൂടി നിൽക്കുന്നതിന്‍റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
വാർത്ത വ്യാപകമായി പ്രചരിച്ചതോടെ ആളുകൾ ജാഗ്രത പാലിക്കണമെന്നതുൾപ്പടെയുള്ള ശബ്ദ സന്ദേശങ്ങളും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു. എന്നാൽ ഇത് യഥാർത്ഥത്തിൽ പുഴുക്കളാണോ എന്നതിനെക്കുറിച്ചുള്ള ചർച്ചകളും മറ്റൊരു വഴിക്ക് നടക്കുന്നു. കനത്ത കാറ്റിൽ ചെറുജീവികൾ പെട്ടുപോകുമ്പോൾ ഇത്തരത്തിൽ സംഭവിക്കാമെന്നാണ് ചിലർ പറയുന്നത്. എന്നാൽ മറ്റ് ചിലർ ഇത് പുഴുക്കളല്ല, മറിച്ച് പോപ്ലർ പൂക്കളാണെന്നും വാദിച്ച് രംഗത്ത് വന്നു.
കൂടുതല്‍ വായിക്കാന്‍: അവിവാഹിതരായ ആണുങ്ങളുടെ ഗ്രാമങ്ങള്‍; പരാതി പറഞ്ഞ് മടുത്ത് ബീഹാറിലെ നാല് ഗ്രാമങ്ങളിലെ യുവാക്കൾ
വീഡിയോ കണ്ട് നിരവധി പേർ ആശങ്ക പ്രകടപ്പിച്ചെങ്കിലും രസകരമായ കമന്‍റുകളാണ് ഇത്തരം വീഡിയോയ്ക്ക് താഴെ പലരും രേഖപ്പെടുത്തുന്നത്. അടുത്തതായി പെയ്യുന്നത് തവളയും പിന്നെ വെട്ടുകിളിയും വരുമെന്നാണ് ഒരാൾ കമന്‍റ് ചെയ്തത്. എന്നാൽ ഈ വീഡിയ വ്യാജമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പൂക്കാലം ആരംഭിക്കുന്നതിന് മുമ്പായി പോപ്ലർ മരങ്ങളിൽ നിന്ന് വീഴുന്ന പൂങ്കുലകളാണ് പുഴുക്കളായി തോന്നുന്നത്. ഇതിന്‍റെ സത്യാവസ്ഥ വിവരിച്ച് പിന്നീട് ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തി.പൂക്കാലം ആരംഭിക്കുന്നതിന് മുമ്പായി പോപ്ലർ മരങ്ങളുടെ പൂങ്കുലകൾ താഴെ വീഴാന്‍ തുടങ്ങും. ഇവ കണ്ട് കഴിഞ്ഞാല്‍ ഏതാണ്ട് പുഴുക്കളെ പോലെയാണ് തോന്നുക. സംഭവിച്ചത് പുഴുമഴയല്ലെന്നും പൂക്കള്‍ കൊഴിഞ്ഞതാണെന്നും വ്യക്തമാക്കി നിരവധിപേരാണ് ട്വിറ്റര്‍ രംഗത്തെത്തിയത്.
കൂടുതല്‍ വായിക്കാന്‍: ബാള്‍ട്ടിക്ക് കടലില്‍ 525 വര്‍ഷം മുമ്പ് നടന്ന കപ്പല്‍ ഛേദത്തില്‍ നഷ്ടമായ കുരുമുളകും ഇഞ്ചിയും കണ്ടെത്തി
ഇത്തരം വീഡിയോകൾ ഇത് ആദ്യമായല്ല ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ മാസം, ഓസ്‌ട്രേലിയയിലെ ലജാമാനു നഗരത്തിൽ ആകാശത്ത് നിന്ന് മത്സ്യം പെയ്തുവെന്ന വാർത്ത പുറത്ത് വന്നിരുന്നു. ഡാർവിനിൽ നിന്ന് ഏകദേശം 560 മൈൽ അകലെയാണ് ഈ പ്രതിഭാസം നിരീക്ഷിക്കപ്പെട്ടത്, ശക്തമായ മഴയുള്ള സമയത്ത് മത്സ്യമഴ പെയ്യുന്നത് കണ്ടതായാണ് പ്രദേശവാസികൾ അവകാശപ്പെട്ടത്. നിലത്ത് വീണ മത്സ്യങ്ങൾ ജീവനുള്ളവയായിരുന്നുവെന്നും കുട്ടികൾ അവയെ കുപ്പികളിൽ ശേഖരിച്ചുവെന്നുമാണ് നഗരവാസി കൂടിയായ സെൻട്രൽ ഡെസേർട്ട് കൗൺസിലർ ആൻഡ്രൂ ജോൺസൺ ജപ്പനാങ്ക അന്ന് അവകാശപ്പെട്ടത്.
കൂടുതല്‍ വായിക്കാന്‍:ലിഥിയം ബാറ്ററികള്‍ എവിടെ നിന്ന് വരുന്നു? ലോകത്തെ തന്നെ നാണിപ്പിക്കുന്ന കൊബാള്‍ട്ട് ഖനികളെ കുറിച്ച് അറിയാം
