പൂച്ചയും പട്ടിയുമൊന്നുമല്ല മോനേ, കാണ്ടാമൃ​ഗമാണ്, നിൽക്കുന്ന നിൽപ്പ് കണ്ടോ? അമ്പരപ്പിക്കും ഈ വീഡിയോ

Published : Jun 10, 2024, 01:39 PM IST
പൂച്ചയും പട്ടിയുമൊന്നുമല്ല മോനേ, കാണ്ടാമൃ​ഗമാണ്, നിൽക്കുന്ന നിൽപ്പ് കണ്ടോ? അമ്പരപ്പിക്കും ഈ വീഡിയോ

Synopsis

ഈ കാഴ്ച കണ്ടാൽ വീഡിയോയിലുള്ളത് നമ്മുടെ വീട്ടിലോ പട്ടിയോ പൂച്ചയോ ഒക്കെയാണെന്നേ തോന്നൂ. അത്രയ്ക്കും ശാന്തമായിട്ടാണ് കാണ്ടാമൃ​ഗത്തിന്റെ നിൽപ്പ്.

കാട്ടിലെ കാഴ്ചകൾ കാണാനിഷ്ടമില്ലാത്ത മനുഷ്യരുണ്ടാകുമോ? വളരെ ചുരുക്കമായിരിക്കും. കാടും സമുദ്രവും എല്ലാം ഉൾപ്പെടുന്ന നമ്മുടെയീ പ്രപഞ്ചം എത്രയെത്ര കൗതുകക്കാഴ്ചകളാണ് നമുക്കുവേണ്ടി ഒരുക്കി വച്ചിരിക്കുന്നതല്ലേ? കണ്ടാലും കണ്ടാലും തീരാത്ത കൗതുകങ്ങൾ, കേട്ടാലും കേട്ടാലും തീരാത്തത്ര വിശേഷങ്ങൾ. സോഷ്യൽ മീഡിയയിലൂടെ അതിൽ ചെറിയൊരു ശതമാനം കാഴ്ചകൾ നമുക്ക് മുന്നിലും എത്താറുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോയാണിത്. 

കാട്ടിൽ കാണുന്ന ഭീമൻ മൃ​ഗങ്ങളെ നമുക്ക് പലപ്പോഴും പേടിയായിരിക്കും. അതിൽ പെട്ടവയാണ് കാണ്ടാമൃ​ഗങ്ങൾ. കാണ്ടാമൃ​ഗങ്ങളെ കാണുമ്പോൾ നമ്മളെന്തായാലും ഒന്ന് പേടിച്ചുപോകും എന്നുറപ്പാണ്. എന്നാൽ, ഒരു കുഞ്ഞിനെ പോലെ മെരുങ്ങി നിൽക്കുന്ന ഒരു കാണ്ടാമൃ​ഗത്തെയാണ് ഈ വീഡിയോയിൽ നമുക്ക് കാണാനാവുക. 

2021 -ലെ കൺസർവേഷൻ ഡോക്യുമെൻ്ററി 'ദി ലാസ്റ്റ് ഹോൺസ് ഓഫ് ആഫ്രിക്ക' സംവിധാനം ചെയ്ത വൈൽഡ്‍ലൈഫ് ഫിലിംമേക്കർ ഗാർത്ത് ഡി ബ്രൂണോ ഓസ്റ്റിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 2016 -ലാണ് വീഡിയോയിലുള്ള സംഭവം നടന്നിരിക്കുന്നത്. ഒരു കാണ്ടാമൃ​ഗം ഓസ്റ്റിന്റെ അടുത്ത് വന്ന് നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക. 

ഓസ്റ്റിൻ കാണ്ടാമൃ​ഗത്തിന്റെ വയറിൽ തടവികൊടുക്കുന്നത് കാണാം. അത് ആസ്വദിച്ചങ്ങനെ നിൽക്കുകയാണ് കാണ്ടാമൃ​ഗം. ഈ കാഴ്ച കണ്ടാൽ വീഡിയോയിലുള്ളത് നമ്മുടെ വീട്ടിലോ പട്ടിയോ പൂച്ചയോ ഒക്കെയാണെന്നേ തോന്നൂ. അത്രയ്ക്കും ശാന്തമായിട്ടാണ് കാണ്ടാമൃ​ഗത്തിന്റെ നിൽപ്പ്. വളരെ കരുതലോടെയാണ് ഓസ്റ്റിൻ അതിന് തലോടുന്നതും. അതേസയമം, സമൂഹജീവിതം നയിക്കുന്നവയാണ് വെള്ള കാണ്ടാമൃ​ഗങ്ങൾ.

Nature is Amazing എന്ന യൂസറാണ് ഇപ്പോൾ വീണ്ടും ഈ വീഡിയോ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റ് നൽകിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും
വിദ്യാർത്ഥികളെക്കൊണ്ട് ഇഷ്ടിക ചുമപ്പിച്ചു, ക്യാമറ കണ്ടപ്പോൾ തടയാൻ ശ്രമം, സംഭവം റായ്ബറേലിയില്‍