
ഒമാനിലെ ഖന്താബ് ബീച്ചിന് സമീപം പിങ്ക് നിറത്തിലുള്ള ഡോൾഫിനുകളെ കണ്ടത് കടൽത്തീരത്തെത്തിയവരെയും സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചു. ഒമാൻ തലസ്ഥാനമായ മസ്കറ്റിനടുത്ത് ഗൾഫ് ഓഫ് ഒമാനിലെ തീരജലത്തിൽ നീന്തുന്ന ഡോൾഫിനുകളുടെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കടലിൽ ഇടയ്ക്കിടെ ഉപരിതലത്തിലേക്ക് ഉയർന്നുവരുന്ന ഇവയുടെ ദൃശ്യങ്ങൾ മത്സ്യബന്ധന തൊഴിലാളികൾ പകർത്തി പങ്കുവെച്ചതോടെ അപൂർവ കാഴ്ച ഓൺലൈനിൽ വൈറലായി. ഒമാൻ കടലിൽ പിങ്ക് നിറത്തിലുള്ള ഡോൾഫിൻ വർഗ്ഗങ്ങൾ ഉള്ളതായി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒമാൻ തീരത്ത് ഇത്തരമൊരു കാഴ്ച ആദ്യമായാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സാധാരണ ചാരനിറത്തിലുള്ള ഡോൾഫിനുകളിൽനിന്ന് വ്യത്യസ്തമായി പിങ്ക് നിറത്തിലുള്ള ഡോൾഫിനുകളാണിവ. പാറക്കെട്ടുകളും മനോഹരമായ തീരപ്രദേശവും കൊണ്ട് ശ്രദ്ധേയമായ ഖന്താബ് ബീച്ചിന് സമീപം ഡോൾഫിനുകൾ തീരത്തോട് ചേർന്ന് നീന്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ, ഇവ ഏത് ഇനത്തിൽപ്പെട്ട ഡോൾഫിനുകളാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിറം മാത്രം കണ്ട് ഇനം തിരിച്ചറിയാനാകില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സമുദ്രജീവി വിദഗ്ധർ ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിയൽ ഉറപ്പാക്കേണ്ടതുണ്ട്.
FIRST KHALI IN PINK, NOW A PINK DOLPHIN 😭
Yesterday, Khali wore pink and amazed the world. Today, a RARE PINK DOLPHIN was spotted off Qantab Beach, Oman! https://t.co/fZf0dCeArM
— Nikhil saini (@iNikhilsaini) October 21, 2026
FIRST KHALI IN PINK, NOW A PINK DOLPHIN 😭
Yesterday, Khali wore pink and amazed the world. Today, a RARE PINK DOLPHIN was spotted off Qantab Beach, Oman! https://t.co/fZf0dCeArM
— Nikhil saini (@iNikhilsaini) October 21, 2026
ചില ഡോൾഫിനുകൾക്ക് സ്വാഭാവികമായിത്തന്നെ പിങ്ക് കലർന്ന നിറം കാണപ്പെടാറുണ്ട്. ദക്ഷിണ അമേരിക്കയിലെ ആമസോൺ നദിയിൽ കാണപ്പെടുന്ന ആമസോൺ റിവർ ഡോൾഫിൻ അത്തരത്തിൽ അറിയപ്പെടുന്ന ഇനമാണ്. പ്രായം, രക്തചംക്രമണം, ശരീരത്തിലെ പാടുകൾ, പ്രവർത്തനനില എന്നിവ അനുസരിച്ച് ഇവയുടെ നിറത്തിൽ വ്യത്യാസമുണ്ടാകാം. പ്രകാശത്തിന്‍റെ സാഹചര്യങ്ങളും ചിത്രങ്ങളിലും വീഡിയോകളിലും നിറം വ്യത്യസ്തമായി തോന്നാനും ഇടയാക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.