
ദില്ലിയിലെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് സമീപം ദില്ലി പൊലീസ് സ്ഥാപിച്ച കൃത്രിമ ബുദ്ധി അധിഷ്ഠിത മുഖം തിരിച്ചറിയൽ സംവിധാനം രാജ്യത്ത് സ്വകാര്യത, നിരീക്ഷണം, നിയമപാലന സാങ്കേതികവിദ്യയുടെ പരിധി എന്നിവയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു. പൊലീസ് വാഹനങ്ങളിൽ നിന്ന് ജനക്കൂട്ടത്തെ തത്സമയം നിരീക്ഷിക്കുകയും മുഖങ്ങൾ തിരിച്ചറിയുകയും ചെയ്യുന്ന സംവിധാനത്തിന്‍റെ ദൃശ്യങ്ങൾ സമരക്കാർ തന്നെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവച്ചതിന് പിന്നാലെയാണ് വിവാദം.
Viral video claims Delhi Police has deployed advance facial recognition system van at Jantar Mantar - displaying name and background of every person captured by camera.
NEET or anything else, Genuine students shouldn't spoil thier carrier becoming part of arson mob!…— Megh Updates 🚨™ (@MeghUpdates) July 24, 2026
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഒന്നിലധികം മോണിറ്ററുകൾ ഘടിപ്പിച്ചിരിക്കുന്ന പൊലീസ് വാഹനത്തിനുള്ളിൽ ഉദ്യോഗസ്ഥർ നിരീക്ഷണ സംവിധാനം പ്രവർത്തിപ്പിക്കുന്നതായി കാണാം. ഉയർന്ന നിലവാരമുള്ള സിസിടിവി ക്യാമറകളിൽ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങൾ സോഫ്റ്റ്‌വെയർ വിശകലനം ചെയ്യുകയും, ജനക്കൂട്ടത്തിലെ മുഖങ്ങൾ സ്കാൻ ചെയ്ത ശേഷം ചില വ്യക്തികളുടെ ചിത്രങ്ങളും പേരും മറ്റ് വിവരങ്ങളും സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇതോടെയാണ് ഈ സംവിധാനം ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യവും സമൂഹ മാധ്യമങ്ങളിൽ ഉയർന്നു. എന്നാൽ, ആധാർ വിവരങ്ങൾ ഈ സംവിധാനത്തിൽ ഉപയോഗിക്കുന്നുവെന്നതിന് നിലവിൽ ഔദ്യോഗിക സ്ഥിരീകരണമോ തെളിവുകളോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.
🚨 JANTAR MANTAR IS A PROTEST SITE, NOT A DIGITAL OPEN-AIR PRISON! 🛑
Delhi Police has stationed Facial Recognition Vans to live-scan peaceful protesters. They are harvesting biometrics and extracting personal data on the spot—and we have three direct questions for the… pic.twitter.com/zCcLg3uxOE— Cockroach is Back (@Cockroachisback) July 23, 2026
അതേസമയം സമരത്തിൽ പങ്കെടുക്കുന്ന എല്ലാ ആളുകളെയും നിരീക്ഷിക്കാനല്ല ഈ സംവിധാനം ഉപയോഗിക്കുന്നതെന്നാണ് ദില്ലി പൊലീസിന്‍റെ വിശദീകരണം. നിയമപാലന ഏജൻസികളുടെ ക്രിമിനൽ ഡാറ്റാബേസിലുള്ള പ്രതികളെയോ ഒളിവിലുള്ള കുറ്റവാളികളെയോ തിരിച്ചറിയുകയാണ് ലക്ഷ്യമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. വിവിധ സിസിടിവി ക്യാമറകളിൽ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങൾ മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയറിലൂടെ പരിശോധിച്ച്, പൊലീസ് ഡാറ്റാബേസിലുള്ള ചിത്രങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നും അവർ വിശദീകരിച്ചു. വലിയ പൊതുയോഗങ്ങളിലും പ്രതിഷേധങ്ങളിലും നിയമ-സമാധാന പ്രശ്നങ്ങൾ ഒഴിവാക്കുകയും സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യാനാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്നും പൊലീസ് അവകാശപ്പെട്ടു. അതേസമയം വീഡിയോയിലുള്ള മുഖങ്ങൾ വിദ്യാർത്ഥികളുടേതാണെന്നും ക്രിമിനലുകളുടേതല്ലെന്നും സമൂഹ മാധ്യമ ഉപയോക്താക്കളും ചൂണ്ടിക്കാട്ടി.
While I was reporting for @Article14live on Facial Recognition Technology used by Delhi police, I found myself on their monitor. Delhi police was caught on camera surveilling a journalist on duty. When I confronted them, this is what they had to say. pic.twitter.com/VEDBlUR4qc
— Srishti (@seekingsrishti) July 23, 2026
'ഇക്ഷണ' (Ikshana) എന്ന പേരിലുള്ള പ്രത്യേക നിരീക്ഷണ വാഹനത്തിലാണ് ഈ മുഖം തിരിച്ചറിയൽ സംവിധാനം പ്രവർത്തിക്കുന്നത്. 2023 -ലെ ജി20 ഉച്ചകോടിക്ക് മുന്നോടിയായി ദില്ലി പൊലീസ് അവതരിപ്പിച്ച മൊബൈൽ നിരീക്ഷണ സംവിധാനമാണിത്. ജന്തർ മന്തറിന് സമീപം ഇത്തരത്തിലുള്ള രണ്ട് വാഹനങ്ങളാണ് നിലവിൽ വിന്യസിച്ചിരിക്കുന്നത്. ഇതിൽ ഒന്ന് 'മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ വാഹനം' ആയി പ്രവർത്തിച്ച് പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ ശേഖരിക്കുന്നു. മറ്റൊരു വാഹനത്തിലാണ് എഐ അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കുന്നത്.
പ്രതിഷേധങ്ങൾക്കിടെ പോലീസ് ശേഖരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ എത്രകാലം സൂക്ഷിക്കുമെന്ന കാര്യത്തിൽ സർക്കാരിന് വ്യക്തമായ നയം നിലവിലില്ലെന്നതും ആശങ്ക ഉയർത്തി. ഭാവിയിൽ അന്വേഷണങ്ങൾക്കോ നിയമനടപടികൾക്കോ ആവശ്യമായി വരുമെങ്കിൽ ദൃശ്യങ്ങൾ സൂക്ഷിക്കാമെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, പൊതുവായി പ്രഖ്യാപിച്ച ഡാറ്റാ സംഭരണ നയമോ ദൃശ്യങ്ങൾ ഇല്ലാതാക്കുന്നതിനുള്ള സമയപരിധിയോ ഇല്ലാത്തത് സ്വകാര്യത, സുതാര്യത, ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശക്തമാക്കി.
ഇതിനിടെ പ്രതിഷേധ വേദികളിൽ തുടർച്ചയായ വീഡിയോ നിരീക്ഷണവും മുഖം തിരിച്ചറിയൽ സംവിധാനവും ഉപയോഗിക്കുന്നത് പൗരന്മാരുടെ സ്വകാര്യതയ്ക്കും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. പിന്നാലെ ജന്തർ മന്തറിൽ വീഡിയോ ചിത്രീകരണം നടത്തുന്നത് പൊതുസുരക്ഷ ഉറപ്പാക്കാനും നിയമ-സമാധാനം നിലനിർത്താനുമാണ്, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ വ്യാപകമായി നിരീക്ഷിക്കാനല്ലെന്ന് ദില്ലി പൊലീസ് കോടതിയിൽ വിശദീകരണം നൽകി.