ഒടുവിൽ, വില കേട്ട് അമ്മയ്ക്ക് ഹൃദയാഘാതമുണ്ടാകുമോ എന്ന് മകൻ തമാശയായി ചോദിക്കുന്നു. തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് അവർ വില വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നു.

പലപ്പോഴും മക്കൾ വാങ്ങുന്ന ​ഗാഡ്ജെറ്റുകളുടെയും മറ്റും വില അച്ഛനമ്മമാരെ അമ്പരപ്പിക്കാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മെറ്റ സ്മാർട്ട് ഗ്ലാസിന്റെ വില കേട്ട് ഞെട്ടിയ അമ്മയുടെയും മകന്റെയുമാണ് വീഡിയോ. ബികാസ് മീണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധി പേരാണ് ഏറ്റെടുത്തത്.

ഗ്ലാസിന്റെ വില എത്രയെന്ന് ഊഹിക്കാനാണ് മകൻ ആദ്യം അമ്മയോട് ആവശ്യപ്പെടുന്നത്. 200 അല്ലെങ്കിൽ 250 രൂപയായിരിക്കുമെന്നായിരുന്നു അമ്മയുടെ ആദ്യ മറുപടി. മകൻ വില കൂട്ടി പറയാൻ ആവശ്യപ്പെട്ടപ്പോൾ 1500, 2000, 2500 എന്നിങ്ങനെ അമ്മ കൂടിയ വിലകൾ പറയുന്നു. ഒടുവിൽ 3000 രൂപ വരെ പറഞ്ഞ അമ്മ, ചെരിപ്പുകൾക്ക് പോലും 250 രൂപ വിലയുള്ളപ്പോൾ ഇത്രയും വിലകൂടിയ ഗ്ലാസുകൾ എന്തിനാണ് ധരിക്കുന്നതെന്നും മകനെ ഉപദേശിക്കുന്നുണ്ട്.

ഒടുവിൽ, വില കേട്ട് അമ്മയ്ക്ക് ഹൃദയാഘാതമുണ്ടാകുമോ എന്ന് മകൻ തമാശയായി ചോദിക്കുന്നു. തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് അവർ വില വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നു. ഒടുവിൽ യഥാർത്ഥ വില 50,000 രൂപയാണെന്ന് മകൻ പറഞ്ഞപ്പോൾ അമ്മ ശരിക്കും ഞെട്ടിപ്പോയി.

View post on Instagram

ഇതിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നുണ്ടെന്നുകൂടി മകൻ വ്യക്തമാക്കിയതോടെ അമ്മ കൂടുതൽ കൗതുകത്തിലായി. ഗ്ലാസിലെ റെക്കോർഡിംഗ് ഇൻഡിക്കേറ്റർ ലൈറ്റ് കണ്ട് അവർ അത്ഭുതപ്പെടുന്നതും വീഡിയോയിൽ കാണാം. റെക്കോർഡാവുന്നു എന്ന് പറഞ്ഞപ്പോഴാണ് ഞാൻ ആ ലൈറ്റ് കണ്ടത് എന്നും അമ്മ പറയുന്നു. 'ഇന്ത്യൻ അമ്മമാർ അറിയാതെ തന്നെ ഇത്രയും തമാശയോടെ പെരുമാറുന്നു', 'അമ്മയുടെ ഭാവങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്' എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.