വിവാഹച്ചടങ്ങിന് പിന്നാലെ വധുവിനെ തല്ലി പൊലീസുകാരനായ വരന്‍, പിന്നാലെ സസ്പെൻഷൻ, വൈറലായി വീഡിയോ

Published : Feb 05, 2025, 06:20 PM IST
വിവാഹച്ചടങ്ങിന് പിന്നാലെ വധുവിനെ തല്ലി പൊലീസുകാരനായ വരന്‍, പിന്നാലെ സസ്പെൻഷൻ, വൈറലായി വീഡിയോ

Synopsis

എന്തായാലും, സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാരനായ വരനെ സസ്പെൻഡ് ചെയ്തു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ വളരെ അസ്വസ്ഥാജനകമായ അനേകം വാർത്തകൾ നമ്മൾ ഓരോ ദിവസവും കാണുന്നുണ്ടാകും. അതിന് കേരളമെന്നോ മറ്റ് സംസ്ഥാനങ്ങളെന്നോ ഒന്നും വ്യത്യാസമില്ല. ബിഹാറിലും അതുപോലെ ഒരു സംഭവം നടന്നു. പിന്നാലെ, പൊലീസുകാരന് സസ്പെൻഷനും കിട്ടിയെന്ന് വിവിധ മാധ്യമങ്ങൾ എഴുതുന്നു. 

ബിഹാറിലെ നവാഡയിലാണ് സംഭവം നടന്നത്. ഇവിടുത്തെ ഒരു ക്ഷേത്രത്തിൽ നടന്ന വിവാഹചടങ്ങിനിടെയായിരുന്നു സംഭവം. ചടങ്ങുകൾക്ക് തൊട്ടുപിന്നാലെ വരനായ പൊലീസുകാരൻ നവവധുവിനെ തല്ലുകയും ഉപദ്രവിക്കുകയും ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോയിൽ വരൻ യുവതിയെ പിടിച്ചു വലിക്കുന്നതും ഉപദ്രവിക്കാൻ ശ്രമിക്കുന്നതും കാണാം. കൂടെയുണ്ടായിരുന്ന യുവതി ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്. 

എന്തായാലും, സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാരനായ വരനെ സസ്പെൻഡ് ചെയ്തു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

'ബിഹാറിലെ നവാഡയിലുള്ള ഒരു ക്ഷേത്രത്തിൽ വച്ച് ഒരു പൊലീസുകാരൻ വിവാഹം കഴിഞ്ഞയുടനെ തൻ്റെ നവവധുവിനെ തല്ലി. സംഭവത്തിൽ യുവതി പരാതി നൽകി. തുടർന്ന് എസ്പി അഭിനവ് ഈ ഇൻസ്പെക്ടറെ ഉടൻ സസ്‌പെൻഡ് ചെയ്തു' എന്നാണ് എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്ന വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത് നന്നായി എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്. വിവാഹ ദിവസം തന്നെ പിരിയുന്നതാണ് ഇങ്ങനെയുള്ളവരുടെ കാര്യത്തിൽ നല്ലത് എന്ന് കമന്റ് നൽകിയവരും ഉണ്ട്. 

എന്നാൽ, അതേസമയം തന്നെ ഈ വീഡിയോയുടെയും അതിന്റെ കാപ്ഷന്റെയും ആധികാരികതയെ കുറിച്ചും ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 

വിശ്വസിക്കാനാവാതെ ​നാട്ടുകാർ, വൈറലായി ദൃശ്യങ്ങൾ, ഇരയും വേട്ടക്കാരനും ഒരേ കിണറ്റിൽ, പിന്നെന്തുണ്ടായി?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV
Read more Articles on
click me!

Recommended Stories

കുതിരപ്പുറത്ത് രണ്ട് യുവാക്കൾ, സ്റ്റോറിലുണ്ടായിരുന്നവരെല്ലാം അമ്പരന്നു, പിന്നെ സംഭവിച്ചത്?
തളർന്നിരിക്കുന്ന ട്രെയിൻ യാത്രക്കാർ, നീലത്തലപ്പാവ് വച്ച് ട്രേയുമായി ഒരു മനുഷ്യൻ, അതിമനോഹരം ഈ വീഡിയോ