ലോകം പഠിക്കണം ഇന്ത്യയിലെ ഈ മൂന്ന് കാര്യങ്ങൾ; മനസ് തുറന്ന് പോളിഷ് യുവതി, വീഡിയോ വൈറൽ

Published : May 05, 2026, 06:09 PM IST
 Dominika Patalas Kalra

Synopsis

കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഡോമിനിക പട്ടാലാസ് കൽറ എന്ന പോളിഷ് യുവതി, ഇന്ത്യയിലെ ജീവിതം എളുപ്പമാക്കുന്ന മൂന്ന് കാര്യങ്ങളെക്കുറിച്ച് പറയുന്നു. ക്വിക്ക് കൊമേഴ്‌സ് സേവനങ്ങൾ, കിടപ്പുമുറികളോടു ചേർന്നുള്ള ബാത്ത്റൂമുകൾ, ഉൽപ്പന്നങ്ങളിലെ എംആർപി എന്നിവ ലോകം മാതൃകയാക്കണമെന്നാണ് ഡോമിനികയുടെ അഭിപ്രായം. 

 

ഭാരതീയ സംസ്കാരത്തെയും ഇവിടുത്തെ ജീവിതരീതികളിലും ആകൃഷ്ടരായി ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് അന്നും ഇന്നും കുറവൊന്നുമില്ല, പ്രശസ്ത സംഗീത ബ്രാന്‍റ് ആയിരുന്ന ബീറ്റിൽസ് അടക്കം ഇത്തരത്തിൽ ഇങ്ങനെ ഇന്ത്യയിലെത്തിയവരാണ്. ഇപ്പോഴും പല വിദേശ സഞ്ചാരികളും ഇന്ത്യയെ ഒരത്ഭുതമായാണ് കാണുന്നത്. ഇതിനിടെയാണ് കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഡോമിനിക പട്ടാലാസ് കൽറ എന്ന പോളിഷ് യുവതിയുടെ ഇന്ത്യയെ കുറിച്ചുള്ള നിരീക്ഷണങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഇന്ത്യയിലെ ദൈനംദിന ജീവിതം ഇത്രത്തോളം എളുപ്പമാക്കുന്ന മൂന്ന് കാര്യങ്ങൾ ലോകത്തെ മറ്റ് രാജ്യങ്ങളും മാതൃകയാക്കണമെന്നാണ് ഡോമിനിക പറയുന്നത്.

10 മിനിറ്റിൽ എന്തും വീട്ടിലെത്തും

കൃത്യം 10 വർഷം മുമ്പ് ഇന്ത്യയിൽ എത്തിയ തന്‍റെ അനുഭവങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യയിലെ 'ക്വിക്ക് കൊമേഴ്‌സ്' സേവനങ്ങളാണ് യുവതിയെ അത്ഭുതപ്പെടുത്തിയ ഒന്നാമത്തെ കാര്യം. പലചരക്ക് സാധനങ്ങൾ മുതൽ ഐഫോൺ പോലുള്ള വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വരെ വെറും 10 മിനിറ്റിനുള്ളിൽ വീട്ടുപടിക്കൽ എത്തും. വീടിന് പുറത്തിറങ്ങാതെ തന്നെ ആവശ്യമായതെല്ലാം നിമിഷങ്ങൾക്കുള്ളിൽ കൈപ്പറ്റാമെന്നത് ഇന്ത്യയിലെ ജീവിതം സുഗമമാക്കുന്നുവെന്ന് യുവതി അവകാശപ്പെടുന്നു.

 

 

ബാത്ത് റൂമുകളോട് കൂടിയ കിടപ്പുമുറികൾ

ഇന്ത്യൻ വീടുകളിലെ വാസ്തുരീതിയെയും അവർ പ്രശംസിച്ചു. മിക്ക ഇന്ത്യൻ വീടുകളിലും കിടപ്പുമുറികളോട് ചേർന്ന് തന്നെ ബാത്ത്റൂമുകൾ ഉണ്ടെന്നത് വലിയ സൗകര്യമാണെന്നും, ലോകത്തെ എല്ലാ രാജ്യങ്ങളും ഈ രീതി പിന്തുടരണമെന്നും ഡോമിനിക പറയുന്നു. ഉൽപ്പന്നങ്ങളിൽ പരമാവധി വിൽപന വില രേഖപ്പെടുത്തുന്ന ഇന്ത്യയിലെ രീതി ഉപഭോക്താക്കൾക്ക് വലിയ സുരക്ഷയാണ് നൽകുന്നതെന്നും അവർ മൂന്നാമതായി പറയുന്നു. കടക്കാർക്ക് അമിതവില ഈടാക്കാൻ സാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന ഈ നിയമം ആഗോളതലത്തിൽ നടപ്പിലാക്കേണ്ട ഒന്നാണെന്നാണ് ഡോമിനികയുടെ അഭിപ്രായം. പത്ത് വർഷം മുമ്പ് ഇന്ത്യയിൽ വിമാനമിറങ്ങിയ തന്‍റെ ജീവിതം ഈ കൊച്ചു കാര്യങ്ങളിലൂടെ എത്രത്തോളം മനോഹരമായി മാറിയെന്ന് ഡോമിനിക വീഡിയോയിൽ വിവരിക്കുന്നു. നിരവധി പേരാണ് ഇന്ത്യയെ കുറിച്ചുള്ള പോസിറ്റീവ് നിരീക്ഷണത്തിന് യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

റെയിൽപാളത്തിൽ എരുമക്കൂട്ടം, ട്രെയിൻ നിർത്തിയിറങ്ങി 'രക്ഷകനായി' ലോക്കോ പൈലറ്റ്; കൈയടിച്ച് സോഷ്യൽ മീഡിയ
അമ്പമ്പോ, സിം​ഗപ്പൂരിലെ നടപ്പാതകൾ അതിശയം, നഗരത്തിലെന്തെല്ലാം സൗകര്യങ്ങള്‍, വീഡിയോയുമായി യുവതി