Viral video: മദ്യപിച്ച ശേഷം ഉയരത്തിലുള്ള സൈൻബോർഡിന് മുകളിൽ പുഷ് അപ്പ്, വൈറലായി വീഡിയോ 

Published : Jun 21, 2023, 07:58 AM IST
Viral video: മദ്യപിച്ച ശേഷം ഉയരത്തിലുള്ള സൈൻബോർഡിന് മുകളിൽ പുഷ് അപ്പ്, വൈറലായി വീഡിയോ 

Synopsis

സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ നിരവധിപ്പേരാണ് കണ്ടത്. അനേകം പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. എന്നാലും സംഭവം സമ്മതിക്കേണ്ടത് തന്നെ എന്നാണ് മിക്കവരുടേയും അഭിപ്രായം.

മദ്യപാനം ആരോ​ഗ്യത്തിന് നല്ലതല്ല. ചിലപ്പോൾ മദ്യപാനം സാമൂഹികമായ ആരോ​ഗ്യത്തിനും കോട്ടം വരുത്താറുണ്ട്. കാരണം വേറൊന്നുമല്ല. മദ്യപിച്ച് കഴിഞ്ഞാൽ ചില മനുഷ്യർ എന്തൊക്കെയാവും കാട്ടിക്കൂട്ടുക എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ചിലപ്പോൾ മനുഷ്യരെ മൊത്തം ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്കും അവനവന്റെ ജീവൻ തന്നെ അപകടത്തിലാവുന്ന തരത്തിലേക്കും കാര്യങ്ങൾ പോകാറുണ്ട്. അതുപോലെ ഉള്ള നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇതും അത്തരത്തിൽ ഒരു വീഡിയോ ആണ്. 

ഇവിടെ ഒരാൾ മദ്യപിച്ച ശേഷം ഉയരത്തിലുള്ള ഒരു സൈൻബോർഡിന്റെ മുകളിൽ കയറി പുഷ് അപ്പ് എടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യാതൊരു ഭയവും കൂടാതെ ഇയാൾ ഒമ്പത് പുഷ് അപ്പ് എങ്കിലും ഇവിടെ പൂർത്തിയാക്കുന്നത് വീഡിയോയിൽ കാണാം. പുഷ് അപ്പ് എടുക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ് എങ്കിലും മദ്യപിച്ച് ലക്കുകെട്ട് തിരക്കുള്ള റോഡിന് മുകളിലൂടെയായി സ്ഥാപിച്ച സൈൻബോർഡിന് മുകളിൽ പുഷ് അപ്പ് എടുക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ലല്ലോ. 

ഇയാളുടെ പരാക്രമം കണ്ട് റോഡിൽ ആളുകൾ തടിച്ച് കൂടുകയും ചെയ്തു. വണ്ടികളിൽ പോകുന്നവരും നടന്നു പോകുന്നവരും എല്ലാം റോഡിൽ കൂടി. sambalpuri_mahani._ ആണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഇത്തരം അപകടകരമായ കാര്യങ്ങൾ തങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും എന്റർടെയ്‍ൻമെന്റിന് വേണ്ടി മാത്രമാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത് എന്നും കാപ്ഷനിൽ വ്യക്തമാക്കുന്നുണ്ട്. 

സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ നിരവധിപ്പേരാണ് കണ്ടത്. അനേകം പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. എന്നാലും സംഭവം സമ്മതിക്കേണ്ടത് തന്നെ എന്നാണ് മിക്കവരുടേയും അഭിപ്രായം. ഒപ്പം എങ്ങനെ ഇയാൾക്ക് മദ്യപിച്ച ശേഷം ഇത് സാധിക്കുന്നു എന്ന് രസകരമായി കമന്റ് നൽകിയവരും കുറവല്ല. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും