ഇന്ത്യയങ്ങിഷ്ടപ്പെട്ടു, രാജസ്ഥാനിൽ ആചാരപ്രകാരം വിവാഹിതരായി സ്കോട്ട്ലൻഡുകാർ‌

Published : Feb 05, 2025, 10:32 PM IST
ഇന്ത്യയങ്ങിഷ്ടപ്പെട്ടു, രാജസ്ഥാനിൽ ആചാരപ്രകാരം വിവാഹിതരായി സ്കോട്ട്ലൻഡുകാർ‌

Synopsis

ഇരുവരുടേയും കൈകൾ ചേർത്തുവയ്ക്കുന്നതും കൈപിടിച്ച് അ​ഗ്നിക്ക് വലം വയ്ക്കുന്നതും വധൂവരന്മാർക്ക് മധുരം നൽകുന്നതും വീഡിയോയിൽ കാണാവുന്നതാണ്.

ഇന്ത്യയിലെ സംസ്കാരം ഇഷ്ടപ്പെടുകയും ഇന്ത്യയിൽ വിവാഹിതരാവാൻ ആ​ഗ്രഹിക്കുകയും ചെയ്യുന്ന ഒട്ടേറെ വിദേശികളുണ്ട്. അതുപോലെ ബിക്കാനീർ കാമൽ ഫെസ്റ്റിവലിൽ വച്ച് രാജസ്ഥാനി ആചാരങ്ങളോടെ വിവാഹിതരായിരിക്കുകയാണ് സ്കോട്ട്ലൻഡിൽ നിന്നുള്ള ഈ ദമ്പതികൾ. ഇവരുടെ വിവാഹത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മിക്കവാറും വിവിധ രാജ്യങ്ങളിൽ‌ നിന്നുള്ള ദമ്പതികൾ രാജസ്ഥാനിലെ കാമൽ ഫെസ്റ്റിവലിൽ വച്ച് വിവാഹിതരാവാറുണ്ട്. സ്‌കോട്ട്‌ലൻഡിൽ നിന്നുള്ള ജാക്‌സൺ ഹിംഗിസും റോയ്‌സിനും അതുപോലെ ഇന്ത്യയിലെ വിവാഹത്തിന്റെ ആചാരങ്ങൾ പ്രകാരം വിവാഹം ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നവരാണത്രെ. ഈ വിവാഹവീഡിയോയിലും ഇവർ ഇന്ത്യക്കാരെ പോലെ തന്നെയാണ് വിവാഹിതരായത് എന്ന് കാണാം. 

ഷെർവാണിയാണ് വരൻ ധരിച്ചത്. ഒപ്പം തലപ്പാവും കയ്യിൽ വാളും കാണാം. അലങ്കരിച്ച ഒട്ടകപ്പുറത്താണ് വരൻ വിവാഹവേദിയിലേക്ക് പോകുന്നത്. നിരവധി നാട്ടുകാരും ഈ വിവാഹഘോഷയാത്രയിൽ പങ്കെടുക്കുന്നുണ്ട്. രാജസ്ഥാനി വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ഇവർ നൃത്തം ചെയ്യുന്നതും കാണാം. വധുവും അതുപോലെ പരമ്പരാ​ഗതമായ രാജസ്ഥാനി വസ്ത്രം തന്നെയാണ് ധരിച്ചത്. ഒരു പുരോഹിതനാണ് വിവാഹത്തിന് നേതൃത്വം നൽകുന്നത്. വധൂവരന്മാർ പരസ്പരം മാലകൾ കൈമാറുന്നതും വീഡിയോയിൽ കാണാം. 

ഇരുവരുടേയും കൈകൾ ചേർത്തുവയ്ക്കുന്നതും കൈപിടിച്ച് അ​ഗ്നിക്ക് വലം വയ്ക്കുന്നതും വധൂവരന്മാർക്ക് മധുരം നൽകുന്നതും വീഡിയോയിൽ കാണാവുന്നതാണ്. എല്ലാം കൊണ്ടും തികച്ചും ഒരു പരമ്പരാ​ഗത ഇന്ത്യൻ വിവാഹം പോലെ തന്നെയായിരുന്നു ഈ വിവാഹവും. നാട്ടുകാരായ നിരവധിപ്പേരെ ഈ വിവാഹാഘോഷത്തിൽ കാണാവുന്നതാണ്.

വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്, rajwadi_rudra_16 എന്ന യൂസറാണ്. വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ആചാരങ്ങളും സംസ്കാരവും വിദേശികൾക്ക് വരെ ഇഷ്ടമാണ് എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ കമന്റ് നൽകിയത്, നാട്ടുകാർക്ക് ഇപ്പോൾ ഇത്തരം വിവാഹത്തിന് താല്പര്യമില്ലെങ്കിലും വിദേശികൾ അത് ബഹുമാനിക്കുന്നു എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്