ഇറങ്ങിയത് ഓവുചാലിലേക്കുള്ള മാന്‍ഹോളിലേക്ക് പക്ഷേ, എത്തിയത് രണ്ടാം ലോകമഹായുദ്ധ കാലത്തെ ആശുപത്രിയിൽ, വീഡിയോ വൈറൽ

Published : May 20, 2025, 09:36 PM IST
ഇറങ്ങിയത് ഓവുചാലിലേക്കുള്ള മാന്‍ഹോളിലേക്ക് പക്ഷേ, എത്തിയത് രണ്ടാം ലോകമഹായുദ്ധ കാലത്തെ ആശുപത്രിയിൽ, വീഡിയോ വൈറൽ

Synopsis

മാന്‍ഹോളിലേക്ക് ഇറങ്ങിയ ആൾ എത്തിയത് വലിയൊരു ഹാളിലേക്ക്. അവിടെ നിന്നും പലതായി പിരിയുന്ന ചെറിയ ഇടനാഴികൾ.        

ഹസ്യങ്ങളുടെ ലോകമാണ് നമ്മുക്ക് ചുറ്റും. പലപ്പോഴും അവിശ്വസനീയമായത് കണ്ടെത്തുമ്പോൾ പ്രത്യേകിച്ചും ലോകം ഇത്രയും രഹസ്യങ്ങൾ നിറഞ്ഞതാണോയെന്ന് തോന്നുന്നത് സ്വാഭാവികം. പാലീസ് നഗരത്തിന് താഴെയായി കൊളറ കാലത്തെ കൂറ്റന്‍ സെമിത്തേരി സൂക്ഷിപ്പ് ഉണ്ടെന്നുള്ളത് അത്തരമൊരു കണ്ടെത്തലായിരുന്നു. അത് പോലെ തന്നെ ഇംഗ്ലണ്ടില്‍ കണ്ടെത്തിയ രണ്ടാം ലോകമഹായുദ്ധ കാലത്തെ രഹസ്യത്താവളങ്ങളും.   ആ നിരയിലേക്ക് മറ്റൊന്ന് കൂടി ചേര്‍ക്കപ്പെടുകയാണ്. ഇത്തവണ ജർമ്മനിയില്‍ നിന്നാണ്. കണ്ടെത്തിയതാകട്ടെ രണ്ടാം ലോക മഹായുദ്ധ കാലത്ത് സജീവമായിരുന്ന നാസി ആശുപത്രി. 

 ജർമ്മൻകാരനായ കാർസ്റ്റൺ റോബർട്ട് തന്‍റെ ലോസ്റ്റ് ഹിസ്റ്ററി എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചത്. 'രണ്ടാം ലോകമഹായുദ്ധത്തിലെ രഹസ്യ ഭൂഗർഭ ആശുപത്രി' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.  ഒരു ടോർച്ചിന്‍റെ വെളിച്ചത്തില്‍ കാർസ്റ്റൺ റോബർട്ട് ഒരു അഴുക്ക് ചാലിന്‍റെ മാന്‍ഹോളിലേക്ക് ഇറങ്ങുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തൊട്ട് അടുത്ത് ഫ്രെമില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കൂറ്റന്‍ ആശുപത്രിയുടെ അവശിഷ്ടങ്ങൾ കാണാം. അതിൽ ആശുപത്രി കിടക്കകൾ, ലബോറട്ടറി, ബ്ലഡ് ബാങ്ക്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിരുന്നെന്ന് വ്യക്തം. അകത്ത് കയറിയാല്‍ അതൊരു ഭൂഗര്‍ഭ അറയാണെന്ന് തോന്നത്ത വിധമാണ് സജ്ജീകരണങ്ങളൊരുക്കിയത്. കാലപ്പഴക്കം മൂലം ഇരുമ്പ് ഉപകരണങ്ങളെല്ലാം തുരുമ്പെടുത്തിരുന്നു. 

 

നിരവധി പേര്‍ കാർസ്റ്റൺ റോബർട്ടിന്‍റെ പരിശ്രമത്തെ അഭിനന്ദിച്ചു. മറ്റ് ചിലര്‍ അത് ആശുപത്രിയാണോ അതോ നാസി പരീക്ഷണ ശാലയോണോയെന്ന് സംശയം പ്രകടിപ്പിച്ചു. അപകടങ്ങളോ യുദ്ധമോ ഉണ്ടാകുമ്പോൾ പരിക്കേറ്റ ആളെ അകത്തേക്ക് എങ്ങനെയാണ് കൊണ്ട് പോകുകയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ സംശയം. 'ബ്രോ, ഞാൻ ഒരു ഡോക്ടറാണ്. എനിക്ക് അവിടെ എന്തെങ്കിലും ഒഴിവുണ്ടോ' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ ചോദ്യം. അതേസമയം ഒരുപാട് ആളുകൾ ആ സ്ഥലത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും അതിന് കാർസ്റ്റണ്‍ മറുപടി നല്‍കിയില്ല. 

PREV
Read more Articles on
click me!

Recommended Stories

ദയവായി ഇത് ചെയ്യരുത്, അഭ്യര്‍ത്ഥനയാണ്; ഹിമാലയൻ ട്രെക്കിങ്ങിനിടെ നിരാശയായി റഷ്യൻ യുവതി, വീഡിയോ
80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'