നോക്കി നിൽക്കെ ഹിമപാതത്തിൽ മൂടി ഏവറസ്റ്റ് ബേസ് ക്യാമ്പ്; ഭയപ്പെടുത്തുന്ന വീഡിയോ!

Published : May 17, 2026, 07:12 PM IST
Massive Avalanche Hitting Mount Everest Base Camp

Synopsis

എവറസ്റ്റ് കൊടുമുടിയിൽ പർവതാരോഹകരുടെ ബേസ് ക്യാമ്പിൽ ശക്തമായ ഹിമപാതമുണ്ടായി. പർവതാരോഹകർ പകർത്തിയ വീഡിയോ വൈറലായപ്പോൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചതിനാൽ പര്യവേഷണ സംഘത്തിലെ ആർക്കും അപകടം സംഭവിച്ചില്ല.

 

വറസ്റ്റ് കൊടുമുടിയിലുണ്ടായ ശക്തമായ ഹിമപാതത്തിൽ പർവതാരോഹകരുടെ ബേസ് ക്യാമ്പ് മൂടി. പർവ്വതാരോഹകർ പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഹിമാലയത്തിലെ പ്രവചനാതീതമായ അപകടങ്ങളുടെ ഭയാനകമായ കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചു. ചൈന കൈവശപ്പെടുത്തിയ ടിബറ്റൻ പ്രദേശത്താണ് മെയ് 12 ന് അപകടമുണ്ടായത്.

അപ്രതീക്ഷിത ഹിമപാതം

പർവതത്തിന്‍റെ തെക്ക് ഭാഗത്തുള്ള ഒരു പർവതാരോഹകരുടെ ക്യാമ്പിലാണ് ഹിമപാതം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദൂരെ നിന്ന് ഒരു മുഴക്കം പോലെ തുടങ്ങിയ ഹിമപാതം പെട്ടെന്ന് അമ്പരപ്പിക്കുന്ന വേഗതയിൽ താഴേക്ക് പതിക്കുകയായിരുന്നു. പിന്നാലെ പ്രദേശം മുഴവനും മഞ്ഞും ഐസും നിറഞ്ഞ ഒരു വൻമതിൽ രൂപപ്പെട്ടു. ആകാശം പെട്ടെന്ന് ഇരുണ്ടു തുടങ്ങിയതായി പർവതാരോഹകർ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു. പിന്നാലെ കനത്ത മഞ്ഞുമേഘങ്ങൾ പ്രദേശമാകെ മൂടി. നിമിഷങ്ങൾക്കുള്ളിൽ കാഴ്ച ഏതാണ്ട് പൂർണ്ണമായും തടസപ്പെട്ടു. പിന്നാലെ പർവ്വതാരോഹകരുടെ ക്യാമ്പിന് മുകളിലൂടെ ഹിമപാതം ആഞ്ഞ് വീശി. പർവതാരോഹകരും പര്യവേഷണ ഗെയ്ഡുകളും ജീവൻ രക്ഷിക്കാനായി ടെന്‍റുകളിലേക്ക് കയറുന്നത് വീഡിയോയിൽ കാണാം. ശക്തമായ മഞ്ഞുവീഴ്ച ടെന്‍റുകളെ തകർക്കുകയും ക്യാമ്പ്‌സൈറ്റിന്‍റെ ചില ഭാഗങ്ങൾ മൂടുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ശക്തമായ ഹിമപാതത്തിൽ പര്യവേഷണ സംഘം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചതിനാൽ ആർക്കും അപകടമൊന്നും സംഭവിച്ചില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

 

 

പ്രവചാനാതീതം

എവറസ്റ്റിൽ ഹിമപാതങ്ങൾ ഒരു സ്ഥിരം ഭീഷണിയാണ്, പ്രത്യേകിച്ചും കയറ്റം കയറുമ്പോൾ അപ്രതീക്ഷിതമായുണ്ടാകുന്ന കൊടുക്കാറ്റ് വലിയ അപകടത്തിന് കാരണമാകുന്നു. ശക്തമായ കാറ്റ് ചരിവുകളിൽ വന്ന് അടിക്കുമ്പോൾ പരിചയസമ്പന്നരായ പർവതാരോഹകർക്ക് പോലും മുന്നോട്ടുള്ള യാത്ര തടസപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ. ഇത്തവണ അത്തരം അപകടങ്ങളൊന്നും സംഭവിച്ചില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം പർവ്വതാരോഹകരുടെ ചില ഉപകരണങ്ങൾ നശിപ്പിക്കപ്പെട്ടെന്നും ചിലർക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എത്രമാത്രം സുരക്ഷാ മുൻ കരുതലുണ്ടെങ്കിലും എവറസ്റ്റ് യാത്ര അത്യന്തം അപകടം നിറഞ്ഞ ഒരു ട്രക്കിംഗാണ്. ഹിമാലയൻ യാത്രയിൽ ഇതിനകം ആയിരക്കണക്കിനാളുകളാണ് മരണമടഞ്ഞിട്ടുള്ളത്.

 

PREV
Read more Articles on
click me!

Recommended Stories

വാടക 66,907 രൂപ, ലിഫ്റ്റ് ഇല്ല. 134 പടികൾ കയറി ഇറങ്ങണം! അപ്പാർട്ട്മെന്‍റിന്‍റെ വീഡിയോ പങ്കുവച്ച് യുവാവ്
ഒടുവിൽ കൊച്ചുമകൻ ആ ആ​ഗ്രഹം നിറവേറ്റി, 84 -കാരി മുത്തശ്ശിക്ക് ആദ്യ വിമാനയാത്ര!