പുന്നാരപ്പെങ്ങളുടെ വിവാഹം, സഹോദരന്റെ പ്രകടനം കണ്ട് കണ്ണ് നനഞ്ഞ് കല്ല്യാണപ്പെണ്ണും അതിഥികളും, വീഡിയോ

Published : Sep 28, 2024, 08:35 AM IST
പുന്നാരപ്പെങ്ങളുടെ വിവാഹം, സഹോദരന്റെ പ്രകടനം കണ്ട് കണ്ണ് നനഞ്ഞ് കല്ല്യാണപ്പെണ്ണും അതിഥികളും, വീഡിയോ

Synopsis

വളരെ വികാരത്തോടും ഹൃദയം നിറഞ്ഞുമാണ് സഹോദരന്റെ പ്രകടനം. ഇതോടെ സഹോദരിയുടെ ക​ണ്ണുകൾ‌ നിറയുന്നതും വീഡിയോയിൽ കാണാം. സഹോദരിയുടേത് മാത്രമല്ല, അവിടെ കൂടിനിന്ന പലരുടേയും മിഴികൾ നിറഞ്ഞിട്ടുണ്ട്.

സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും അടുപ്പവും വിലമതിക്കാനാവാത്തതാണ്. എത്ര വഴക്ക് കൂടിയാലും എത്രയൊക്കെ കുറ്റപ്പെടുത്തിയാലും മിക്കവാറും സഹോദരങ്ങൾ തമ്മിൽ വലിയ ആഴത്തിലുള്ള സ്നേഹം തന്നെ കാത്ത് സൂക്ഷിക്കാറുണ്ട്. ഈ പ്രപഞ്ചത്തിൽ തങ്ങൾക്ക് ഏറ്റവും അടുപ്പം സ്വന്തം സഹോദരനോടോ സഹോദരിയോടോ ആണെന്നു പറയുന്ന അനേകം പേരെ നമുക്ക് കാണാം. 

സഹോദരി വിവാഹം കഴിഞ്ഞ് വീടുവിട്ട് ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോൾ മിക്കവാറും സഹോദരന്മാർ കരഞ്ഞുപോകാറുണ്ട്. അതുവരെ വഴക്കൊക്കെ കൂടുമായിരുന്നു എങ്കിലും അവർ ദൂരേക്ക് പോകുമ്പോഴാണ് പലപ്പോഴും അതിന്റെ വേദന മനസിലാവുക. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ‌ മീഡിയയിലൂടെ ആളുകളുടെ ഹൃദയത്തെ സ്പർശിച്ചു കൊണ്ടിരിക്കുന്നത്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് cheenadasani
and jainisakhariya എന്ന യൂസറാണ്. 

വീഡിയോയിൽ സഹോദരിയുടെ വിവാഹച്ചടങ്ങുകൾ നടക്കുകയാണ്. അപ്പോഴാണ് 'രക്ഷാ ബന്ധൻ' എന്ന ചിത്രത്തിലെ പാട്ടിന് ചുവടുകളുമായി സഹോദരൻ എത്തുന്നത്. വളരെ വികാരത്തോടും ഹൃദയം നിറഞ്ഞുമാണ് സഹോദരന്റെ പ്രകടനം. ഇതോടെ സഹോദരിയുടെ ക​ണ്ണുകൾ‌ നിറയുന്നതും വീഡിയോയിൽ കാണാം. സഹോദരിയുടേത് മാത്രമല്ല, അവിടെ കൂടിനിന്ന പലരുടേയും മിഴികൾ നിറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ, വീഡിയോ കാണുന്നവരുടെയും മിഴികൾ ഒന്ന് നനഞ്ഞുപോയേക്കാം. 

അവസാനം സഹോദരൻ ഒരു റോസാപ്പൂ കോർത്ത മാല സഹോദരിയുടെ കഴുത്തിൽ അണിയിക്കുന്നതും വീഡിയോയിൽ കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിത്തീർന്നത്. ഒരുപാട് പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഇത് കണ്ട് തന്റെ വിവാഹദിനം ഓർമ്മ വന്നു' എന്നാണ് ഒരു യൂസർ കമന്റ് നൽകിയത്. 'തികച്ചും വൈകാരികമായ രം​ഗം' എന്നാണ് മറ്റൊരാളുടെ കമന്റ്. 

PREV
Read more Articles on
click me!

Recommended Stories

ദാഹിച്ചിട്ട് വയ്യ, വെള്ളം വാങ്ങാൻ പൈസ തരുമോ? അമേരിക്കയിൽ കൈനീട്ടി ഇന്ത്യൻ യുവാവ്, വീഡിയോ കാണാം
ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ