'പേടിപ്പിച്ചങ്ങ് പോയി'; ആൽത്തറയിൽ കിടന്നുറങ്ങിയ വയോധികന്റെ ശരീരത്തിലൂടെ പാമ്പ് കയറി - വീഡിയോ

Published : Jul 08, 2024, 02:04 PM ISTUpdated : Jul 08, 2024, 05:46 PM IST
'പേടിപ്പിച്ചങ്ങ് പോയി'; ആൽത്തറയിൽ കിടന്നുറങ്ങിയ വയോധികന്റെ ശരീരത്തിലൂടെ പാമ്പ് കയറി - വീഡിയോ

Synopsis

ആളുകൾ ഒച്ചയിട്ടതിന് പിന്നാലെ ഞെട്ടിയുണർന്ന വയോധികന് ആദ്യം സംഭവം മനസിലായില്ലെങ്കിലും പാമ്പാണ് സമീപത്ത് കൂടി പോയതെന്ന് മനസിലായതോടെ ഞെട്ടി

കൊടുങ്ങല്ലൂർ: ക്ഷേത്രപരിസരത്ത് ആൽത്തറയിൽ കിടന്നുറങ്ങിയിരുന്ന ആളുടെ ശരീരത്തിലൂടെ പാമ്പ് കയറി. ഇന്നലെയായിരുന്നു സംഭവം. കൊടുങ്ങല്ലൂർ ക്ഷേത്ര പരിസരത്തെ ആൽത്തറയിൽ കിടന്നിരുന്ന ആളിന്റെ ശരീരത്തിലൂടെയാണ് പാമ്പ് കയറിയത്. വയോധികൻ ഭയന്ന് എഴുന്നേറ്റപ്പോഴേയ്ക്കും പാമ്പ് സമീപത്തെ പുല്ലിലൂടെ ഇഴഞ്ഞ് നീങ്ങിയിരുന്നു. വിഷ പാമ്പ് അല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.

നല്ല ഉറക്കത്തിനിടയിൽ പരിസരവാസിയായ വയോധികന്റെ തലയുടെ സമീപത്ത് കൂടിയാണ് പാമ്പ് പോയത്. ആളുകൾ ഒച്ചയിട്ടതിന് പിന്നാലെ ഞെട്ടിയുണർന്ന വയോധികന് ആദ്യം സംഭവം മനസിലായില്ലെങ്കിലും പാമ്പാണ് സമീപത്ത് കൂടി പോയതെന്ന് മനസിലായതോടെ ഞെട്ടി മാറാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പാമ്പ് വരുന്നത് കണ്ട് ആൽത്തറയുടെ മറുവശത്തുള്ളവർ ഓടി മാറുന്നതും ദൃശ്യങ്ങളിലുണ്ട്. പശ്ചാത്തലത്തിൽ ചേരയാണ്, ചേര ഒന്നും ചെയ്യില്ലെന്ന് ആശ്വസിക്കുന്ന വയോധികനും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വീഡിയോ കാണാം:

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു