മടിയിൽ ഇരിക്കുന്ന മകളോട് വർത്തമാനം പറഞ്ഞ് കാർ ഡ്രൈവ്; വീഡിയോയ്ക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

Published : Jul 26, 2024, 09:36 PM IST
മടിയിൽ ഇരിക്കുന്ന മകളോട് വർത്തമാനം പറഞ്ഞ് കാർ ഡ്രൈവ്; വീഡിയോയ്ക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

Synopsis

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ ഡോക്ടറെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തി. മക്കളോടുള്ള സ്നേഹത്തിന്‍റെ പേരില്‍ ഇത്തരം കാര്യങ്ങള്‍ സ്ഥിരമായി നടക്കുന്നെന്ന് പലരും കുറിച്ചു.


റെ ശ്രദ്ധ ആവശ്യമുള്ള ഒന്നാണ് വാഹനം ഡ്രൈവ് ചെയ്യുകയെന്നത്. വളരെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകത്തിന് വഴിതെളിക്കുമെന്നത് തന്നെ കാരണം. ഇതിനിടെയാണ് മകളെ മടിയിലിരുത്തി ഒരു അച്ഛന്‍ കാറോടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. എമർജൻസി മെഡിസിൻ വിദഗ്‌ദ്ധനായ ഡോ.അശ്വിൻ രാജനേഷ് എം ഡി എന്ന എക്സ് ഉപയോക്താവാണ് തന്‍റെ അക്കൌണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. ഡ്രൈവിങ്ങിനിടെ അച്ഛന്‍റെ മടിയിൽ ശാന്തമായി ഉറങ്ങുന്ന കുട്ടിയാണ് വീഡിയോയിൽ ഉള്ളത്. പിന്നീട് അവള്‍ അച്ഛനുമായി സംസാരിക്കുന്നു. അദ്ദേഹം അവളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതും വീഡിയോയില്‍ കാണാം. 

'ഭംഗിയായി തോന്നുന്നു. എന്നാൽ, മുൻവശത്തെ കൂട്ടിയിടിയും തുടർന്നുള്ള എയർബാഗ് വിന്യാസവും ഉണ്ടായാൽ, കുട്ടിയുടെ തലയോട്ടി ~ 320 കിലോമീറ്റർ / മണിക്കൂർ 6-8 ഇഞ്ച് വേഗതയിൽ മനുഷ്യന്‍റെ തൊറാസിക് കൂട്ടിലേക്ക് ത്വരിതപ്പെടുത്തുകയും ഇരുവരും തൽക്ഷണം കൊല്ലപ്പെടുകയും ചെയ്യും. ഇന്ത്യൻ മാതാപിതാക്കൾക്ക് കഠിനമായ റിയാലിറ്റി പരിശോധന ആവശ്യമാണ്.' വീഡിയോ പങ്കുവച്ച് കൊണ്ട് ഡോ.അശ്വിൻ രാജനേഷ് കുറിച്ചു. വീഡിയോയില്‍ ഒരു പെണ്‍കുട്ടി തന്‍റെ അച്ഛന്‍റെ മടിയില്‍ ഇരുന്ന് മയങ്ങുന്നത് കാണാം. പിന്നാലെ കണ്ണ് തുറന്ന പെണ്‍കുട്ടി അച്ഛനോട് സംസാരിക്കുന്നു. അദ്ദേഹം മകളുടെ മുഖത്ത് നോക്കിക്കൊണ്ട് മറുപടി പറയുന്നതും കാണാം. ഈ സമയമത്രയും അച്ഛന്‍ താന്‍റെ കാര്‍ ഡ്രൈവ് ചെയ്യുകയായിരുന്നു. 

വീടിന്‍റെ തറ, തോണിയുടെ ചില ഭാഗങ്ങള്‍...; തകര്‍ന്ന് ഇല്ലാതായ ഗംഗാവലിയുടെ അക്കര ഗ്രാമം; ഉളുവരെ

പൊതുസ്ഥലത്ത് ശൗച്യം ചെയ്യാനിരുന്നു, പിന്നാലെ കഴുത്തിന് ചുറ്റിപിടിച്ചത് പെരുമ്പാമ്പ്; വീഡിയോ വൈറല്‍

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ ഡോക്ടറെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തി. മക്കളോടുള്ള സ്നേഹത്തിന്‍റെ പേരില്‍ ഇത്തരം കാര്യങ്ങള്‍ സ്ഥിരമായി നടക്കുന്നെന്ന് പലരും കുറിച്ചു. 'മോശമായ വിധി, അപകടസാധ്യത വിലയിരുത്തൽ, അപകട ബോധവൽക്കരണം. റോഡ് സുരക്ഷയെക്കുറിച്ചുള്ള അജ്ഞതയും ട്രാഫിക് നിയമങ്ങളുടെ അഭാവവും കൂടിച്ചേർന്നാൽ ഇതാണ് സംഭവിക്കുന്നത്.' ഒരു കാഴ്ചക്കാരനെഴുതി. 'റോഡിലെ മറ്റ് ഡ്രൈവർമാരോടുള്ള നിരുത്തരവാദിത്തവും, ഈ കാറിന്‍റെ ഡ്രൈവർ നിരന്തരം ശ്രദ്ധ തിരിക്കുന്നതും അപകട സാധ്യതയുള്ളതുമാണ്. റോഡിലുള്ള മറ്റെല്ലാവർക്കും.' മറ്റൊരു കാഴ്ചക്കാരനെഴുതി. 'കാറിൽ ഒരു കൊച്ചുകുട്ടിയും കൈക്കുഞ്ഞുങ്ങളും ഉള്ളപ്പോൾ അവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരു തെറ്റായ തീരുമാനം ഒരു ജീവിതത്തെ മുഴുവൻ മാറ്റിമറിക്കും.' മൂന്നാമത്തെയാള്‍ മുന്നറിയിപ്പ് നല്‍കി. 

മോഷ്ടിക്കാൻ കയറുന്ന വീട്ടിൽ വച്ച് ഭക്ഷണം ഉണ്ടാക്കി കഴിക്കും ബീഡി വലിക്കും; നോയിഡയെ ഭീതിയിലാഴ്ത്തി പക്കോഡ സംഘം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു
ദാഹിച്ചിട്ട് വയ്യ, വെള്ളം വാങ്ങാൻ പൈസ തരുമോ? അമേരിക്കയിൽ കൈനീട്ടി ഇന്ത്യൻ യുവാവ്, വീഡിയോ കാണാം