മത്സ്യത്തെ നിർബന്ധിപ്പിച്ച് ബിയർ കുടിപ്പിക്കുന്ന വീഡിയോ വൈറല്‍; നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

Published : Feb 25, 2025, 07:16 PM IST
മത്സ്യത്തെ നിർബന്ധിപ്പിച്ച് ബിയർ കുടിപ്പിക്കുന്ന വീഡിയോ വൈറല്‍; നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

Synopsis

വെള്ളത്തില്‍ നിന്നും പുറത്തെടുത്ത മത്സ്യത്തെ ഒരു കൈ കൊണ്ട് പിടിച്ച് മറുകൈ കൊണ്ട് മത്സ്യത്തിന്‍റെ വായിലേക്ക് ബിയര്‍ ഒഴിച്ച് കൊടുക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 

മൂഹ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനും കാഴ്ചക്കാരുടെ എണ്ണം വർദ്ധിപ്പിച്ച് വൈറൽ ആകാനും പലതരത്തിലുള്ള ശ്രമങ്ങൾ ആളുകൾ നടത്താറുണ്ട്. പലപ്പോഴും ഏറെ അപകടകരവും വിചിത്രവുമായ വീഡിയോകൾ  ചിത്രീകരിക്കാനും അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാനും സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് മടിക്കാറില്ല. അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എന്നാൽ ഈ വീഡിയോയ്ക്ക് ഉപയോഗിച്ച വിഷയത്തിനെതിരെ വ്യാപകമായി വിമർശനമാണ് ഉയരുന്നത്. ഒരാൾ ഒരു മത്സ്യത്തിന്‍റെ വായിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

ഇന്ത്യൻ റെയർ ക്ലിപ്സ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരാൾ ഒരു രോഹു മത്സ്യത്തെ തന്‍റെ  ഒരു കൈയിൽ പിടിച്ച് മറുകൈ കൊണ്ട് മത്സ്യത്തിന്‍റെ വായിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മത്സ്യം ബിയർ കുടിക്കുന്നതും വീഡിയോയിൽ കാണാം. അസാധാരണമായ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചക്ക് തന്നെ കാരണമായി. ഏതാനും പേർ വീഡിയോ ഏറെ കൗതുകകരമായിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടപ്പോൾ വീഡിയോ കണ്ട ബഹുഭൂരിപക്ഷം ആളുകളും ഈ ക്രൂരതയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തി. 

Watch Video: 'മസ്കിന്‍റെ കാൽ വിരലിൽ ചുംബിച്ച് ട്രംപ്'; യുഎസ് സർക്കാർ സ്ഥാപനത്തിൽ പ്രദർശിപ്പിച്ച എഐ വീഡിയോ വൈറൽ, വിവാദം

Watch Video:  മംഗളൂരുവിൽ സിസേറിയന് പിന്നാലെ ഡോക്ടർ, ഭാര്യയുടെ വയറ്റിൽ സർജിക്കൽ മോപ്പ് ഉപേക്ഷിച്ചതായി ഭർത്താവിൻറെ പരാതി

കിംഗ്ഫിഷർ ബിയറാണ് ഇയാൾ മത്സ്യത്തെ കുടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വീഡിയോയ്ക്ക് താഴെ ചിലർ കുറിച്ചത് 'കിംഗ്ഫിഷർ' എന്നായിരുന്നു. എന്നാൽ വീഡിയോയെ വിമർശിച്ച നിരവധിപേർ വീഡിയോ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് അനിമൽസിന് (പെറ്റ) ടാഗ് ചെയ്തു. മൃഗ പീഡനമായി കണക്കാക്കി ഇതിനെതിരെ നടപടിയെടുക്കണമെന്നും' ആവശ്യം ഉയർന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ (NYU) നടത്തിയ ഗവേഷണത്തിൽ ആൽക്കഹോൾ എക്സ്പോഷർ (EtOH) മത്സ്യങ്ങളുടെ സ്വഭാവത്തെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അമിതമായ അളവില്‍ മദ്യം അകത്തു ചെന്നാൽ അത് മത്സ്യത്തിന് ദോഷം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. മത്സ്യങ്ങൾക്ക് വഴിതെറ്റാനും നീന്താൻ കഴിയാതെ വരാനും വിഷാംശമേൽക്കാനും ഇതിലൂടെ സാധ്യതയുണ്ടെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ മദ്യം അവയുടെ നാഡീവ്യവസ്ഥയെയും അവയവങ്ങളുടെ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കുമെന്നും പഠനം പറയുന്നു. 

Read More: 'വിവാഹം കഴിച്ചില്ലെങ്കില്‍ പിരിച്ച് വിടും'; അവിവാഹിതർക്കും വിവാഹമോചിതർക്കുമെതിരെ ചൈനീസ് കമ്പനി, വിവാദം
 

PREV
Read more Articles on
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്