
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെ ഏതാണ്ടെല്ലാം പ്രധാനപ്പെട്ട നഗരങ്ങളിലും വീട്ട് വാടക ദിവസം കഴിയുന്തോറും കുത്തനെ മുകളിലേക്കാണ്. വീട്ടുവാടക കൊടുക്കാന്‍ വേണ്ടി മാത്രമൊരു ജീവിതം ആവശ്യമാണോയെന്ന് പോലും തോന്നി പോകുന്ന രീതിയിലാണ് വാടകയുടെ പോക്ക്. പകലന്തിയോളം ജോലി ചെയ്താലും വീട്ടുവാടക കഴിഞ്ഞ് ഒന്നും കൈയില്‍ നില്‍ക്കാത്ത അവസ്ഥ. ഇത് മറികടക്കാന്‍ ടിക്ക് ടോക്ക് ഇന്‍ഫ്ലുവന്‍സര്‍ തന്‍റെ താമസം ജോലി സ്ഥലത്തേക്കും ജിമ്മിലേക്കുമായി മാറ്റി. ഇത് വഴി വലിയൊരു തുക സമ്പാദിക്കാന്‍ കഴിയുന്നുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.
യുഎസ് സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറായ ഡെസ്റ്റിനിയാണ് ഇത്തരത്തില്‍ പുതിയൊരു തീരുമാനം തന്‍റെ ജീവിതം തന്നെ മാറ്റിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. വീട്ടുവാടക ഇനത്തില്‍ മാത്രം തനിക്ക് മാസം 2000 ഡോളര്‍ (ഏകദേശം 1,74,000 രൂപ) കണ്ടെത്തേണ്ടിവന്നിരുന്നെന്നും അവര്‍ പറയുന്നു. വാടക ഉയർന്നതോടെ യുഎസില്‍ പ്രചാരത്തിലായ കാര്‍ ജീവിതമായിരുന്നു ഡെസ്റ്റിനി ആദ്യം പരീക്ഷിച്ചത്. പക്ഷേ, അത് അധികാലം നിന്നില്ല. കാര്‍ ഇടയ്ക്കിടെ പണിമുടക്കിയത് കാറിലെ ജീവിതം ഉപേക്ഷിക്കാന്‍ കാരണമായി. നിരവധി രാത്രികൾ ചൂടോ ശുദ്ധവായുവോ ഇല്ലാതെ കാറില്‍ കഴിഞ്ഞ് കൂടേണ്ടിവന്നിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.
Watch Video: ഝാൻസിയിൽ അന്യഗ്രഹജീവിയെ കണ്ടെത്തി? ആകാശത്തേക്ക് എന്തോ വസ്തു കയറിപ്പോകുന്നതായി കണ്ടെന്ന് കര്‍ഷകന്‍, വീഡിയോ
Watch Video: മംഗളൂരുവിൽ സിസേറിയന് പിന്നാലെ ഡോക്ടർ, ഭാര്യയുടെ വയറ്റിൽ സർജിക്കൽ മോപ്പ് ഉപേക്ഷിച്ചതായി ഭർത്താവിൻറെ പരാതി
ഒടുവില്‍ തന്‍റെ സ്ഥാപന ഉടമയോട് ജോലി സ്ഥലത്ത് താമസിക്കാന്‍ ഒരിടം നല്‍കാമോയെന്ന് അവര്‍ ചോദിച്ചു. ഒരു വീഡിയോയില്‍ ഒരു റീസെല്ലറും ലാമ്പും വാഷ്ബേസിനും ചെറിയൊരു ഫ്രിഡ്ജും ഉള്ള ചെറിയൊരു മുറിയുടെ വീഡിയോ പങ്കുവച്ച് കൊണ്ട് തന്‍റെ ജോലി സ്ഥലത്തെ താമസ സൌകര്യത്തെ കുറുച്ച് അവര്‍ വിവരിച്ചിരുന്നു. ഒപ്പം 20 ഡോളര്‍ മാസം നല്‍കുന്ന ജിമ്മിലാണ് അവര്‍ തന്‍റെ കുളിമുറി ഒരുക്കിയിരിക്കുന്നത്. ഒപ്പം തന്‍റെ അത്യാവശം സാധനങ്ങൾ സൂക്ഷിക്കാനും ഇവടെ അവര്‍ സ്ഥലം കണ്ടെത്തി. ഈ അധിക സേവനങ്ങൾക്കെല്ലാമായി അവര്‍ 75 ഡോളര്‍ (ഏകദേശം 6,539 രൂപ) ജിമ്മിൽ അടയ്ക്കുന്നു.
ഞാന്‍ വീടില്ലാത്തവളാണെന്ന് പറയുമ്പോൾ ആളുകൾ ധരിക്കുന്നത് ഞാന്‍, മാലിന്യത്തില്‍ നിന്നും ഭക്ഷണം കണ്ടെത്തുന്നുവെന്നാണ്. പക്ഷേ, അതല്ല സത്യം. അമിത ബില്ലുകളടച്ച് തളര്‍ന്നതിനാല്‍ വീട് വേണ്ടെന്നുള്ളത് തന്‍റെ തെരഞ്ഞെടുപ്പായിരുന്നു. ഇന്ന് ഞാന്‍ വാടക രഹിതയാണ്. പക്ഷേ, ഇഷ്ടഭക്ഷണം കഴിക്കുന്നു ഡെസ്റ്റിനി കൂട്ടിചേര്‍ക്കുന്നു. ഡെസ്റ്റിനിയുടെ വീഡിയോ വൈറലായി. പക്ഷേ, ചിലര്‍ ഡെസ്റ്റിനിയുടെ ആശയത്തെ പിന്തുണച്ചപ്പോൾ മറ്റ് ചിലര്‍ക്ക് അത് അത്ര സ്വീകാര്യമായി തോന്നിയില്ല.