ഇനിയും കഴിഞ്ഞില്ലേ? മുംബൈ മെട്രോ ട്രെയിനിലെ നൃത്തം ചെയ്ത് യുവതി; 'ശല്യ'ങ്ങളെന്ന് സോഷ്യല്‍ മീഡിയ

Published : May 30, 2024, 10:04 AM IST
ഇനിയും കഴിഞ്ഞില്ലേ? മുംബൈ മെട്രോ ട്രെയിനിലെ നൃത്തം ചെയ്ത് യുവതി; 'ശല്യ'ങ്ങളെന്ന് സോഷ്യല്‍ മീഡിയ

Synopsis

ലോക്കല്‍ ട്രെയിനിലും റെയില്‍വേ സ്റ്റേഷനിലും മെട്രോയിലും തിരക്കിനിടയില്‍ നിന്ന് യുവതി നൃത്തം ചെയ്യുന്നു. യാത്രക്കാരില്‍ പലരും അസ്വസ്ഥരാണെന്ന് വ്യക്തം. 


'റീൽസി'ലാണ് ഇപ്പോഴത്തെ പുതു തലമുറയുടെ ജീവിതം. സാമൂഹിക മാധ്യമങ്ങളില്‍ ലൈക്കും ഷെയറും സബ്സ്ക്രൈബറിലുമാണ് ശ്രദ്ധ മുഴുവന്‍. അതിനായി നെഗറ്റീവ് പബ്ലിസിറ്റിയും ഒരു അലങ്കാരമെന്ന് കരുതുന്നു പുതുതലമുറ. സാമൂഹിക മാധ്യമങ്ങളില്‍ മെട്രോ പോലെ തിരക്കേറിയ സ്ഥലങ്ങളിലെ നൃത്ത വീഡിയോകള്‍ക്കെതിരെ  നിരന്തര പരാതിയാണ് ഉയരുന്നത്. തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി ഇത്തരം റീല്‍സ് ഷൂട്ട് ചെയ്യുന്നത് യാത്രക്കാര്‍ക്ക് ഏറെ ശല്യമായി മാറുന്നു. നൃത്ത വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് നേരിടുന്നത്. 

മുംബൈയിലെ ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചുകൾക്കുള്ളിലും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലും (CSMT) മുംബൈ മെട്രോകളില്‍ നിന്നുമെല്ലാം ഭോജ്പുരി ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ എക്സില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ രൂക്ഷവിമര്‍ശനം നേരിട്ടു.  @mumbaimatterz എന്ന എക്സ് ഹാന്‍ഡിലില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്കെതിരെയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ വിമര്‍ശനവുമായി എത്തിയത്. വീഡിയോകള്‍ മുംബൈ ഡിആര്‍എമ്മിനെയും റെയില്‍വേ മന്ത്രാലയത്തെയും ടാഗ് ചെയ്തു. ഇത്തരം വീഡിയോകള്‍ നിരോധിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. 

952 വീരന്മാരുടെ തലയോട്ടികളാല്‍ നിര്‍മ്മിക്കപ്പെട്ട 'തലയോട്ടി ഗോപുരം'

നഗരം കാണാനിറങ്ങിയ മുതല; ഭയന്ന് നിലവിളിച്ച് മനുഷ്യർ; യുപിയില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ

''മുംബൈ ലോക്കൽസ്, ഭിക്ഷാടകർ, ഇപ്പോൾ റീൽ നിർമ്മാതാക്കൾ... ഇവര്‍ക്കിടെയിലൂടെ സമാധാനത്തോടെ നടക്കാനാകില്ല. ഇത്തരം ശല്യങ്ങളെ നിയന്ത്രിക്കാന്‍ സമയമായി.' ഒരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി. നിരവധി പേരാണ് യുവതിക്കെതിരെ രംഗത്തെത്തിയത്. പലരും യുവതിയുടെ നൃത്തത്തെ വിമര്‍ശിച്ചു. പലരും നൃത്തം തികഞ്ഞ അശ്ലീല പ്രകടമാണെന്ന് കുറിച്ചു. നിരവധി പേര്‍ യുവതിക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. വീഡിയോ വൈറലായതോടെ മുംബൈ സെൻട്രൽ ഡിആർഎമ്മിന്‍റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ, അന്വേഷണം നടത്തി നടപടിയെടുക്കാൻ മുംബൈ ഡിവിഷനിലെ സുരക്ഷാ വകുപ്പിനോട് ആവശ്യപ്പെട്ടതായി അറിയിച്ചു. 

ഇത്തിരിക്കുഞ്ഞന്‍, പക്ഷേ 20 മിനിറ്റില്‍ ആളെ കൊല്ലാന്‍ മിടുക്കന്‍

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു