ശരിക്കും കണ്ണ് നിറഞ്ഞു; അച്ഛന്റെ സ്വപ്നത്തിലുള്ള ആ ബൈക്ക്, മകന്റെ സ്നേഹസമ്മാനം, വൈറലായി വീഡിയോ

Published : Sep 18, 2026, 10:16 PM IST
viral video

Synopsis

'എത്ര കഠിനമായ സാഹചര്യങ്ങളിലും നമ്മൾ മുന്നോട്ട് പോകുന്നത് ഇതുകൊണ്ടാണ്' എന്ന അടിക്കുറിപ്പോടെയാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്വന്തമായി ഒരു പുതിയ വാഹനം വാങ്ങണമെന്നത് എല്ലാവരുടെയും വലിയ ആഗ്രഹമായിരിക്കും. അത്തരത്തിൽ തന്റെ അച്ഛൻ കാലങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഡ്രീം ബൈക്ക് സമ്മാനിച്ച് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു മകൻ. സമ്മാനം കാണുമ്പോൾ അച്ഛന്റെ മുഖത്തുണ്ടാകുന്ന വികാരനിർഭരമായ പ്രതികരണമാണ് ഈ വീഡിയോയെ വേറിട്ടതാക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും മുന്നോട്ട് കുതിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് ഇത്തരം സന്തോഷനിമിഷങ്ങളാണെന്ന് മകൻ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു.

രജത് സിംഗ് റാവത്താണ് അച്ഛന് നൽകിയ സർപ്രൈസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'എത്ര കഠിനമായ സാഹചര്യങ്ങളിലും നമ്മൾ മുന്നോട്ട് പോകുന്നത് ഇതുകൊണ്ടാണ്' എന്ന അടിക്കുറിപ്പോടെയാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയിൽ, 'ദേ പപ്പ, ഇത് നിങ്ങളുടെ ബൈക്കാണ്! നമ്പർ പ്ലേറ്റ് ഒന്ന് നോക്കൂ, ഇതൊരു സമ്മാനമാണ്' എന്ന് പറഞ്ഞുകൊണ്ടാണ് മകൻ അച്ഛനെ മോട്ടോർസൈക്കിളിന് അടുത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. സർപ്രൈസ് കണ്ട് അത്ഭുതപ്പെട്ടു നിൽക്കുന്ന അച്ഛനോട് മകൻ ഒരു ബോക്സ് തുറക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് 'വരൂ, കയറിയിരിക്കൂ' എന്ന് പറഞ്ഞ് അദ്ദേഹത്തെ ബൈക്കിൽ ഇരുത്തുകയും ചെയ്യുന്നു.

ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. നിരവധി ആളുകളാണ് അച്ഛനും മകനും തമ്മിലുള്ള ഈ മനോഹര ബന്ധത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. 'ഇന്ന് ഇന്റർനെറ്റിൽ കണ്ട ഏറ്റവും മികച്ച വീഡിയോ' എന്നും 'നമ്മൾ ചെയ്യുന്ന ചെറിയ കാര്യങ്ങളിൽ പോലും അച്ഛനമ്മമാർ വലിയ സന്തോഷം കണ്ടെത്തുന്നു' എന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

PREV
Read more Articles on
click me!

Recommended Stories

'മികച്ചതെല്ലാം ഞങ്ങൾക്ക് നൽകിയ അമ്മയ്ക്ക്...'; എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് സമ്മാനിച്ച് മകൻ
ഇന്ത്യക്കാരുടെ പെരുമാറ്റം ലജ്ജിപ്പിച്ചു; കനേഡിയൻ വിമാനത്താവളത്തിലെ അനുഭവം പറഞ്ഞ് യുവതി