മാസ് കേസായി; ബൈക്കിൽ ചുറ്റിയ സ്പൈഡർമാനും സ്പൈഡർവുമണും അറസ്റ്റിലുമായി

Published : Apr 26, 2024, 03:53 PM ISTUpdated : Apr 26, 2024, 05:24 PM IST
മാസ് കേസായി; ബൈക്കിൽ ചുറ്റിയ സ്പൈഡർമാനും സ്പൈഡർവുമണും അറസ്റ്റിലുമായി

Synopsis

ഹെൽമറ്റൊന്നും ധരിക്കാതെയാണ് രണ്ടാളുടെയും യാത്ര. അതിനിടയിൽ സ്പൈഡർമാൻ കൈവിട്ട് ബൈക്കോടിക്കുന്നതും സ്പൈഡർവുമണും കൈവിട്ട് മാസ് കാണിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. 

സോഷ്യൽ മീഡിയ തുറന്നാൽ എന്തെല്ലാം തരം കാഴ്ചകളാണ് അല്ലേ? റോഡിൽ നടക്കുന്ന സാഹസിക പ്രകടനങ്ങൾക്ക് പോലും കയ്യും കണക്കുമില്ല. ലൈക്കും ഷെയറും കിട്ടാനും വൈറലാവാനും വേണ്ടി എന്ത് സാഹസത്തിനും റെഡിയാണ് പലരും. അവിടെ മറ്റ് യാത്രക്കാരോ റോഡ് നിയമങ്ങളോ ഒന്നും തന്നെ ബാധകമല്ല. എന്നാൽ, അതിന്റെ പിന്നാലെ പൊലീസ് കേസ് വരുന്നതും ഇപ്പോൾ സ്ഥിരം സംഭവം തന്നെ. എന്തായാലും, ഏറ്റവും ഒടുവിലായി ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടത് ഒരു സ്പൈഡർമാനും സ്പൈഡർവുമണും ആണ്. 

വീഡിയോയിൽ ആദ്യം തന്നെ സ്പൈഡർവുമണിന്റെ മാസ് എൻട്രിയായിരുന്നു. അവൾ മെട്രോ സ്റ്റേഷനിൽ നിന്നും ഇറങ്ങി വരുന്നതും സ്റ്റൈലായി സ്റ്റെപ്പുകളിറങ്ങുന്നതും കാണാം. പിന്നെ നേരെ പോകുന്നത് ബൈക്കിലിരിക്കുന്ന സ്പൈഡർമാൻ‌റെ അടുത്തേക്കാണ്. സ്റ്റൈലിൽ തന്നെയാണ് സ്പൈഡർമാൻ അവളെ വെൽക്കം ചെയ്യുന്നതും. പിന്നീട്, ഇരുവരും ബൈക്കിൽ പോകുന്നതാണ് കാണുന്നത്. 

ഹെൽമറ്റൊന്നും ധരിക്കാതെയാണ് രണ്ടാളുടെയും യാത്ര. അതിനിടയിൽ സ്പൈഡർമാൻ കൈവിട്ട് ബൈക്കോടിക്കുന്നതും സ്പൈഡർവുമണും കൈവിട്ട് മാസ് കാണിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. 

ദില്ലിയിലെ തിരക്കേറിയ റോഡിലൂടെയാണ് സ്പൈഡർമാനും സ്പൈഡർവുമണും സഞ്ചരിക്കുന്നത്. 'സ്പൈഡർ കപ്പിൾ' എന്നാണ് പൊലീസ് ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. ദില്ലിയിൽ നിന്നുള്ള ആദിത്യ എന്ന 20 -കാരനും സുഹൃത്ത് അഞ്ജലിയുമാണ് വീഡിയോയിൽ കാണുന്ന സ്പൈഡർമാനും സ്പൈഡർ വുമണും. വീഡിയോ വൈറലായി എന്ന് മാത്രമല്ല, രണ്ടുപേർക്കുമെതിരെ ട്രാഫിക് പൊലീസ് കേസും രജിസ്റ്റർ ചെയ്തു. 

ഇത് ആദ്യമായിട്ടല്ല ആദിത്യ സ്പൈഡർമാനായി വേഷം ധരിക്കുന്നത്. നേരത്തെയും ഇയാൾ തന്റെ സോഷ്യൽ മീഡിയാ പേജിൽ ഇതുപോലെ സ്പൈഡർമാൻ വേഷം ധരിച്ചു കൊണ്ടുള്ള വിവിധ വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'ദോശ ചുടാൻ' ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിൽ റെസ്റ്റോറന്‍റുകൾ
പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി