വാതിൽ‌ തുറന്നപ്പോൾ മുറിയിൽ അപരിചിതൻ, ഇറങ്ങിപ്പോകില്ലെന്ന് വാശി, ഭയന്നിട്ടും വിടാതെ യുവതി, വീഡിയോ 

Published : Mar 05, 2024, 01:23 PM ISTUpdated : Mar 05, 2024, 01:54 PM IST
വാതിൽ‌ തുറന്നപ്പോൾ മുറിയിൽ അപരിചിതൻ, ഇറങ്ങിപ്പോകില്ലെന്ന് വാശി, ഭയന്നിട്ടും വിടാതെ യുവതി, വീഡിയോ 

Synopsis

യുവതി അയാളോട് വീട്ടിൽ നിന്നും ഇറങ്ങാൻ പറയുന്നുണ്ട്. ഒപ്പം അതിന് വേണ്ടി പിന്നിലെ വാതിലും തുറന്ന് കൊടുക്കുന്നു. എന്നാൽ, അയാൾ ഇറങ്ങാൻ വിമുഖത കാണിക്കുകയാണ്.

നിങ്ങൾ തനിച്ച് താമസിക്കുന്ന വീട്. ഒരു ദിവസം അതിലൊരു മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ അവിടെ അപരിചിതനായ ഒരാൾ ഇരിക്കുന്നത് കണ്ടാൽ എന്തായിരിക്കും അവസ്ഥ? ഹൈദ്രാബാദിൽ നിന്നുള്ള ഒരു സ്ത്രീക്ക് നേരിടേണ്ടി വന്നത് അത്തരത്തിൽ ഒരു ഭയപ്പെടുത്തുന്ന സാഹചര്യമാണ്. 

യുവതി സംഭവം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. അതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിൽ യുവതി കയറിച്ചെല്ലുമ്പോൾ അപരിചിതനായ ഒരു യുവാവ് മുറിയുടെ മൂലയിൽ നിലത്തായി ഇരിക്കുന്നത് കാണാം. ഭയന്നു പോയെങ്കിലും യുവതി അപ്പോൾ തന്നെ പ്രതികരിക്കുന്നുണ്ട്. നിങ്ങളാരാണ് എന്നാണ് അവർ ആദ്യം ചോദിക്കുന്നത്. നിങ്ങളുടെ പേരെന്താണ്. ഒരാളുടെ വീട്ടിൽ കയറുമ്പോൾ ആദ്യം കോളിം​ഗ്‍ബെൽ അടിക്കണം, എന്നിട്ടുവേണം കയറാൻ എന്ന് നിങ്ങൾക്കറിയില്ലേ എന്നെല്ലാം യുവതി ഇയാളോട് ചോദിക്കുന്നുണ്ട്. 

പിന്നാലെ യുവതി അയാളോട് വീട്ടിൽ നിന്നും ഇറങ്ങാൻ പറയുന്നുണ്ട്. ഒപ്പം അതിന് വേണ്ടി പിന്നിലെ വാതിലും തുറന്ന് കൊടുക്കുന്നു. എന്നാൽ, അയാൾ ഇറങ്ങാൻ വിമുഖത കാണിക്കുകയാണ്. സ്ത്രീ നിർത്താതെ ചീത്ത പറയുന്നതോടെ അയാൾ പെട്ടെന്നിറങ്ങി ബാൽക്കണിയിലൂടെ താഴേക്ക് ചാടുന്നത് കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയത്. യുവതിയുടെ ധൈര്യത്തെ ആളുകൾ അഭിനന്ദിച്ചു. സംഭവം ഫോണിൽ പകർത്താൻ കാണിച്ച ബുദ്ധിയേയും ആളുകൾ അഭിനന്ദിച്ചു. 

അതേസമയം യുവതി ഷെയർ ചെയ്ത മറ്റൊരു വീഡിയോയിൽ യുവാവിന്റെ ഫോൺ താഴെ വീണു കിടക്കുന്നത് കാണാം. അതുപോലെ ചില സ്ത്രീകൾ ഇതെല്ലാം വീക്ഷിച്ചു കൊണ്ട് അവിടെ നിൽക്കുന്നതും കാണാം. യുവാവിനെ പിന്നീട് പൊലീസ് പിടികൂടി. ഇയാൾ പഠനവൈകല്യം ഉള്ളയാളാണ് എന്നാണ് പൊലീസ് പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു