മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, വിട്ടുകൊടുക്കാതെ അമ്മ, ഞെട്ടിക്കുന്ന രംഗം

Published : Jul 19, 2021, 01:46 PM IST
മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, വിട്ടുകൊടുക്കാതെ അമ്മ, ഞെട്ടിക്കുന്ന രംഗം

Synopsis

അതില്‍ അമ്മയും മകനും തെരുവിലൂടെ നടന്നു വരുന്നത് കാണാം. പെട്ടെന്ന് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും ഒരാള്‍ വന്ന് കുട്ടിയെ എടുത്ത് ഓടുന്നതും കാണാം. 

ന്യൂയോര്‍ക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മകനെ അക്രമകാരിയില്‍ നിന്നും ഒരു അമ്മ രക്ഷപ്പെടുത്തുകയുണ്ടായി. ഏവരെയും നടുക്കുന്ന രംഗമാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്നത്. ഒരു അഞ്ച് വയസുകാരനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടന്നത്. തെരുവിലുണ്ടായിരുന്ന ക്യാമറയിലെ രംഗങ്ങളാണ് വൈറലായത്. 

അതില്‍ അമ്മയും മകനും തെരുവിലൂടെ നടന്നു വരുന്നത് കാണാം. പെട്ടെന്ന് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും ഒരാള്‍ വന്ന് കുട്ടിയെ എടുത്ത് ഓടുന്നതും കാണാം. പെട്ടെന്ന് അമ്മ അയാളുടെ പിറകെ ഓടി. കുട്ടിയേയും കൊണ്ട് അയാള്‍ കാറില്‍ കയറാന്‍ ശ്രമിച്ചതോടെ അമ്മ പിന്നാലെ ഓടി. ഒപ്പം സഹായത്തിന് വേറെയും സ്ത്രീകളും. അങ്ങനെ മകനെ രക്ഷിച്ചെടുക്കുകയായിരുന്നു ആ അമ്മ. 

വീഡിയോ കാണാം: 

PREV
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ