'ഇത് ന്യൂയോർക്കല്ല, നമ്മുടെ ബംഗളൂരുവാണ്'; ഐടി പാർക്കിന്റെ സൗകര്യങ്ങൾ കണ്ട് അമ്പരന്ന് ടെക്കി, വീഡിയോ വൈറൽ

Published : Jan 10, 2026, 03:04 PM IST
 viral video

Synopsis

ബംഗളൂരുവിലെ ഒരു ഐടി പാർക്കിലെ അത്യാധുനിക സൗകര്യങ്ങളെ ന്യൂയോർക്കുമായി താരതമ്യപ്പെടുത്തി ടെക്കി. സോഷ്യൽ മീഡിയയിയിലാണ് യുവാവ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഗതാഗതക്കുരുക്കിന്റെ പേരിൽ പലപ്പോഴും പഴി കേൾക്കാറുള്ള ബംഗളൂരുവിന് ഒരു കൈയടി. നഗരത്തിലെ ഒരു ഐടി പാർക്കിലെ അത്യാധുനിക സൗകര്യങ്ങൾ കണ്ട് ഇത് അമേരിക്കയിലെ ന്യൂയോർക്ക് നഗരമാണോ എന്ന് തോന്നിപ്പോകുമെന്ന് പറയുകയാണ് സാഗർ എന്ന യുവാവ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച രസകരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കോഗ്നിസെന്റ് (Cognizant) കമ്പനിയിലെ ഐഡി കാർഡ് ധരിച്ചെത്തിയ സാഗർ, ഐടി പാർക്കിനുള്ളിലെ അത്യാധുനികമായ ഫൂട്ട് ഓവർബ്രിഡ്ജും എസ്‌കലേറ്ററും വീഡിയോയിൽ കാണിക്കുന്നുണ്ട്. 'സുഹൃത്തുക്കളേ, ഞാൻ ന്യൂയോർക്കിലെ ഒരു ഐടി പാർക്കിലാണ്. ഇവിടെ റോഡ് മുറിച്ചുകടക്കാൻ എസ്‌കലേറ്ററുകൾ പോലുമുണ്ട്. ഇവിടുത്തെ റോഡുകളും പച്ചപ്പും ഒന്ന് നോക്കൂ' എന്ന് സാഗർ വീഡിയോയിൽ പറയുന്നു. എന്നാൽ, തൊട്ടടുത്ത നിമിഷം തന്നെ അദ്ദേഹം സത്യം വെളിപ്പെടുത്തി: 'ഗയ്സ്, ഇത് ന്യൂയോർക്കല്ല, ഇത് നമ്മുടെ ബംഗളൂരുവാണ്.'

 

 

നിലവിൽ 1.47 ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങളുമായി എത്തുന്നത്. 'ഇത് ബംഗളൂരുവിലെ മാന്യത ടെക് പാർക്കാണ് (Manyata Tech Park), 18 വർഷം മുമ്പ് നിർമ്മിച്ചതാണിത്' എന്ന് ഒരു ഒരാൾ കമന്റ് ചെയ്തു. 'പച്ചപ്പും നടക്കാൻ സൗകര്യമുള്ള റോഡുകളും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. 'ഇത്തരം ആധുനിക സൗകര്യങ്ങൾ സ്വകാര്യ ഐടി പാർക്കുകൾക്കുള്ളിൽ മാത്രമേ കാണാറുള്ളൂ' എന്ന ഒരാളുടെ കമന്റിനും സാഗർ മറുപടി നൽകി. 'പൂർണ്ണമായും യോജിക്കുന്നു. പ്രൈവറ്റ് പാർക്ക് ആയാലും എംഐഡിസി (MIDC) ആയാലും, നികുതി അടയ്ക്കുന്ന ഓരോ ജീവനക്കാരനും സുരക്ഷിതവും പച്ചപ്പുള്ളതുമായ ജോലിസ്ഥലം അർഹിക്കുന്നു' എന്നായിരുന്നു സാഗർ കുറിച്ചത്.

ബംഗളൂരുവിലെ വികസനം കണ്ട് സന്തോഷിക്കുമ്പോഴും, ഇന്ത്യയിലെ മറ്റൊരു പ്രധാന ഐടി നഗരമായ തന്റെ സ്വന്തം പുനെയിൽ എന്നാണാവോ ഇത്തരം ലോകോത്തര സൗകര്യങ്ങൾ വരിക എന്ന ചോദ്യത്തോടെയാണ് സാഗർ വീഡിയോ അവസാനിപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

അന്തംവിട്ട് ജീവനക്കാർ, കൂട്ടത്തോടെ സൂപ്പർ മാർക്കറ്റിലേക്ക് ഇരച്ചുകയറി ആടുകൾ, ആകപ്പാടെ അലങ്കോലമായി
'അന്ന് കിടുകിടാ വിറപ്പിച്ചിരുന്ന സ്ട്രിക്ട് ടീച്ചറാണ്'; 10 വർഷത്തിന് ശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോള്‍ സംഭവിച്ചത്, വീഡിയോ